അച്ഛനോടുള്ള കലിപ്പ് അടക്കാനായില്ല! സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് 2,500 രൂപ വിലയിട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യുവതി... പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്ന ട്വിസ്റ്റ്....യുവതി അറസ്റ്റിലായതോടെ പുറത്ത് വന്നത്...

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം 'പ്രൈസ് ടാഗ്' ഇട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. 32കാരിയായ യുവതിയെ അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്ലാണ് അറസ്റ്റു ചെയ്തത്.
അഹമ്മദാബാദിലെ ഗോട്ടയില്‍ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ രാധ സിങ്ങിനെയാണ് ഇരയുടെ പിതാവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച സൈബര്‍ ക്രൈം സെല്‍ അറസ്റ്റു ചെയ്തത്.
പരാതി നല്‍കിയ ആളുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രമാണ് ഫെയ്സ്ബുക് സ്റ്റോറിയില്‍ രാധ അപ്‌ലോഡ് ചെയ്തത്. ചിത്രത്തിനൊപ്പം പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബറും 2500 രൂപയാണ് വിലയെന്നും രേഖപ്പെടുത്തിയിരുന്നു.
ഇതിനു പുറമേ പരാതിക്കാരന് വാട്സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പൊലീസ് പറയുന്നു. ഇതിനുള്ള തെളിവുകള്‍ പരാതിക്കാരന്‍ ഹാജരാക്കിയതായാണ് പൊലീസ് അറിയിച്ചത്.
സാങ്കേതിക നിരീക്ഷണത്തിലൂടെയാണ് രാധ ഗോട്ടയിലെ റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും കണ്ടെത്തിയതും വെള്ളിയാഴ്ചയോടെ അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് അറിയിച്ചു.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് രാധയ്ക്ക് പെണ്‍കുട്ടിയുടെ അച്ഛനോടുള്ള ദേഷ്യമാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വെളിപ്പെടുത്തിയത്. ഡല്‍ഹിയിലായിരുന്ന പ്രതി ആദ്യം അഹമ്മദാബാദില്‍ എത്തിയത് നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.
ഈ സമയം ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ച പ്രതി പരാതിക്കാരനുമായി പരിചയത്തിലാണ്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി.
എന്നാല്‍ പെണ്‍കുട്ടിയുടെ അച്ഛനുമായി പിന്നീടുണ്ടായ വഴക്ക് ഒരു പകയായി വളരുകയായിരുന്നെന്നും അതാണ് പെണ്‍കുട്ടിയുടെ ചിത്രം മോശമായി ഉപയോഗപ്പെടുത്തുന്നതില്‍ എത്തിച്ചതെന്നും രാധ പറഞ്ഞു. ഐടി ആക്ടും പോക്സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha