സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാർ! സെക്രട്ടറിയേറ്റിന് മുന്നില്‍ ഇനി ശുദ്ധികലശം... ഫ്ളക്സുകള്‍ മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടറുടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ ഫ്ളക്സുകള്‍ നീക്കം ചെയ്യാനൊരുങ്ങി പിണറായി സര്‍ക്കാര്‍.
സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്ളക്സുകളും നീക്കം ചെയ്യുന്നുണ്ട്.
ഇന്ന് രാത്രി തന്നെ എല്ലാ ഫ്ലക്സുകളും മാറ്റണമെന്നാണ് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസേയുടെ നിര്‍ദ്ദേശം.
ഫ്ളക്സുകള്‍ മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഫ്ളക്സ് ബോര്‍ഡ് മറ്റുന്നതിനെ ചൊല്ലി ബിജെ പി പ്രവര്‍ത്തകരും തഹസില്‍ദാരും തമ്മില്‍ തര്‍ക്കമുണ്ടായി.
വി വി രാജേഷ് അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ നീക്കം ചെയ്യുന്ന ഫ്ളക്സ് ബോര്‍ഡുകളെ ചൊല്ലിയാണ് തര്‍ക്കം.
മുന്‍കൂട്ടി നിര്‍ദേശം നല്‍കിയില്ലെന്നും ഏകപക്ഷീയമായാണ് ഫ്ളക്സ് മാറ്റിയതെന്നുമാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
സബ് കളക്ടര്‍ മാധവിക്കുട്ടി സ്ഥലത്ത് എത്തി. ജോലി തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha