കൊറോണയെ ഭയപ്പെടേണ്ട എന്ന് പറയുന്നില്ല. എന്നാൽ അത് മാത്രം ഓർത്ത് പാനിക്കാകേണ്ട.. ഉള്ള മനസമാധാനം കളയേണ്ട. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം.. എന്നിട്ട് നിങ്ങൾ ആലോചിക്ക്... കോവിഡ് എന്താണെന്ന് നമ്മുക്കിന്ന് വ്യക്തമായി അറിയാം... പിന്നെ എന്തിന് പേടിക്കണം? വൈറലായി ഡോക്ടർ ബോബൻ പങ്കുവച്ച കുറിപ്പ്

കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത ചൈന പഴയ രീതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ ഇല്ലാതായിരിക്കുന്നു. ചൈനയ്ക്ക് കഴിയുമെങ്കിൽ ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്കും കഴിയും എന്ന് ഓർക്കുക.' ഡോക്ടർ ബോബൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.
ഡോക്ടർ ബോബൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
കോവിഡ് ഭീതിയിലാണ് ഒട്ടുമിക്കവരും. കൊറോണയെ ഭയപ്പെടേണ്ട എന്ന് പറയുന്നില്ല. എന്നാൽ അത് മാത്രം ഓർത്ത് പാനിക്കാകേണ്ട.. ഉള്ള മനസമാധാനം കളയേണ്ട. എന്തുകൊണ്ടാണെന്ന് ഞാൻ പറയാം.. എന്നിട്ട് നിങ്ങൾ ആലോചിക്ക്..
. കോവിഡ് എന്താണെന്ന് നമ്മുക്കിന്ന് വ്യക്തമായി അറിയാം... പിന്നെ എന്തിന് പേടിക്കണം?
1981 ജൂണിൽ ആണ് ലോകത്ത് ആദ്യത്തെ എയ്ഡ്‌സ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് (എച്ച്ഐവി) തിരിച്ചറിയാൻ രണ്ട് വർഷത്തിലധികം സമയമെടുത്തു. എന്നാൽ കോവിഡിൻ്റെ കാര്യത്തിലോ, 2019 ഡിസംബർ 31 ന് ചൈനയിൽ ഗുരുതരമായ ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജനുവരി 7 ഓടെ വൈറസ് ഏതാണെന്ന് തിരിച്ചറിയുന്നു.പത്താം ദിവസം ജീനോം
ലഭ്യമായി. SARS- ന്റെ കുടുംബത്തിലെ ഗ്രൂപ്പ് 2 ബിയിൽ നിന്നുള്ള ഒരു പുതിയ കൊറോണ വൈറസാണെന്ന് പെട്ടെന്ന് കണ്ട് പിടിക്കുകയും ചെയ്തു.അതുകൊണ്ട് അദൃശ്യനായ ഒന്നിനോടാണ് നാം യുദ്ധം ചെയ്യുന്നത് എന്ന് ഓർത്ത് പേടി വേണ്ടേ ...
. കോവിഡ് കണ്ടെത്താനുള്ള പരിശോധനകൾ നമ്മുക്കിന്നുണ്ട് : അതു കൊണ്ട് രോഗം കണ്ടെത്താൻ പറ്റുമോ എന്ന പേടി വേണ്ട.
കോവിഡ് വൈറസിനെ കൃത്യമായി കണ്ടെത്താനുള്ള പരിശോധനകളെ കുറിച്ച് നമ്മുക്കിന്ന് വ്യക്തമായി അറിയാം.വൈറസിൻ്റെ സാനിധ്യത്തെ തിരിച്ചിറിയാൻ കഴിഞ്ഞു എന്നത് വലിയ ഒരു വിജയം തന്നെയാണ്.
. ചൈന പഴയ രീതിയിലേക്ക് എത്തിയിരിക്കുന്നു പിന്നെ എന്ത് കൊണ്ട് നമ്മുക്ക് പറ്റില്ല: ഒന്നാലോചിച്ച് നോക്കിക്കേ.
കോവിഡ് കേസുകൾ ആദ്യം റിപ്പോർട്ട് ചെയ്ത ചൈന പഴയ രീതിയിലേയ്ക്ക് എത്തിയിരിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതായിരിക്കുന്നു. ചൈനക്ക് കഴിയുമെങ്കിൽ ഈ മാഹാമാരിയെ അതിജീവിക്കാൻ നമ്മുക്കും കഴിയും എന്ന് ഓർക്കുക.
. രോഗബാധിതരിൽ ഒട്ടുമിക്കവരുടേയും രോഗലക്ഷണങ്ങൾ തീവ്രമല്ല എന്നത് ആശ്വാസകരമല്ലേ. അങ്ങനെ ഒന്നു ചിന്തിച്ചേ.
കോവിഡ് ബാധിച്ചവരിൽ ഒട്ടുമിക്കവരിലും രോഗലക്ഷണങ്ങളൊന്നും പ്രകടമല്ല. 81% കേസുകളിൽ രോഗലക്ഷണക്കൾ താരതമ്യേന വളരെ കുറവുമാണ്. 14% ആൽക്കാരിൽ കോവിഡിൻ്റെ തീവ്രമായ രോഗലക്ഷണങ്ങൾ കണ്ടേക്കാം. ശേഷിക്കുന്ന 5 % ആളുകളെ മാത്രമാണ് കോവിഡ് ഗുരുതരമായി ബാധിക്കുക.
. രോഗമുക്തി വളരെ കൂടുതലാണെന്ന് മനസ്സിലാക്കുക
റിപ്പോർട്ടുചെയ്‌ത ഡാറ്റ വെച്ച് നോക്കുമ്പോൾ സ്ഥിരീകരിച്ച കേസുകളിൽ (രോഗ ബാധിതരിൽ ) ഒട്ടുമിക്കവരും സുഖം പ്രാപിച്ചു. ഈ അനുപാതം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
. കുട്ടികളിൽ വൈറസ് ബാധ തീവ്രമല്ല
കുട്ടികളെ വൈറസ് ബാധ അത്ര മാരകമായി ബാധിച്ചിട്ടില്ല. ഇവരിൽ മരണ നിരക്കും വളരെ കുറവാണ്.
. വൈറസ് ബാധ ഏൽക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നമ്മുക്കറിയാമല്ലോ പിന്നെ എന്തിനാ ഈ പേടി
വൈറസ് ബാധിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നമ്മുക്ക് കൃത്യമായി അറിയാം. അത് ഒരു വലിയ കാര്യമാണ്. മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുകയോ / സാനിറ്റൈസർ ഉപയോഗിച്ചോ വൈറസിനെ ഇല്ലാഴ്മ ചെയ്യാൻ പറ്റുമെന്നത് വലിയ ഒരു കാര്യമാണെന്ന് മനസ്സിലാക്കുക. ശ്രദ്ധക്കുറവ്, ജാഗ്രതയില്ലായ്മ എന്നിവയാണ് വ്യാപനത്തിന് കാരണം എന്ന് തിരിച്ചറിയുക.
. നിങ്ങൾ ഒറ്റയ്ക്കല്ല ഈ ലോകം മുഴുവൻ ഒറ്റക്കെട്ടായി കോവിഡിനെതിരെ പൊരുതുകയാണ് എന്നോർക്കുക.
ലോകം ഒത്തൊരുമിച്ച് കോവിഡിനെതിരെ പോരാടികൊണ്ടിരിക്കുകയാണ്. അവിടെ നിങ്ങൾ ഒറ്റയ്ക്കല്ല. വാക്സിനുകൾ, ചികിത്സകൾ, എപ്പിഡെമിയോളജി, ജനിതകശാസ്ത്രം, ഫൈലൊജെനി, രോഗനിർണയം, ക്ലിനിക്കൽ ട്രയൽ എന്നങ്ങനെ വിവിധ വിഷയങ്ങളിൽ തീവ്രമായ ഗവേഷണം ലോകമെമ്പാടും നടക്കുണ്ട്.
. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ന് വാക്സിനുകൾ നിലവിലുണ്ട്
കോവിഡിന് എതിരായി നിരവധി വാക്സിനുകൾ ഇപ്പോ നിലവിൽ ഉണ്ടെന്ന് ഓർക്കുക. ഇനിയും വരാനുണ്ട് എന്നതും ആശ്വസിക്കാൻ വക നല്കുന്ന ഒന്നല്ലേ.
കോവിഡിൻ്റെ ആദ്യഘട്ടത്തിൽ ശക്തമായി ഇടപെട്ട് കേസുകൾ കുറച്ച് കൊണ്ട് വരാൻ നമ്മുക്ക് കഴിഞ്ഞിട്ടുണ്ട്. ആത്മവിശ്വാസം കൈ വിടാതെ മുന്നോട്ട് പോകുക.
ഭയപ്പെടാതെ ഇരിക്കുക, മറ്റുള്ളവരെ കൂടെ പറഞ്ഞ് ഭയപ്പെടുത്തരുത്.
ഭയമല്ല... ജീവൻ്റെ വിലയുള്ള ജാഗ്രതയാണ് വേണ്ടതെന്നോർക്കുക.
-Dr.Boban Eranimos
https://www.facebook.com/Malayalivartha