ഒമ്പതാം ക്ലാസുകാരനെ കണ്ടെത്തിയത് ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിൽ! പുഴയിൽ ഒഴുകി നടന്ന മൃതദേഹം കണ്ട് അമ്പരന്ന് നാട്ടുകാർ... കുട്ടിയെ കാണാതായതിനെ പിന്നാലെ കണ്ടുപിടിക്കാനായി മുൻപിൽ നിന്ന അമ്മാവൻ തന്നെ അന്തകനായതെന്നറിയാതെ വീട്ടുകാരും... പെൺസുഹൃത്തിന്റെ മൊബൈൽ ഫോൺ കഥ പുറത്തറിഞ്ഞതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു... നാടിനെ നടുക്കിയ അരുംകൊലയുടെ പിന്നിൽ സംഭവിച്ചത് ഇങ്ങനെ...

മറ്റൊരു സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന് ഒമ്പതാം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ആണ്‍കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചാണ് കൊലപാതകം നടത്തിയത്.
പിന്നാലെ ചാക്കില്‍ കെട്ടി മൃതദേഹം പുഴയില്‍ എറിയുകയും ചെയ്തു. കര്‍ണാടകയിലെ കലബുറഗിയിലെ നരിബോലിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്.
നരിബോലി സ്വദേശിയായ കൊല്ലി മഹേഷ് എന്ന 14കാരനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ട് സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മഹേഷിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുക്കുന്നത്. ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയിലായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മാവന്‍ എത്തി മഹേഷിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്ബാണ് വീടിന് സമീപത്ത് താമസിക്കുന്ന ഇതരസമുദായത്തിലെ സമപ്രായക്കാരിയുമായി മഹേഷ് കൂട്ടുകൂടുന്നത്.
പെണ്‍കുട്ടിയെ കാണരുതെന്ന് മാതാവ് താക്കീത് ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടിക്ക് മഹേഷ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ വാങ്ങി നല്‍കി. ഇതോടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇടപെട്ടു.
അമ്മാവനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് മഹേഷിനെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha