അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...
അടുക്കളയുടെ ഉത്തരത്തില്‍ കയറി ഇരിപ്പുറപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി.
വാടാട്ടുപാറ മീരാന്‍സിറ്റിക്കു സമീപം വീടിന്റെ അടുക്കളയില്‍ കയറിയ കൂറ്റന്‍ രാജവെമ്പാലയെയാണ് വനപാലകര്‍ പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണു വീട്ടുടമ അടുക്കളയുടെ ഉത്തരത്തില്‍ പാമ്ബിനെ കണ്ടത്.
ആക്രമണ സ്വഭാവം പ്രകടിപ്പിച്ച പാമ്ബിനെ ഉച്ചയോടെ കോടനാട് നിന്നു സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സാബുവിന്റെ നേതൃത്വത്തിലെ വനപാലകര്‍ പിടികൂടി.
ഏറെ നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് പാമ്ബിനെ പിടിക്കാനായത്. സാബുവിന്റെ പിടിയില്‍ നിന്ന് പലവട്ടം പാമ്ബ് കുതറി മാറിയിരുന്നു.
14 അടി നീളമുള്ള ആണ് രാജവെമ്ബാലയ്ക്കു 13 വയസ്സ് ഉണ്ട്. ഇതിനെ സ്വാഭാവിക ആവാസസ്ഥലത്തു തുറന്നുവിടുമെന്നും വനപാലകര്‍ പറഞ്ഞു.
അതേസമയം രാവിലെ ഒന്‍പതോടെ കണ്ട പാമ്ബിനെ പിടിക്കാന്‍ ഏറെ വൈകി ഉച്ചകഴിഞ്ഞു രണ്ടോടെ വനപാലകരെത്തിയതു അനാസ്ഥയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha