സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക്; വ്യാജപരാതികള്‍ ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിലേക്ക് സ്വപ്‌ന മാറുമ്പോള്‍ ഗുണമോ ദോഷമോ? ക്രൈംബ്രാഞ്ച് നടപടി 2016 യില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; വ്യാജ ലൈംഗികാതിക്രമ പരാതിയുടെ നാള്‍വഴികള്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക് മുറുകുന്നു. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബു എല്‍എസിനെതിരെ വ്യാജപരാതികള്‍ ചമച്ച കേസില്‍ സ്വപ്‌നയെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസ് കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്‌നയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഈ കേസില്‍ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഓണ്‍ലൈന്‍ വഴിയാണ് സ്വപ്‌നയെ കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ പ്രകാരം കസ്റ്റഡിയില്‍ വിട്ടത്.
എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ എച്ച്ആര്‍ മാനേജര്‍ ആയിരിക്കെയാണ് സ്വപ്‌ന സിബുവിനെതിരെ വ്യാജപരാതികള്‍ ചമച്ചത്. കേസില്‍ എയര്‍ ഇന്ത്യാ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്‌ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. 2014ല്‍ എയര്‍ ഇന്ത്യയുടെ ഉന്നതരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സിബുവിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിക്കാന്‍ സ്വപ്‌ന കൂട്ടു നില്‍ക്കുകയായിരുന്നു. ഇതിനായി പതിനേഴ് വനിതാ സ്റ്റാഫുകളെ ഉപയോഗിച്ചാണ് ഈ നീക്കം സ്വപ്‌ന നടത്തിയത്.
എയര്‍ഇന്ത്യാ ഉദ്യോഗസ്ഥരെയും കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്‌നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന് എല്‍എസ് സിബുവിനെതിരെ എയര്‍ ഇന്ത്യ നടപടിയെടുത്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്‌ന സുരേഷ് എല്‍എസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നല്‍കിയത്.
സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടുള്ള കേസ് വരുമ്പോള്‍ എഎല്‍ സിബു തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ ഗ്രൗണ്ട് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏപ്രണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ഉദ്യോഗസ്ഥകള്‍ ആരുംതന്നെ പിന്നീട് അന്വേഷണത്തോട് സഹകരിക്കുകയുണ്ടായില്ല. ഇവര്‍ക്കെല്ലാം നോട്ടീസയ്ക്കാനും കമ്പനിയില്‍ ജോലിയിലില്ലെങ്കില്‍ അവരുടെ ഇപ്പോഴത്തെ താമസസ്ഥലം കണ്ടെത്തി അവിടേക്ക് നോട്ടീസയയ്ക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി.
പ്രാഥമികാന്വേഷണത്തില്‍ തന്നെ സിബുവിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അന്വേഷണത്തോട് സഹകരിക്കാതെ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനാണ് ഉത്സാഹിച്ചത്. കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി നല്‍കിയ റിപ്പോര്‍ട്ട് സിബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു. ഇദ്ദേഹത്തെ ഇതിന്റെ പേരില്‍ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഈ നടപടിയെ സിബു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം വേണെമെന്ന് ആവശ്യപ്പെടുകയും ചെയതു. 2017 ഓഗസ്റ്റ് മാസത്തില്‍ അദേഹത്തിന് അനുകൂലമായി വിധി വരികയും ചെയ്തു.
പീഡന പരാതിയായതിനാല്‍ ഇതു സംബന്ധിച്ച് ആഭ്യന്തര പരിശോധനാ സമിതി ഉമാ മഹേശ്വരിയുടെ അധ്യക്ഷതയില്‍ അന്വേഷിച്ചു. 17 പെണ്‍കുട്ടികളും എയര്‍ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാണ്. ഇതു സംബന്ധിച്ച് എയര്‍ ഇന്ത്യാ സാറ്റ്സിലെ വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിന് രേഖാമൂലം അപേക്ഷ നല്‍കിയെങ്കിലും ഈ പെണ്‍കുട്ടികളുടെ പേരോ വിലാസമോ നല്‍കിയില്ല. പിന്നീട് രണ്ട് പെണ്‍കുട്ടികളുടെ മൊഴിയെത്തുടര്‍ന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന പരാതി വ്യാജമാണെന്നും അതെപ്പറ്റി അന്വേഷിക്കണമെന്നും കാട്ടി പൊലീസ് കമ്മിഷണര്‍ക്ക് സിബു പരാതി നല്‍കി.
2016 ജനുവരി 29-ന് നല്‍കിയ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ച് സിബുവിനെതിരെയുള്ള പരാതി വ്യാജമാണെന്നു കണ്ടെത്തി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വലിയതുറ പൊലീസിന് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കി. എയര്‍ ഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാര്‍ച്ച് 15-ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
സിബുവിനെ കുടുക്കാന്‍ ശ്രമം നടന്നു എന്ന് വ്യക്തമായതോടെ എയര്‍ ഇന്ത്യാ സാറ്റ്സ് വൈസ് പ്രസിഡന്റ് ബിനോജ് ജേക്കബിനെയും മറ്റുള്ളവരെയും പ്രതികളാക്കി 2016 മാര്‍ച്ച് 15-ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസിന്റെ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് ബിനോജ് ജേക്കബിനോടും മറ്റും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഈ കേസില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിരുന്നു. പൊലീസ് അന്വേഷത്തിന് ഒടുവില്‍ ബിനോയ് ജേക്കബിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി.
ഈ റിപ്പോര്‍ട്ടിനെതിരെ സിബു ഹൈക്കോടതിയെ സമീപിക്കുകയും പൊലീസ് നടപടിയെ വിമര്‍ശിച്ചു കൊണ്ട് കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ തങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള ഉത്തരവിന്മേല്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സ്റ്റേ ഓര്‍ഡര്‍ സമ്പാദിക്കുകയുമുണ്ടായി. പ്രാഥമികാന്വേഷണത്തില്‍ ബിനോയ് ജേക്കബ് കുറ്റക്കാരനല്ലെന്നാണ് തനിക്ക് ബോധ്യപ്പെട്ടതെന്ന് കേസ് അന്വേഷിച്ച അന്നത്തെ ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായ സന്തോഷ് പറഞ്ഞ്. ചോദ്യം ചെയ്യുന്നതിനെതിരെ സ്റ്റേ ഓര്‍ഡര്‍ സമ്പാദിച്ചതോടെ അന്വേഷണം വഴിമുട്ടി.
ആഭ്യന്തര അന്വേഷണ സമിതി വലിയ ക്രമക്കേടുകള്‍ ചെയ്തതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സമിതിക്കു മുമ്പില്‍ പരാതിക്കാരിലെ പാര്‍വതി സിബു എന്ന പെണ്‍കുട്ടി മൊഴി നല്‍കാന്‍ ഹാജരായിരുന്നു. എന്നാല്‍ നീതു മോഹന്‍ എന്നയാളെ പാര്‍വ്വതി സിബു എന്ന പേരില്‍ സ്വപ്‌ന സുരേഷ് ഹാജരാക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ആള്‍മാറാട്ടത്തിന് ചുക്കാന്‍ പിടിക്കുകയായിരുന്നു ഇവര്‍. സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍, രണ്ടു മാസം മുന്‍പാണ് സാറ്റ്‌സില്‍ ജോലിയില്‍ പ്രവേശിച്ചതെന്നാണ് വിവരം കിട്ടിയത്. തന്നെ ഉദ്യോഗസ്ഥര്‍ തനിക്കുള്ള സാമ്പത്തിക ബുദ്ധിമുട്ട് മുതലെടുത്ത് ക്രമക്കേടിന് പ്രേരിപ്പിക്കുകയായിരുന്നെന്ന് സ്വപ്‌ന സുരേഷ് അന്ന് മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടെ പേര് വെച്ച് പരാതി തയ്യാറാക്കിയതും സ്വപ്‌ന സുരേഷാണെന്ന് അന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടിരുന്നു.
സ്വര്‍ണക്കളളക്കടത്തുകേസില്‍ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലില്‍ കഴിയുകയാണ് സ്വപ്‌ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് ഇവരുടെ അമ്മ കത്തയച്ചിരുന്നു.
സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കത്ത് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സ്വപ്‌ന രോഗബാധിതയാകാന്‍ സാധ്യതയുണ്ടെന്ന് കത്തില്‍ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കത്തിന്റെ അടിസ്ഥാനത്തില്‍ കോഫോ പോസ വിംങ് ജയില്‍ അധികൃതര്‍ക്ക് കത്തയച്ചു.
https://www.facebook.com/Malayalivartha