Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

എന്റെ ക്യാൻസറിന്റെ മോളിക്കുലാർ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞെട്ടിയത് ഞാൻ മാത്രമല്ല ഡോക്ടർമാർ കൂടിയാണ്.. ഈ ഭൂമിയിൽ ഇത്രയും കോടിക്കണക്കിന് ക്യാൻസർ രോഗികൾ ഉള്ളതിൽ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്..!! അതുകൊണ്ട് തന്നെ നിലവിൽ ഇതിനായി മരുന്നൊന്നുമില്ലത്രേ… ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം…ചങ്കൂറ്റത്തോടെ നേരിടണം… ക്യാൻസറിനോട് പുഞ്ചിരിയോടെ പടവെട്ടി; അതിജീവനം പുഞ്ചിരിയോടെ എന്ന് എല്ലാവർക്കും കാട്ടി തന്ന നന്ദു മഹാദേവ വിടവാങ്ങി... ഉൾക്കൊള്ളാനാകാതെ സോഷ്യൽമീഡിയ

15 MAY 2021 08:31 AM IST
മലയാളി വാര്‍ത്ത

കാന്‍സര്‍ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എം വി ആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ സുപരിചിതനായ നന്ദു മഹാദേവ എല്ലാവര്ക്കും പ്രിയപ്പെട്ടവനായിരുന്നു. നന്ദുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കമുള്ളത്. പലരും ആദരാഞ്ജലി പോസ്റ്റുകള്‍ ഇട്ടും പ്രണാമം അര്‍പ്പിച്ചും തങ്ങളുടെ വിഷമം പങ്കുവെക്കുകയാണ്. ഇപ്പോള്‍ പ്രശസ്ത നടി സീമ ജി നായരുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

പോസ്റ്റ് ഇങ്ങനെയായിരുന്നു... അതിജീവനത്തിന്റെ രാജകുമാരന്‍ യാത്രയായി ??????ഇന്ന് കറുത്ത ശനി... വേദനകള്‍ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടന്‍ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവന്‍ തിരിച്ചു നല്‍കണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..

മറ്റുള്ളവര്‍ക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാന്‍ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാന്‍ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങള്‍ കണ്ണുനീരില്‍ കുതിരുന്നു... പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

അതേസമയം വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക് എന്ന് ചോദിച്ചു കൊണ്ടുള്ള നന്ദുവിന്റെ അവസാന പോസ്റ്റ് എല്ലാവരെയും കണ്ണീരണിയിക്കുകയാണ്.

അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവര്‍ന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്..
ഇനി പരീക്ഷിക്കുവാന്‍ മരുന്നുകള്‍ ബാക്കിയില്ല എന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും സാരമില്ല സര്‍ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്...
But I Can...!
എനിക്ക് കഴിയും...
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും..
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ....
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സര്‍ജറിയോ ഒന്നുമുണ്ടാകില്ല..
എന്റെ ക്യാന്‍സറിന്റെ മോളിക്കുലാര്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഞെട്ടിയത് ഞാന്‍ മാത്രമല്ല ഡോക്ടര്‍മാര്‍ കൂടിയാണ്..
ഈ ഭൂമിയില്‍ ഇത്രയും കോടിക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ ഉള്ളതില്‍ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കല്‍ സയന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്..
അതുകൊണ്ട് തന്നെ നിലവില്‍ ഇതിനായി മരുന്നൊന്നുമില്ലത്രേ...
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം...
എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും...
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടര്‍മാരുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു...!
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്‌നങ്ങളും പ്രതിസന്ധികളും..
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളില്‍ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..!
ചിലര്‍ക്ക് സാമ്പത്തികം മറ്റു ചിലര്‍ക്ക് കുടുംബപ്രശ്‌നങ്ങള്‍ വേറെ ചിലര്‍ക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകള്‍ അങ്ങനെ പലതരത്തില്‍ ആകുമത്...!
പക്ഷേ നമ്മള്‍ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം...
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുന്‍വിധിയെഴുതി തോല്‍ക്കാന്‍ സ്വയം നിന്നുകൊടുക്കരുത്...
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാന്‍ ശ്രമിക്കണം...
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്‌നേഹിക്കും...
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല...
നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ അനേകം ഹൃദയബന്ധങ്ങള്‍ കിട്ടി എന്നുള്ളതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല...
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേല്‍ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു...
നമ്മളെല്ലാവരും എപ്പോഴും ഒരു സ്‌നേഹവലയമാകണം...
ഞാനുമങ്ങനെയാണ്....
എന്നില്‍ സ്‌നേഹം മാത്രമേയുള്ളൂ..
അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കില്‍ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്..
എന്റെയുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്‌നേഹം ഒഴുകിയെത്തിയിരിക്കും..
ജീവിതം വളരെ ചെറുതാണ്...
ഇനി എനിക്കും നിങ്ങള്‍ക്കും ഒക്കെ എത്ര നിമിഷങ്ങള്‍ ഉണ്ടെന്നോ എത്ര ദിവസങ്ങള്‍ ഉണ്ടെന്നോ എത്ര മാസങ്ങളോ വര്‍ഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല...
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മള്‍ അടിച്ചു പൊളിക്കും..ഒപ്പം
മതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും..
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം
പുകയാതെ ജ്വലിക്കും...അല്ലപിന്നെ...
ശ്വാസകോശത്തിന് ഇന്‍ഫെക്ഷന്‍ ബാധിച്ചു വേദന കൂടുതല്‍ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്...
ഇന്നലെ മുതല്‍ റേഡിയേഷനും തുടങ്ങി...
ഓരോ പരുങ്ങലിന് ശേഷവും പൂര്‍വാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ...
ഇത്തവണയും കനലുകള്‍ ചവിട്ടിമെതിച്ചു ഞാന്‍ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാന്‍ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു...
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും സുഖമാണെന്ന് വിശ്വസിക്കുന്നു..
ഞാനെന്നെ തന്നെ സര്‍വ്വേശ്വരന് സമര്‍പ്പിക്കുന്നു...
എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ..
പ്രാര്‍ത്ഥിക്കുക ചങ്കുകളേ...
സ്‌നേഹപൂര്‍വ്വം
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ??

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends