ഇതാരാണാവോ ചിത്രയുടെ മടിയില്‍ ഇരിക്കുന്ന ക്യൂട്ട് വാവ; കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം; ഏറ്റെടുത്ത് സോഷ്യൽമീഡിയ....
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച ബാലതാരമാണ് ഗൗരി കൃഷ്ണന്.
ഇപ്പോഴിതാ, തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഗൗരി. മലയാളത്തിന്റെ വാനമ്ബാടി കെ എസ് ചിത്രയുടെ മടിയിലിരിക്കുന്ന ചെറുപ്പത്തിലേ ചിത്രമാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്.
ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണയുടെ മകളാണ് ഗൗരി.
ഗൗരിയുടെ അച്ഛന് ഇപ്പോഴില്ല. ഒരു വാഹനാപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്.
ബന്ധുവാര് ശത്രുവാര്, വിശ്വരൂപം, മാനസമൈന തുടങ്ങിയ സിനിമകളിലും ലെനിന് രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗരി വാനമ്ബാടി എന്ന സീരിയലിന് ശേഷം കുടുംബവിളക്ക് എന്ന പരമ്ബരയില്‍ അഭിനയിച്ചു വരികയാണ് ഗൗരി.
https://www.facebook.com/Malayalivartha