രാവിലെ നാട്ടുകാർ കണ്ടത് റോഡരികിൽ ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങൾ; പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്! കട്ടപ്പനയിൽ വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കിയത് ആ ഒരൊറ്റ തെളിവ്; എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്
വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കി മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ്. ഇതോടെ മാലിന്യം തള്ളിയയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ശാന്തിഗ്രാം ഇരട്ടയാര്‍ നോര്‍ത്ത് റോഡ് അരികില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തള്ളിയത്. ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങളാണ് റോഡരികിലിട്ടത്.
ബുധനാഴ്ച രാവിലെ റോഡ് അരികില്‍ മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ വിവരമറിയിച്ചു.
ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരും ആരോഗ്യ പ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യത്തിനൊപ്പം മേല്‍വിലാസം രേഖപ്പെടുത്തിയ ബാങ്ക് സ്ലിപ്പ് ലഭിച്ചത്. ഇതോടെ ഇയാളെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി.
മാലിന്യം തിരികെ എടുപ്പിക്കുകയും ഇയാളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha