ഇതെന്താണെന്ന് ഊഹിക്കാനാവുമോ? നിങ്ങൾക്ക് വളരെ സുപരിചിതമായ ഇത് എന്തെന്നറിയുമ്പോൾ കണ്ണ് തള്ളരുത്; ചൈനയിൽ നിന്നുള്ള ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്

ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവയിൽ കുറെയൊക്കെ നന്നാക്കിയെടുക്കാവുന്നതാണ്, ബാക്കി ആക്രിയും. ചൈനയിലെ ചെങ്ദുവിലാണ് ഈ സൈക്കിൾ കാഴ്ച. എന്നാൽ, ഇത് ഒരു സ്ഥലത്തെ മാത്രം കാഴ്ചയല്ല, ചൈനയിൽ പലേടത്തും ഇതുപോലെയുള്ള സൈക്കിൾ സെമിത്തേരികൾ ധാരാളമുണ്ട്
ലോകത്തിൽ ഏറ്റവും കൂടുതൽ സൈക്കിളുകൾ ഉപയോഗിക്കപ്പെടുന്ന രാജ്യം കൂടിയാണ് ചൈന. ഇതു തന്നെയാണ് ഇത്രയധികം സൈക്കിളുകൾ കുന്നുകൂടാനും കാരണം.
ജാക്കി ഷീ എന്ന ഫോട്ടോഗ്രാഫറാണ് ഈ സൈക്കിൾ കൂമ്പാരം കാമറയിൽ പകർത്തിയിരിക്കുന്നത്. സൈക്കിളുകളും മറ്റു വസ്തുക്കളും നന്നാക്കിയെടുക്കാൻ പോലും മെനക്കെടാതെ ഉപേക്ഷിക്കുന്ന ശൈലി സമൂഹത്തിൽ വളർന്നു വരികയാണെന്നു അദ്ദേഹം പറയുന്നു.
അതാണ് ഉപേക്ഷിക്കപ്പെടുന്ന സൈക്കിളുകളുടെ എണ്ണം പെരുകാൻ കാരണം. അതേസമയം, ഇങ്ങനെ ഉപേക്ഷിക്കുന്നവയിൽ കൊള്ളാവുന്ന സൈക്കിളുകൾ നന്നാക്കിയെടുത്തു വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനങ്ങളും ചൈനയിൽ സജീവമാണ്.
മൊബൈൽ ഫോണിൽ കോഡ് സ്കാൻ ചെയ്തിട്ടാണ് സൈക്കിളുകൾ വാടകയ്ക്കു നൽകുന്നത്. സൈക്കിൾ വാടകയ്ക്ക് എടുത്തു കബളിപ്പിച്ചു സ്ഥലം വിടാമെന്നും കരുതേണ്ട.. വാടക സമയം കഴിയുമ്പോൾ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു സൈക്കിൾ ലോക്ക് ചെയ്യാൻ സ്ഥാപനത്തിനു കഴിയും.
പല കമ്പനികളും ചൈനയുടെ മുക്കിലും മൂലയിലും സൈക്കിള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബന്ധപ്പെട്ട കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പണമടച്ച് സൈക്കിളിലെ കോഡ് സ്കാന്‍ ചെയ്താല്‍ ഇലക്ട്രോണിക് ലോക്ക് തുറക്കാനുള്ള പാസ്സ്വേഡ് മെസ്സേജായി വരും.
സൈക്കിള്‍ തുറന്ന് യാത്ര ചെയ്ത് സ്ഥാനത്തെത്തിയാല്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ലോക്കാക്കി പോകാം. അപ്പോള്‍ എത്ര രൂപയായെന്ന് മെസ്സേജ് വരും. അതോടെ ഉത്തരവാദിത്തം കഴിഞ്ഞു. അടുത്ത ആള്‍ക്ക് ഇനി ഇതേ രൂപത്തില്‍ ഉപയോഗിക്കാം. ഇതാണ് ചൈനയിലെ സൈക്കിൾ പാരമ്പര്യം
https://www.facebook.com/Malayalivartha