Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ല; ഐസക് കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിച്ചു

15 JANUARY 2021 03:44 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റിലെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ബജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തിരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വിണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. യഥാര്‍ത്ഥ്യബോധം തീരെ ഇല്ലാത്ത ബജറ്റുകളാണ് ഐസക് അവതിപ്പിച്ചിട്ടുള്ളത്. ഒരു ബഡായി ബജറ്റ് മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. ഇപ്പോള്‍ അഞ്ചു വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് 5 വര്‍ഷം കൊണ്ട് പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കനായത് കൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബജറ്റ് ഐസക് അവതരിപ്പിച്ചത്. നിയമസഭയുടെ മുന്നേകാല്‍ മണിക്കൂര്‍ സമയം വെറുതെ പാഴാക്കി.

ഇത്തവണയും അത് തന്നെയാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതാണ് സ്ഥിരപരിപാടി. ബജറ്റ് എന്ന പ്രക്രിയയെ തന്നെ പ്രഹസമമാക്കി മാറ്റുകയാണ് ഐസ്‌ക്ക് ചെയ്തത്. കമ്മി പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നാണ് ഐസക് അഞ്ച് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത് പക്ഷെ അത് നടപ്പിലായില്ല. പകരം കമ്മി വര്‍ധിക്കുകയാണ് ചെയ്തത്. 2020-21 ല്‍ 15201 കോടി രൂപ റവന്യൂകമ്മി ഉണ്ടാകുമെന്നാണ് ഐസക് കഴിഞ്ഞ ബഡ്ജറ്റില്‍ പ്രവചിച്ചത്. പക്ഷെ കമ്മി ഉണ്ടായത് 24206 കോടി. ലക്കും ലഗാനുമില്ലാതെ കമ്മി കുതിച്ച് ഉയരുകയാണ് ചെയ്തത്. 21-22 ല്‍ റവന്യു കമ്മി പ്രതീക്ഷിക്കുന്നത് തന്നെ 16910 കോടിയാണ്. 3 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത. ഈ സര്‍ക്കാര്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു. കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

തകര്‍ന്നു കിടക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചെപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളൊന്നും ഈ ബ്ജറ്റിലില്ല. കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ അതിനുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ പറയുന്നില്ല. കോവിഡ് കാലത്ത് ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം എത്തേണ്ടതായിരുന്നു. അതിനായി ഒന്നും ബജറ്റില്‍ ഇല്ല. റബറിന്റെ താങ്ങുവില 150 ല്‍ നിന്ന് 170 ആക്കിയത് അപര്യാപ്തമാണ്. 20 രൂപയാണ് ആകെ വര്‍ധിപ്പിച്ചത്. ഇത് വഞ്ചനയാണ്. 250 രൂപയായെങ്കിലും വര്‍ധിപ്പിക്കണ്ടതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓട്ടേറെ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. അവ ഒന്നും നടപ്പാക്കിയില്ലെന്നും രമേശ് പറഞ്ഞു.

5000 കോടിയുടെ ഇടുക്കി പാക്കേജ്, രണ്ട് ബഡ്ജറ്റുകളിലായി 3400 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ് തുടങ്ങിയവ നേരത്തെ പ്രഖ്യാപിച്ചവയാണ്. അത് നടന്നില്ല. ഇപ്പോള്‍ കുട്ടനാട് പാക്കേജിന് വീണ്ടും ഒരു 2400 കോടി കൂടി പ്രഖ്യാപിച്ചിരിക്കുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച പാക്കേജുകളൊന്നും നടന്നില്ല. ഇപ്പോള്‍ 1700 കോടിയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കടല്‍ തീരത്തുള്ള വരെ മാറ്റി പാര്‍പ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ച പദ്ധതി എങ്ങും എത്തിയില്ല. പക്ഷെ മല്‍സ്യത്തൊഴിലാളികള്‍ക്ക് 10,000 വീടുനല്‍കുമെന്ന് ഇപ്പോള്‍ പ്രഖ്യാപിച്ച് അവരെ വഞ്ചിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കശുവണ്ടി മേഖല തകര്‍ന്നകിടക്കുന്നു. എല്ലാ ഫാക്ടറികളും തുറക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും നടന്നില്ല. ഇപ്പോഴാകട്ടെ 5000 തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അത് തട്ടിപ്പാണ്. ആന്ധ്രയില്‍ കശുമാവ് കൃഷി നടത്തുമെന്ന് കഴിഞ്ഞ ബജറ്റുകളില്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. അത് നടന്നില്ല. ഇപ്പോള്‍ സംസ്ഥാനത്ത് കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ 5.5 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകായണ്. അതും നടക്കാത്ത് പദ്ധതിയാണ്. കയര്‍ മേഖലയില്‍ 10,000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളില്‍ കയര്‍മേഖലയില്‍ വന്‍ തിരിച്ചടിയെന്നാണ് ഇക്കണോമിക് സര്‍വ്വേയില്‍ പറയുന്നത്. ഓരോ ദിവസം ഓരോ യന്ത്രവത്കൃത കയര്‍ ഫാക്ടറി ആരംഭിക്കുമെന്ന് നൂറുദിന പരിപാടിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിതിനെക്കുറിച്ചും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രാജ്യത്തെ റാങ്കില്‍ ആദ്യത്തെ പത്തിനുള്ളില്‍ കൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. ഇടതു സര്‍ക്കാരിന് കീഴില്‍ 28 -ാം റാങ്കിലേക്കാണ് കേരളം പോയത്. നേരത്തെ യു.ഡി.എഫ് കാലത്ത് 21-ാം റാങ്കായിരുന്നു കേരളത്തിന്. മംഗലാപുരം - കൊച്ചി വ്യവസായ ഇടനാഴിയെക്കുറിച്ച് നേരത്തെ നടത്തിയ വാചകമടി ഇത്തവണയും ആവര്‍ത്തിച്ചു. അതിന്റെ രൂപ രേഖ പോലും ആയിട്ടില്ല. മൂന്ന് വ്യവസായ ഇടനാഴികള്‍ക്ക് 5000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം എവിടെനിന്ന് അറിയില്ല. എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് നല്‍കുമെന്ന പ്രഖ്യാപനം തെരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. നൂറുദിന പരിപാടിയില്‍ 5 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നതാണ്. അത് നടക്കാതിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കിഫ്ബിയില്‍ അഞ്ചു വര്‍ഷം കൊണ്ട് 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു. ഇതുവരെ 6000 പദ്ധതി മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. ആകെ 10 ശതമാനം ജോലികള്‍ മാത്രം. എന്നിട്ടും 21-22 ല്‍ 15,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പുതിയ തള്ളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends