Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്.... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല


സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു.... ഇന്നും അടുത്ത ദിവസങ്ങളിലും കേരളത്തില്‍ കാര്യമായ തോതില്‍ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ്... നാളെ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...


ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്...ചൊവ്വാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു...തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇ.ഡി സംഘം മൊഴിയെടുക്കുന്നത്..


100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...

ഗുരുതര പ്രളയസാധ്യത... മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍; കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റ് കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെ

15 MAY 2021 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ടൗട്ടേ ചുഴലിക്കാറ്റിന്റെ ഭീതി വിട്ട് ഒഴിയാതെ കേരളം. കേരളത്തിന്റെ തീരത്തിന് വളരെ അടുത്തുകൂടിയാണ് ടൗട്ടേ ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം നിങ്ങുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത ചുഴലിക്കാറ്റിനുണ്ട്. ഇത് സംസ്ഥാനത്ത് അതിതിവ്രമഴക്ക് കാരണമായിരിക്കുകയാണ്. കേരളത്തിന്റെ മലയോര പ്രദേശങ്ങളില്‍ കനത്ത മഴ നാശം വിതക്കുമ്പോള്‍ തീരദേശ മേഖലകളില്‍ കടല്‍ ആക്രമണം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ കേരളം ടൗട്ടേ ചുഴലിക്കാറ്റിനെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.

ഗൂജറാത്തിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലവസ്ഥ കേന്ദ്രം കണക്കാക്കുന്നത്. വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് പതിനെട്ടോടെ ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാന്‍ സാധ്യതയുണ്ട്.

ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വലിയ രീതിയില്‍ മഴ പെയ്തിരുന്നു. ഇത് പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളില്‍ ഗുരുതര പ്രളയസാധ്യത ഉണ്ടാക്കിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു. പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്. മണിമലയാര്‍ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. 6.08 മീറ്റര്‍ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റര്‍ ഉയരത്തിലാണെന്നാണ് ജല കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

 

അച്ചന്‍കോവിലാറും അപകടനിലയ്ക്ക് മുകളില്‍ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമണ്‍ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 10.5 മീറ്റര്‍ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റര്‍ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷന്‍ വ്യക്തമാക്കി.

അതേസമയം ഇടുക്കി ജില്ലയില്‍ കടത്ത മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 2 അടി വീതമാണ് ഉയര്‍ത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടര്‍ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയില്‍ വ്യാപക നാശ നഷ്ടമുണ്ടായി. നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാലു പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചീന്തലാറ്റില്‍ വീടിന് മുകളില്‍ മരകൊമ്പ് ഒടിഞ്ഞു വീണ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. രാമക്കല്‍ മേടില്‍ ഒരു വീട് തകര്‍ന്നു.

 

സംസ്ഥാനത്തെ തീരത്തുടനീളം കടലാക്രമണവും തുടരുകയാണ്. കേരളം, ലക്ഷദ്വീപ് കപ്പല്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചു. കണ്ണൂര്‍ തലായിയില്‍ മീന്‍പിടിത്തത്തിനു പോയ 3 പേരെ കാണാതായി, എറണാകുളം ജില്ലയില്‍ മഴക്കെടുതിയിലും കടലാക്രമണത്തിലും രണ്ടുപേര്‍ മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി. വിവിധ തീര ജില്ലകളില്‍ കടലാക്രമണത്തില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

 

ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, പാലക്കാട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നിശ്ശബ്ദ പ്രചാരണം.... 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ വിധിയെഴുത്ത് നാളെ.  (26 minutes ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 89 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്  (48 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... ആലപ്പുഴയില്‍ വീടിന് മുന്നില്‍ കാറില്‍ വന്നിറങ്ങിയതിന് പിന്നാലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാല്‍ തെന്നി വണ്ടിയുടെ അടിയിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ചൂടില്‍ നിന്ന് ആശ്വാസമായി വേനല്‍മഴയെത്തുന്നു....  (1 hour ago)

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു... ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്  (5 hours ago)

ദക്ഷിണ കശ്മീരിലെ അനന്ത്നാഗറില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (5 hours ago)

പായ്ക്കറ്റ് പെറോട്ടയ്ക്ക് ജി.എസ്.ടി അഞ്ച് ശതമാനം മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി  (5 hours ago)

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ ജോര്‍ജ്; ഏപ്രില്‍ 17 ലോക ഹീമോഫീലിയ ദിനം  (9 hours ago)

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്; രണ്ടര ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി; ഏകാരോഗ്യ സമീപനത്തിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശില്പശാല  (9 hours ago)

ബാബ വാംഗ പ്രവചനം  (9 hours ago)

കര്‍ത്തയുടെ വീട്ടിലെത്തി ED  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ട് പോകുമെന്ന് എംകെ സ്റ്റാലിന്‍  (10 hours ago)

കർമ്മപദ്ധതി തയ്യാറാക്കി റെയിൽവേ  (10 hours ago)

ഗുജറാത്തിലെ നദിയാഡില്‍ കാര്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകിലായി ഇടിച്ചുകയറി പത്ത് പേര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബ്ലെസി സാര്‍ പറഞ്ഞ ഒരാളല്ല... രണ്ട് പേര്‍ ഉണ്ട്... ആരോടും ഇത് പറയരുതെന്ന് അവര്‍ പ്രത്യേകം പറഞ്ഞതുമാണ്...അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുതെന്ന് നജീബ്  (10 hours ago)

Malayali Vartha Recommends