Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

'ബന്ധങ്ങളിൽ നിന്ന് ഉപേക്ഷിക്കപെടുമോ എന്ന പേടി.അത് നന്നായ് ഇവരിൽ ഉണ്ടാകും.ഒറ്റയ്ക്കായ് പോകുമോ എന്ന പേടി നല്ലോണം ഉണ്ടാകും .എന്നാൽ അവർ പലപ്പൊഴും ഒറ്റയ്ക്കാണു താനും.ഉപേക്ഷിക്കപെടുമോ എന്നുള്ള പേടി കാരണം ഓരോന്ന് കാട്ടികൂട്ടും...' സൈക്കോളജിസ്റ്റ് ശ്രുതി ബി.എസ് കുറിക്കുന്നു

04 MAY 2021 02:38 PM IST
മലയാളി വാര്‍ത്ത

ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് സൈക്കോളജിസ്റ്റായ ശ്രുതി ബിഎസ്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയും ,പിന്നീട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പോകയും ചെയ്യുന്ന മാനസികാവസ്ഥയെ കുറിച്ചാണ് ശ്രുതി കുറിക്കുന്നത്. എന്നാല്‍ ഇവ തിരിച്ചറിയുകയും വേണ്ട രീതിയിലുള്ള തെറാപ്പിയെടുക്കുകയും ചെയ്താല്‍ നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുമെന്നും ഉദാഹരണ സഹിതം ശ്രുതി വ്യക്തമാക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

sBorderline personality Disorder/Emotionally unstable personality disorder

ഒരു വ്യക്തിയുടെ ചിന്തയുടെയും പെരുമാറ്റത്തിൻ്റെയും രീതി അനുസരിച്ച് ആ വ്യക്തിയെ മറ്റ് വ്യക്തികളിൽ നിന്നും വ്യത്യസ്തനാക്കുന്ന ഒന്നാണ് വ്യക്തിത്വം എന്ന് പറയുന്നത് .

വ്യക്തിത്വം എന്നു പറയുന്നത് ഒരു വ്യക്തിയുടെ അനുഭവങ്ങൾ പരിസ്ഥിതി (ചുറ്റുപാടുകൾ, ജീവിതസാഹചര്യങ്ങൾ) പാരമ്പര്യ സ്വഭാവ സവിശേഷതകൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു.

പലതരത്തിലുള്ള മാനസിക അസുഖങ്ങൾ ഉള്ളതിൽ വരുന്ന ഒരു വിഭാഗമാണ് വ്യക്തിത്വ വൈകല്യങ്ങൾ. കടന്നുവന്ന അനുഭവങ്ങളുടെ ഫലമായോ തലച്ചോറിലെ രാസപ്രവർത്തനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമോ പാരമ്പര്യമായി കൈമാറി വന്നതോ ഒക്കെയാകാം ഒരു വ്യക്തിയിൽ കാണുന്ന വ്യക്തിത്വ വെെകല്യത്തിൻ്റെ കാരണങ്ങൾ. കൃത്യമായ് ഒരു കാരണം പറയാൻ കഴിയില്ല.

പ്രധാനമായും പത്തുതരം വ്യക്തിത്വവെെകല്യങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്നാണ് borderline personality disorder /emotionally unstable personality disorder .

പത്ത് തരം വ്യക്തിത്വവെെകല്യങ്ങളിൽ 'cluster B' വ്യക്തിത്വവെെകല്യങ്ങളുടെ പട്ടികയിലാണ് ഇവ ഉൾപെടുന്നത്. Cluster B പട്ടികയിൽ വരുന്ന വ്യക്തിത്വവെെകല്യങ്ങളുടെ ആകെ മൊത്തം ഒരു സ്വഭാവ സവിശേഷത എന്നു പറയുന്നത് തീവ്രമായ വെെകാരിക പ്രകടനങ്ങൾ ,unpredeictable ആയിട്ടുള്ള ചിന്തകൾ /സ്വഭാവങ്ങൾ , നാടകീയമായ പെരുമാറ്റ രീതി തുടങ്ങിയവയാണ്.

ഇന്ന് വളരെ കൂടുതലായ് കാണപ്പെടുന്ന ഒരു വ്യക്തിത്വവെെകല്യമാണ് borderline വ്യക്തിത്വവെെകല്യം . പലപ്പൊഴും തിരിച്ചറിയപ്പെടാതെ പോവുകയും ,പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് പോകുന്ന അവസ്തയും കാണാൻ സാധിക്കും.എന്നാൽ ഇവ തിരിച്ചറിയുകയും വേണ്ട രീതിയിലുള്ള തെറാപ്പിയെടുക്കുകയും ചെയ്താൽ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. Borderline വ്യക്തിത്വവെെകല്യത്തിന് മാത്രമായ് പ്രത്യേക മരുന്നുകൾ ഒന്നും ഇല്ല.എന്നാൽ ഇതുമായ് ബന്ധപ്പെട്ട് വരുന്ന വെെകാരിക ബുദ്ധിമുട്ടുകൾ ,moodswings , depressive episode തുടങ്ങിയവയ്ക്ക് തെറാപ്പിയോടൊപ്പം മരുന്നും നൽകിവരുന്നു. ഏറ്റവും best therapy for borderline personality disorder is Dialectical behavior therapy .ശരിയായ രീതിയിൽ തെറാപ്പിയും മരുന്നും self care ഉം എടുത്താൽ സമാധാനപരമായ് സന്തോഷം എന്താണെന്നറിഞ്ഞ് മുന്നോട്ട് പോകാൻ സാധിക്കും.

എന്താണ് borderline വ്യക്തിത്വവെെകല്യം എന്ന് ഇനി പറയാം.രോഗനിർണ്ണയം നടത്താനായ് എഴുതിവെച്ചിട്ടുള്ള ലക്ഷണങ്ങൾ നിരത്തി അക്കമിട്ട് വ്യക്തമാക്കാൻ ഉദ്ദേശമില്ല..എൻ്റെ അറിവ് ഞാൻ പങ്ക് വെക്കാം.

അവരിലെ വികാരങ്ങളൊക്കയും നല്ല തീവ്രവും ,അതുപോലെ തന്നെ unstable ഉം ആണ്. തീവ്രം എന്ന് പറഞ്ഞാൽ ഏറ്റവും extreme .ദേഷ്യം വന്നാൽ സാധനങ്ങൾ ഒക്കെ വലിച്ച് വാരിയെറിയുക. . കതക് വലിച്ചടയ്ക്ക , മറ്റുള്ളവർക്ക് വേദനയുളവാക്കുന്ന തരത്തിൽ ഉളള വർത്തമാനം . . . വിഷമം വന്നാൽ അതും extreme .സന്തോഷം വന്നാൽ അതും extreme.normally ഒരാൾക്ക് തോന്നുന്നതിലും തീവ്രം. ഒരുപട് interpersonal issues അവർടെ ജീവിതത്തിൽ ഉണ്ടാകും. എല്ലാവരെയും പെട്ടന്ന് വിശ്വസിക്കും.. അമിതമായ് സ്നേഹിക്കും. . . ഈ ലോകത്ത് അവരെപോലെ വേറെ നല്ല മനുഷ്യനില്ല. അങ്ങനെ കുറെ നല്ല qualities അവരിൽ atribute ചെയ്യും. . . പക്ഷേ അവർടെ ഭാഗത്ത് നിന്ന് ചെറുതായെങ്കിലും ഒരു വിമർശനമോ , ഇഷ്ടക്കേടോ ഉണ്ടായാൽ പിന്നെ നേരെ വിപരീതം ആണ് എല്ലാം .ഇത്രയും വൃത്തികെട്ട മനുഷ്യൻ വേറയില്ല.സ്നേഹിച്ച അതേ തീവ്രതയിൽ വെറുക്കും .ആ മനുഷ്യർക്ക് തൻ്റെ ജീവിതത്തിൽ പിന്നെ ഒരു സ്ഥാനവും അവർ നൽകില്ല.പിന്നെ ഒരുപാട് പ്രണയ പരാജായങ്ങളും ഇവർടെ ജീവിതത്തിൽ ഉണ്ടാകും .സ്വഭാവത്തിലെ ഈ stability ഇല്ലായ്മ കണ്ടിട്ട് മൂക്കത്ത് കെെ വെക്കുന്നവരും ഉണ്ടാവും. . ആ വ്യക്തി തന്നെ ആണോ ഈ വ്യക്തി എന്നൊക്കെ . . . ഈ ഒരു കാരണം കൊണ്ട് തന്നെ അവർടെ ജീവിതത്തിൽ നീണ്ട് നിൽക്കുന്ന സൗഹൃദങ്ങളൊന്നും തന്നെ ഉണ്ടാകില്ല. അന്ന് അന്ന് കാണുന്ന താൽകാലിക സൗഹൃദങ്ങൾ മാത്രം ആണ് അവർടെ ജീവിതത്തിന് നിറം നൽകുന്നത്.

ഈ unstability ശരിക്കും brainwash ചെയ്യുന്നവർക്ക് ഒക്കെ എളുപ്പം ആകും. പക്ഷേ awareness ഉണ്ടെങ്കിൽ ഒരുപരിധിവരെ അപകടങ്ങളിൽ ചെന്ന് വീഴാതെയിരിക്കും. അവർടെ മുറിയിലെ arrangements ഒക്കെ എന്നും ഒരേ പോലെ ഇരിക്കണ ഇഷ്ടം ആയിരിക്കില്ല ചിലർക്ക് . മാറ്റികാെണ്ടേയിരിക്കും. . .അവരെ തന്നെ എന്നും ഒരുപോലെ കാണുന്ന അവർക്ക് ഇഷ്ടം ഉള്ള കാര്യം ആയിരിക്കില്ല.

Moodswings നല്ല തീവ്രമായ് തന്നെ അനുഭവപ്പെടും. . .പക്ഷേ ഒരുപാട് നീണ്ട് നിക്കില്ല. പെട്ടന്ന് ഒരു മഴ പെയ്ത് പെട്ടന്ന് വെയിൽ വരും.പക്ഷേ ഒരു depressive episode ലേക്ക് പോണ രീതി വേറയാണ്.പതുക്കെ കാറ്റും കോളും ഒക്കെ കയറി മെല്ലെ മെല്ലെ ഇരുട്ടടഞ്ഞ് . . പെരുമഴ ആകും.കുറച്ചധിക നേരം ശക്തമായ് തന്നെ മഴ തോരാതെ നിൽക്കും. . . വെള്ളപൊക്കത്തിന് ഒക്കെ ഉള്ള സാധ്യത ഉണ്ട്. പിന്നീട് മെല്ലെ മഴയുടെ ശക്തി കുറഞ്ഞ് വരും .. .പതിയെ വെളിച്ചം വീണ് തുടങ്ങും. . എങ്കിലും മഴവെള്ളം ഇറ്റ് വീഴുന്നുണ്ടാവും. പിന്നെയും പതിയെ വെളിച്ചം വീഴും . . അങ്ങനെ അങ്ങനെ നല്ല വെയിൽ വരും .പെരുമഴയുടെ അവശേഷിപ്പ് കാണും. .അത് മാറാൻ പിന്നെയും സമയം എടുക്കും. . .ഈ സമയത്ത് സ്വയം പറയാൻ കഴിയുന്ന ഒന്ന്. . . കഴിയേണ്ട ഒന്ന് . . '' ഈ നേരവും കടന്ന് പോകും.''

മറ്റൊരു ബുദ്ധിമുട്ടാണ് ബന്ധങ്ങളിൽ നിന്ന് ഉപേക്ഷിക്കപെടുമോ എന്ന പേടി.അത് നന്നായ് ഇവരിൽ ഉണ്ടാകും.ഒറ്റയ്ക്കായ് പോകുമോ എന്ന പേടി നല്ലോണം ഉണ്ടാകും .എന്നാൽ അവർ പലപ്പൊഴും ഒറ്റയ്ക്കാണു താനും.ഉപേക്ഷിക്കപെടുമോ എന്നുള്ള പേടി കാരണം ഓരോന്ന് കാട്ടികൂട്ടും , oversharing ചെയ്യും എന്നിട്ട് അവസാനം ആ ബന്ധം break ആവുകയും ചെയ്യും.അങ്ങനെ ആ വിശ്വാസം അവിടെ ഒന്നൂടെ ഊട്ടിയുറക്കപ്പെടും.പലപ്പൊഴും ഉപേക്ഷിക്കപെടുമോ എന്നുള്ള പേടി കാരണം മറ്റു വ്യക്തികളിൽ ഇവർ ഒരുപാട് dependent ആവാറാണ് പതിവ്. അത് മറ്റുള്ളവർക്ക് ബദ്ധിമുട്ടായ് മാറി അവരെ avoid ചെയ്യുന്ന ഘട്ടത്തിലേക്ക് എത്തും. അത് പിന്നെ ഒരു trigger ആയ് act ചെയ്യും.ഇതൊക്കെ ഇവരുടെ ജീവിതത്തിൽ ആവോളം സംഭവിക്കും.

ചിലനേരങ്ങളിൽ ഒരു രക്ഷയുമില്ലാത്ത ശൂന്യത ഈ കൂട്ടരെ വേട്ടയാടും .ആ നേരങ്ങളിൽ നാടുവിടാനോ . . ചെയ്ത് കൊണ്ടിരിക്കുന്ന course /work drop ചെയ്യാനും ഒക്കെ തോന്നും. . . മിക്കവാറും അതിനെ follow ചെയ്ത് പുതിയൊരു relationship എവിടുന്നേലും വരും. . . അത് break ആയ് അടുത്ത trigger ആയ് വീണ്ടും.. . Down ആകും.

എപ്പൊളും മറ്റുള്ളവരിൽ നിന്ന് . . എല്ലാവരിൽ നിന്നും അല്ല. . .അവർക്ക് പ്രയപ്പെട്ടവരിൽ നിന്ന് validation seek ചെയ്യാൻ ശ്രമിക്കും. പക്ഷേ അവർക്ക് ഇവർ അത്ര priority ഉള്ളവർ ആകണമെന്നുമില്ല. ഇതിനെ കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല. കുഞ്ഞ് മക്കൾടെ ഒക്കെ emotions validate ചെയ്യപെടേണ്ടതാണ്.

വേറൊരു കാര്യം emotionalpain സഹിക്കാൻ വയ്യാതെ കെെയൊക്കെ മുറിക്കുക. അതിലും വലിയൊരു pain കണ്ടെത്തലാണ് ലക്ഷ്യം,.to reduce emotional pain.ചിലരിൽ ഇത് കാണില്ല പക്ഷേ urges ഉണ്ടാകും.. പിന്നീട് അതിലേക്ക് എത്തിപെടാനുള്ള സാധ്യത തള്ളികളയാൻ കഴിയില്ല.ദേഷ്യത്തിലേക്കും സങ്കടത്തിലേക്കും ഒക്കെ തള്ളി വിടുന്ന ചില triggers ഉണ്ടാവും .അവ അറിഞ്ഞിരിക്കുക. triggers ആകുന്നവ എന്തൊക്കെയെന്ന് aware ആയ് ഇരിക്കുന്നത് നല്ലതാണ്. ചിലപ്പൊ ചില ചിന്തകളാവാം ശബ്ദ്ധം ആകാം മണം ആകാം . . ചില സംസാരങ്ങളാവാം എന്തുമാകാം it depends on the individual.

ഇത്രയുമൊക്കെയാണ് എനിക്ക് പറയാനുള്ളത്. എന്തെങ്കിലും വിട്ട് പോയിട്ട് ഉണ്ടോ എന്നറിയില്ല.

ഇതെന്നല്ല ഒരു മാനസിക അസുഖങ്ങളും അത്ര സുഖമുള്ള അവസ്തയല്ല.ഏറ്റവും വലിയ ബുദ്ധിമുട്ട് അടുത്തിരിക്കുന്ന വ്യക്തി പോലും മറ്റൊരാള് ഏത് അവസ്തയിലൂടെ കടന്ന് പോണത് എന്ന് മനസിലാക്കില്ല.കണാൻ കഴിയാത്തതൊന്നും ഉൾകൊള്ളാൻ തയ്യാറല്ല എന്ന മനോഭാവം .ഈ മനോഭാവവും ലേബലിങ്ങും എല്ലാമാണ് ഈ മനുഷ്യർടെ ജീവിതം കൂടുതൽ ഇരുട്ടിലാക്കുന്നത്.ഇതൊക്കെ ആർക്ക് വേണലും സംഭവിക്കാവുന്ന ഒന്നാണ് .ഇന്ന് നമ്മുടെ തലച്ചോറ് പ്രവർത്തിക്കുന്ന പോലെ നാളെയും പ്രവർത്തിക്കണം എന്ന് ഒര് ഉറപ്പും ആർക്കും തരാൻ കഴിയില്ല.

So stop labeling .

---ശ്രുതി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (8 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends