അടിവസ്ത്രങ്ങള്‍ പോലുമില്ലാതെ അവള്‍ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങി ഓടി... അടിച്ചതിന്റെ മുകളില്‍ തന്നെ വീണ്ടും അടിക്കുകയും മുളകുവെള്ളെം കണ്ണില്‍ ഒഴിക്കുകയുമൊക്കെ ചെയ്തിരുന്നു. ചോര വരുന്നതുവരെ ആ അടി തുടരും. ഇനി ഒരാളെ വിവാഹം ചെയ്യാനോ ജീവിക്കാനോ കഴിയുമെന്ന് പോലും സംശയമാണ്! മനുഷ്യന്മാരെ കണ്ടാല്‍ പോലും അവള്‍ക്ക് പേടിയായിരിക്കും; കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രൂരമര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായ യുവതിയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ ഭയാനകം..

കൊച്ചി മറൈന്‍ ഡ്രൈവിന് സമീപത്തെ ഫ്‌ളാറ്റില്‍ 22 ദിവസം തടങ്കലില്‍വെച്ച് പെണ്‍കുട്ടി ഇരയായത് ക്രൂരമായ പീഡനത്തിനായിരുന്നു.
സംഭവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കടുത്ത മാനസിക സംഘര്‍ഷത്തിലാണ് കണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയേഴുകാരിയായ യുവതി. 'ഇനി ഒരു പക്ഷേ മനുഷ്യന്മാരെ കണ്ടാല്‍ പോലും ആ കുട്ടിക്ക് പേടിയായിരിക്കും'.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ ക്രൂരമര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായ യുവതിയുടെ സുഹൃത്ത് പറയുന്നതിങ്ങനെയാണ്. ഒരു സ്വകാര്യചാനലിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.
'അടിവസ്ത്രങ്ങള്‍ പോലുമില്ലാതെ ധരിച്ചിരുന്ന വസ്ത്രത്തിലാണ് അവള്‍ ഫ്‌ളാറ്റില്‍നിന്നും ഇറങ്ങി ഓടിയത്. അതേ വേഷത്തിലാണ് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി കൊടുത്തത്.
എന്നിട്ടും പോലീസ് കൃത്യമായൊരു അന്വേഷണം നടത്താന്‍ തയാറായില്ല. പിന്നീട് വീട്ടുകാരെത്തി നാട്ടിലേക്ക് കൂട്ടികൊണ്ട് പോയിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതുകൊണ്ട് തന്നെ രണ്ടാഴ്ചക്ക് ശേഷമാണ് വീണ്ടും കൊച്ചിയിലെത്തി
എ.സി.പിക്കു പരാതി കൊടുത്തത്.' ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് യുവതിയെ ഫ്‌ളാറ്റില്‍ പീഡനത്തിനിരയാക്കിയത്. പ്രതി മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പോയപ്പോള്‍ യുവതി ഫ്‌ളാറ്റില്‍നിന്നും ഇറങ്ങി ഓടുകയായിരുന്നു.
'സുഹൃത്തുക്കളായ കുറച്ച് പേരോട് പെണ്‍കുട്ടി ആദ്യം മുതല്‍ തന്നെ പ്രശ്‌നങ്ങളെപ്പറ്റി പറഞ്ഞിരുന്നു. ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും ഇത്തരത്തില്‍ കുടുങ്ങിക്കിടന്നിരുന്നതിനാല്‍ അവള്‍ക്ക് കഴിഞ്ഞില്ല.
ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ കഴിഞ്ഞ ഒരു സാധാരണ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ നഗ്നവീഡിയോ പകര്‍ത്തുകയും അത് പ്രചരിപ്പിക്കും എന്നും പറഞ്ഞതിലൂടെ മാനസികമായി തകര്‍ന്നു പോവുകയായിരുന്നു.
ഇക്കാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഞങ്ങളേയും കൊല്ലുമെന്നായിരുന്നു അവന്‍ അവളോട് പറഞ്ഞിരുന്നത്. ഒളിവില്‍ പോയി എന്ന് പോലീസ് പറയുമ്പോഴും എല്ലാദിവസവും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും അവന്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.'- യുവതിയുടെ സുഹൃത്ത് പറയുന്നു.
ശാരീരികമായ അസ്വസ്ഥതകള്‍ ഇപ്പോഴും ഉണ്ട്. അതിനെക്കാള്‍ വലുതാണ് മാനസികമായി ഏറ്റ ആഘാതം. അടിച്ചതിന്റെ മുകളില്‍ തന്നെ വീണ്ടും അടിക്കുകയും മുളകുവെള്ളെം കണ്ണില്‍ ഒഴിക്കുകയുമൊക്കെ ചെയ്തിരുന്നു.
ചോര വരുന്നതുവരെ ആ അടി തുടരും. ഇനി മനുഷ്യന്മാരെ തന്നെ പേടിയായിരിക്കും. ഇനി ഒരാളെ വിവാഹം ചെയ്യാനോ ജീവിക്കാനോ കഴിയുമെന്ന് പോലും സംശയമാണ്. അത്തരമൊരു കടുത്ത മാനസിക സംഘര്‍ത്തിലൂടെയാണ് യുവതി കടന്നുപോകുന്നത്.
കേരളത്തിന് പുറത്താണ് അവള്‍ ഇപ്പോഴുള്ളത്. അവന് ശിക്ഷ കിട്ടിയാലും എന്നെങ്കിലും ഇനിയും അവളെ ഉപദ്രവിക്കുമോ എന്ന ഭയം അവള്‍ക്കുണ്ട്.'- സുഹൃത്ത് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതി തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha