Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം

16 JUNE 2021 02:05 PM IST
മലയാളി വാര്‍ത്ത

ചൈന തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വികസിപ്പിക്കുകയാണ്. സൈനിക നവീകരണത്തെക്കുറിച്ച് അവര്‍ ഒരു വിവരവും പുറത്തു വിടുന്നില്ല. അവര്‍ പുറത്തു വിടുന്ന വിവരങ്ങള്‍ തന്നെ തെറ്റിദ്ധാരണ പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. റഷ്യയുമായി കൂടുതല്‍ സൈനികമായി സഹകരിക്കുന്നുണ്ട്, ഇത് ഭയപ്പെടുത്തുന്നതാണ്. നാറ്റോ നേതാക്കളുടെ കണ്ടെത്തിയ കാര്യങ്ങളാണിവ്. ഈ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചൈനക്കെതിരെ തുറന്ന പോരിന് ഒരുക്കം കൂട്ടുകയാണ് നാറ്റോ നേതാക്കള്‍.

കൂടാതെ സൈബര്‍ ആക്രമണങ്ങള്‍ സായുധയുദ്ധമായി തന്നെ പരിഗണിക്കാവുന്നതാണെന്ന തരത്തില്‍ നയരൂപീകരണവും നാറ്റോ രാജ്യങ്ങള്‍ നടത്തി. ഇത് ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം തന്നെയാണ് തുറന്നിരിക്കുന്നത്. അതായത് സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണെങ്കില്‍ അത് സായുധയുദ്ധം നടത്തിയത് പോലെ തന്നെ. ഏതെങ്കിലും അംഗ രാജ്യങ്ങളെ സായുധമായി ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ മുഴുവന്‍ അംഗ രാജ്യങ്ങളെയും നിര്‍ബന്ധിതമാക്കുന്ന നാറ്റോയുടെ ആര്‍ട്ടിക്കിള്‍ അഞ്ചിനോടുള്ള അമേരിക്കയുടെ പ്രതിജ്ഞാബദ്ധത തുറന്നു പറഞ്ഞിരിക്കുകയാണ് ജോ ബൈഡന്‍. കാര്യങ്ങള്‍ അത്ര പന്തിയല്ല എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ജോ ബൈഡനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ ഒരു ഉറക്കം തൂങ്ങിയും, ഒരു ചൈനീസ് പക്ഷപാതിയും, ഒരു ദുര്‍ബലനായ വ്യക്തിയും ഒക്കെ ആയി പരിഗണിക്കാറുണ്ട് ചിലര്‍. എന്നാല്‍ നിലവില്‍ ചൈനക്കെതിരെ ലോക രാജ്യങ്ങളെ ഒരുമിപ്പിച്ച് ശക്തമായ സഖ്യങ്ങളിലേക്ക് നയിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടികള്‍ കാണുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തിന് ഇത്തരം വിശേഷണങ്ങള്‍ ചാര്‍ത്തി കിട്ടുന്നു എന്ന് ആലോചിച്ച് അത്ഭുതപ്പെടാന്‍ മാത്രമേ കഴിയുകയുള്ളു.

അമേരിക്കന്‍ പ്രസിഡന്റിനെ ശ്രമഫലമായുണ്ടായ ഏറ്റവും പുതിയ ഒരു സംഭവ വികാസത്തില്‍ ചൈനയെ ഒരു നിരന്തര സുരക്ഷാ വെല്ലുവിളിയായി പ്രഖ്യാപിച്ചി രിക്കുകയാണ് നാറ്റോ നേതാക്കള്‍. 30 യൂറോപ്യന്‍, വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ രാഷ്ട്രീയ-സൈനിക സഖ്യമാണ് നാറ്റോ. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് നാറ്റോയുടെ ഉദ്ദേശ ലക്ഷ്യം ആണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കമ്മ്യൂണിസ്റ്റ് അധിനിവേശ ഭീഷണിക്കെതിരെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണു ഇത് സ്ഥാപിതമായത്.


എന്നാല്‍ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാറ്റോയുടെ ഉദ്ദേശ്യവും അമേരിക്ക അവര്‍ക്ക് കൊടുക്കുന്ന വമ്പിച്ച ധനസഹായത്തിലും അതൃപ്തി പ്രകടിപ്പിച്ചതിനാല്‍ സമീപ വര്‍ഷങ്ങളില്‍ നാറ്റോ സഖ്യം ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി വന്നതോട് കൂടെ നാറ്റോ ഉള്‍പ്പെടെയുള്ള അമേരിക്ക അംഗമായിരുന്ന ലോക സൈനിക സാമ്പത്തീക സഖ്യങ്ങള്‍ക്കൊക്കെ ഒരു പുതു ജീവന്‍ ആണ് വന്നിരിക്കുന്നത്. തൊട്ടടുത്ത ദിവസങ്ങളില്‍ ആണ് ചൈനയുടെ ലോക സാമ്പത്തിക അധിനിവേശം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് എന്ന പദ്ധതിക്ക് ബദലായി ബി 3 ഡബ്ള്യു എന്നറിയപ്പെടുന്ന ബ്രിങ് ബാക്ക് ബെറ്റര്‍ വേള്‍ഡ് എന്ന പദ്ധതി ജോ ബൈഡന്റെ നേതൃത്വത്തില്‍ ജി 7 അംഗ രാജ്യങ്ങള്‍ മുന്നോട്ടു വച്ചത്.

ഇതിന്റെ ഒരു തുടര്‍ച്ചയായി കാണാവുന്ന നടപടിയാണ് ചൈനയെ ഒരു സിസ്റ്റമിക് ചലഞ്ച് , അഥവാ വ്യവസ്ഥാപിതമായ ഭീഷണി എന്ന് നാറ്റോ അംഗ രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശേഷണം എന്നാല്‍ ഏതെങ്കിലും രാജ്യത്തോട് അനുവര്‍ത്തിക്കേണ്ട നയം ആണെന്ന് പ്രത്യേകിച്ച് വ്യക്തമാക്കേണ്ടതില്ലല്ലോ. സിസ്റ്റമിക് ചലഞ്ച് എന്ന വാക്കാണ് ചൈനയില്‍ നിന്നും ഉയരുന്ന ഭീഷണിയെ കുറിച്ച് വിശേഷിപ്പിക്കുവാന്‍ വേണ്ടി നാറ്റോ നേതാക്കള്‍ ഉപയോഗിച്ചത്. വ്യവസ്ഥാപിതമായ വെല്ലു വിളി ആണ് ചൈന എന്നാണ് അവര്‍ ഉദ്ദേശിക്കുന്നത്.

അതായത് ചൈനയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന അക്രമണങ്ങളോ വെല്ലു വിളികളോ അവരുടെ പെട്ടെന്നുള്ള വികാര ക്ഷോഭത്താലോ ചിന്തയില്ലാത്ത പ്രവൃത്തിയോ അല്ല മറിച്ച് കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ള പ്ലാന്‍ ചെയ്തുള്ള നടപടികള്‍ ആണ് എന്നാണ് നാറ്റോ അംഗ രാജ്യങ്ങള്‍ വ്യക്തമാക്കിയത്. പൂര്‍ണ്ണമായ ലോക അധിനിവേശം എന്നത് തന്നെയാണ് ചൈനയുടെ ഉദ്ദേശം എന്ന് നാറ്റോ തിരിച്ചറിഞ്ഞിരിക്കുന്നു. തിരിച്ചറിഞ്ഞിരിക്കുന്നു എന്നല്ല അതിനെ ഔദ്യോഗികമായി ഒരു നാറ്റോ നയമായി സ്വീകരിച്ചിരിക്കുന്നു എന്നതിലാണ് കാര്യം.

അങ്ങേയറ്റം ഊഷ്മളതയോടു കൂടിയും എന്നാല്‍ അതിലധികം ആശ്വാസത്തോടു കൂടിയുയാണ് നാറ്റോ അംഗ രാജ്യങ്ങള്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്. സാമ്പത്തികം മാത്രം മാനദണ്ഡത്തില്‍ എടുത്തു കൊണ്ട്, നാറ്റോയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്ത ട്രംപിന്റെ ഭരണ കാലത്തു പ്രതിസന്ധിയില്‍ ആയിപ്പോയ നാറ്റോയെ സംബന്ധിച്ചിടത്തോളം ഇത് അതി നിര്‍ണായകമായ നിമിഷം ആണെന്നാണ് ജോ ബൈഡന്റെ വരവിനെ കുറിച്ച് നാറ്റോയുടെ പ്രധാന അംഗ രാജ്യങ്ങള്‍ വിശേഷിപ്പിച്ചത്.

താന്‍ അധികാരമേറ്റതിനുശേഷം നടന്ന ആദ്യത്തെ നാറ്റോ കൂടിക്കാഴ്ചയില്‍ തന്നെ, 72 വര്‍ഷം പഴക്കമുള്ള ഈ ശക്തമായ സഖ്യത്തിന് അമേരിക്കയുടെ പരിപൂര്‍ണ്ണ പിന്തുണ ഉറപ്പു ജോ ബൈഡന്‍ ഉറപ്പു നല്‍കി. കൂടാതെ നാറ്റോയുടെ മര്‍മ്മ പ്രധാനമായ ഭാഗം ആയ ആര്‍ട്ടിക്കിള്‍ 5 നോടുള്ള അമേരിക്കയുടെ പ്രതിജ്ഞാ ബദ്ധതയും ബൈഡന്‍ എടുത്തു പറഞ്ഞു . ഏതെങ്കിലും ഒരു അംഗ രാജ്യത്തെ ആക്രമിക്കുന്നത് എല്ലാ അംഗ രാജ്യങ്ങളോടും ഉള്ള ആക്രമണം ആയി കണക്കാക്കും എന്നതാണ് ഈ ആര്‍ട്ടിക്കിള്‍ ഉറപ്പു നല്‍കുന്നത്. ഇതിന്റെ മറ്റൊരു വേര്‍ഷന്‍ ആണ് ഇന്ത്യ ഓസ്ട്രേലിയ അമേരിക്ക ജപ്പാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ചതുര്‍ഭുജ സഖ്യം എന്നറിയപ്പെടുന്ന ക്വാഡ്.

 

 

എന്നാല്‍ ഏറ്റവും മര്‍മ്മ പ്രധാനമായ വിഷയം ആര്‍ട്ടിക്കിള്‍ അഞ്ചിലെ ' ആക്രമണം ' എന്ന വാക്കിന്റെ നിര്‍വചനത്തിന്മേല്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റം ആണ്. ഇത് പ്രകാരം ഒരു രാജ്യം മറ്റൊരു രാജ്യത്തിന്മേല്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഒരു സായുധ യുദ്ധം തന്നെ ആയിട്ട് കണക്കാക്കും.

അംഗ രാജ്യങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരുമിച്ചു നേരിടാം എന്ന് 2014 ല്‍ തന്നെ നാറ്റോയില്‍ ധാരണ ആയിട്ടുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയതായി ഉടലെടുത്ത നയ രൂപീകരണം പ്രകാരം ' ചില പ്രേത്യേക പ്രതികൂല സാഹചര്യങ്ങളില്‍ രാജ്യങ്ങളുടെ പരമാധികാരത്തെ തന്നെ വെല്ലുവിളിച്ചു കൊണ്ട് ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളെ സായുധ ആക്രമണം അഥവാ പ്രത്യക്ഷ യുദ്ധം തന്നെ ആയി കണക്കാക്കാവുന്നതാണ്.'

ഈ നയം പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ ഇത് റഷ്യയുടെയും ചൈനയുടെയും മൂര്‍ദ്ധാവ് തന്നെ ലക്ഷ്യമാക്കിയുള്ള അടിയാണ് എന്ന് നിസംശയം പറയാം. നുഴഞ്ഞു കയറി കഴിഞ്ഞാല്‍ ഏതു സൈനിക ശക്തിയുടെയും പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും എന്ന് വ്യക്തമാണല്ലോ. മാത്രമല്ല സൈനികമായും സാങ്കേതികമായും ചൈന നാറ്റോയുടെ അത്ര തന്നെ ശക്തിപ്പെട്ടു വരികയാണെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. ഇത് നാറ്റോ വിന് മാത്രമല്ല ലോക രാജ്യങ്ങള്‍ക്കു തന്നെ അപകടകരമാണ്. മാത്രമല്ല നിലവിലുള്ള ജനാധിപത്യത്തിലും നിയമങ്ങളിലും അടിസ്ഥാനമാക്കിയ ലോക വ്യവസ്ഥയെ അട്ടിമറിക്കാന്‍ ആണ് ചൈന ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

തെറ്റായ രീതിയിലുള്ള ചൈനയുടെ വ്യാപാര താല്‍പര്യങ്ങള്‍, അതിനു വേണ്ടി അവര്‍ കൈക്കൊള്ളുന്ന നടപടികള്‍, അവരുടെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ , ലോക മേധാവിത്വത്തിനും അയല്‍ രാജ്യങ്ങളുടെ മേല്‍ അധിനിവേശത്തിനും ഉള്ള അവരുടെ സൈനിക നടപടികള്‍ എന്നിവയ്ക്കെതിരെ ലോക രാജ്യങ്ങള്‍ ഒത്തു ചേര്‍ന്ന് ശബ്ദം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള ജോ ബൈഡന്റെ നടപടികള്‍ ലക്ഷ്യം കാണുന്നു എന്നാണ് ഈ കൂട്ടായ് പ്രസ്താവനയില്‍ നിന്നും നമുക്ക് മനസിലാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (10 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (18 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (50 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends