പിണായി വിജയനെ പോലും വിറപ്പിച്ച സ്വർണ്ണ സുന്ദരി... ഇനി ആരൊക്കെ കുടുങ്ങും? ബന്ധമുള്ള ഉന്നതർ ആരൊക്കെ?

സംസ്ഥാനത്ത് പിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണക്കടത്ത് നടത്തിയ സംഘത്തിലെ മുഖ്യആസൂത്രക. ബിരുദം മാത്രമായിരുന്നു യോഗ്യത. മിടുക്കും തന്റേടവും കൊണ്ട് എല്ലാം കൈപ്പിടിയിൽ ഒതുക്കി. എല്ലാ ഉദ്യോഗസ്ഥരും ഉന്നതരം തന്റെ കൂടെയാണെന്ന ഹുങ്കിൽ സ്വപ്ന സുരേഷ് എന്ന കേരളം കണ്ട ഈ കള്ളക്കടത്തുകാരി കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ചയായിരുന്നു കൈവരിച്ചത്.
സ്വപ്നയെ അറിയാവുന്ന ഏവരും ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു പണവും സൗഭാഗ്യങ്ങളും വന്നു ചേർന്നത്. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനുള്ള കഴിവും ആകർഷണീയമായ പെരുമാറ്റവും ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നതിന് ഏറെ സഹായകമായി എന്ന് വേണം പറയാൻ.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകർഷിക്കുന്നത്. നയതന്ത്ര അധികാരം മറയാക്കിയുള്ള സ്വർണക്കടത്ത് കേസ് എന്നതിനപ്പുറം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയതായിരുന്നു ഈ സംഭവം.
മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ ഉന്നത ബന്ധമാണ് വിവാദത്തിന് അടിസ്ഥാനം. സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ നീക്കുകയും ചെയ്തിരുന്നു. പിന്നീട് സംഭവബഹുലമായ കാര്യങ്ങളായിരുന്നു കേരളം സാക്ഷ്യം വഹിച്ചത്.
ആരാണ് സ്വപ്ന സുരേഷ്? പ്രമുഖ നേതാക്കളും ഉന്നതൻമാരുമായി സ്വപ്നയ്ക്ക് എന്താണ് ബന്ധം? ഈ ചോദ്യങ്ങൾ എല്ലാവരുടേയും മനസ്സിൽ ഉള്ളതും മുൻ എങ്ങോ കേട്ട് മറന്നതുമാണ്. എന്നാൽ, ഒന്നാം പിണറായി സർക്കാരിനെ ആരോപണ മുൾമുനയിൽ നിറുത്തിയ നയതന്ത്ര സ്വർണക്കടത്തു കേസിൽ പ്രതികൾക്ക് അന്നത്തെ സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളുമായി നിയമവിരുദ്ധ ബന്ധമെന്ന വാദം കസ്റ്റംസ് വീണ്ടുമുയർത്തിയ ഈ സാഹചര്യത്തിൽ കാര്യങ്ങൾ വീണ്ടും ഒന്നുകൂടി പരിശോധിക്കാം.
സ്വപ്ന സുരേഷ് ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം അബുദാബിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ പിതാവിന് അബുദാബിയിലായിരുന്നു ജോലി. അച്ഛൻ അവിടെ ആയതിനാലാണ് സ്വപ്ന ചെറുപ്പം മുതൽ അബുദാബിയിൽ ചിലവഴിച്ചത്. ബാർ ഹോട്ടൽ നടത്തിപ്പുകാരനായ അച്ഛനൊപ്പം ചെറുപ്രായത്തിൽ തന്നെ സ്വപ്ന ബിസിനസ്സിൽ പങ്കാളിയായിരുന്നു.
പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയുമായി വിവാഹം കഴിഞ്ഞിരുന്നു. ഭർത്താവുമായി ചേർന്നായി പിന്നീട് ഗൾഫിലെ ബിസിനസ് നടത്തിപ്പും. സാമ്പത്തിക ബാധ്യത സംഭവിച്ച് കടം കയറിയതോടെ ബിസിനസ് പൊളിഞ്ഞതോടെ പിതാവ് സ്വപ്നയുമായി നാട്ടിലെത്തി. വൈകാതെ വിവാഹമോചിതയാവുകയും ചെയ്തു.
ബിരുദം മാത്രം ഉണ്ടായിരുന്ന സ്വപ്ന ബിസിനസ് രംഗത്ത് കുറഞ്ഞ നാളുകൾ കൊണ്ട് നേടിയത് അത്ഭുതകരമായ വളർച്ച തന്നെയായിരുന്നു. അറബിക് അടക്കം വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും സ്വപ്നക്ക് കഴിവുണ്ടായിരുന്നു. ഇതിനിടയിൽ 39കാരിയായ സ്വപ്ന തലസ്ഥാനത്തെ വൻകിട വ്യവസായികളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. ഇവരുടെ സഹായത്തോടെ വീണ്ടും ഗൾഫിലേക്ക് പോയ സ്വപ്ന പിന്നീട് മടങ്ങിയെത്തി.
തുടക്കത്തിൽ ശാസ്തമംഗലത്തെ എയർ ട്രാവൽസിൽ ജീവനക്കാരിയായി ജോലി നോക്കി. രണ്ടു വർഷം ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തു. 2013ലാണ് എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റിംലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിലെ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് വ്യാജരേഖ ചമച്ചു എന്നാരോപിച്ച് പിരിച്ചു വിട്ടു. അവിടെ നിന്നാണ് യുഎഇ കോൺസുലേറ്റില്‍ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതയായതും.
വിവിധ ഭാഷകളിലെ പ്രാവീണ്യവും ആകർഷണീയമായ പെരുമാറ്റവും വഴി ഭരണതലത്തിലും ഉദ്യോഗസ്ഥരിലും അതിവേഗം സ്വാധീനം സൃഷ്ടിക്കാൻ സ്വപ്നക്കായി. കഴിഞ്ഞ വർഷം യുഎഇ കോൺസുലേറ്റിലെ ജോലി വിട്ടു. ക്രമക്കേടുകളെ തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നാണ് കോൺസുലേറ്റിൽ നിന്ന് ലഭിക്കുന്ന വിവരം. എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നയ്ക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയും ചെയ്തിരുന്നു.
കോൺസുലേറ്റിലെ ജോലി പോയി ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന ഐടി വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാനേജരായും സ്പെയ്സ് പാർക്കിൽ പ്രോജക്ട് കൺസൾട്ടന്റായും സ്വപ്ന കരാർ നിയമനം നേടി. ഇത് ആറുമാസം കരാർ ആയിരുന്നു എന്നാണ് ഐടി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചായിരുന്നു ഐടി വകുപ്പിൽ സ്വപ്ന ജോലി ചെയ്തത്. യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്ത് കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചതും.
ഐടി വകുപ്പിൽ ജോലി ചെയ്യുമ്പോഴും കോൺസുലേറ്റിലെ ചില ഉന്നതരുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. തലസ്ഥാനത്തെ കണ്ണായ സ്ഥലത്ത് വലിയൊരു കെട്ടിടനിർമ്മാണത്തിനും സ്വപ്ന തുടക്കം കുറിച്ചതായി കസ്റ്റംസിന് വിവരം ആ സമയത്ത് ലഭിച്ചിരുന്നു.
ഒരു കാർ റിപ്പയറിംഗ് കമ്പനിയിലും നിക്ഷേപം ഉള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതിന്റെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർക്കൊപ്പം വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഐടി വകുപ്പിന് കീഴിലെ കെ-ഫോൺ അടക്കമുള്ള പല പദ്ധതികളുടേയും ചർച്ചകളിലും ബിസിനസ് സംഗമത്തിലും സ്വപ്നക്ക് ഉണ്ടായിരുന്നത് പ്രധാന പങ്കായിരുന്നു.
2019 നവംബറിൽ കോൺസുലേറ്റിലെ ജോലി മതിയാക്കി എങ്കിലും ആ ബന്ധം ശക്തമായിരുന്നു എന്നാണ് തെളിവുകൾ. 2019 ഡിസംബർ മൂന്നിന് കോൺസുലേറ്റിൽ നടന്ന യു എ ഇ യുടെ നാല്പത്തിയെട്ടാമത് ദേശീയ ദിനാഘോഷത്തിൽ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു സ്വപ്ന. ഇതിനു തെളിവായി കോൺസുലേറ്റിന്റെ തന്നെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളുമുണ്ട്.
കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും.
ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെതിരെ കസ്റ്റംസ് തിരിഞ്ഞിട്ടുണ്ട്. സ്വപ്‌നയെയും സരിത്തിനേയും ഉപയോഗിച്ച് യു എ ഇ കോണ്‍സല്‍ ജനറല്‍ മന്ത്രിമാരുമായി വഴി വിട്ട തരത്തില്‍ ബന്ധം സ്ഥാപിച്ചതായി കസ്റ്റംസ്. സ്വര്‍ണക്കടത്തിൽ കോണ്‍സല്‍ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമുണ്ടെന്നും ആയതിനാൽ പ്രതികള്‍ക്ക് ഷോക്കോസ് നോട്ടീസ് അയച്ചെന്നുമുള്ള വാർക്കളും പുറത്ത് വന്നിട്ടുണ്ട്. പ്രതികള്‍ക്ക് നല്‍കിയ ഷോക്കോസ് നോട്ടീസിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
സംസ്ഥാനത്തെ പ്രോട്ടോക്കോള്‍ കേന്ദ്രസര്‍ക്കാറിന്റെയും വിദേശകാര്യ മന്ത്രാലത്തിന്റെ ചട്ടങ്ങളും മറികടന്നാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ച് എന്ന് കസ്റ്റംസ് നല്‍കിയ ഷോക്കോസ് നോട്ടീസില്‍ പറയുന്നു. ചില മന്ത്രിമാര്‍ ഇവര്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചതായി നോട്ടിസില്‍ സൂചനയുണ്ട്.
ചട്ടങ്ങള്‍ മറികടന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗങ്ങള്‍ നടത്തിയതായും പ്രോട്ടോക്കോള്‍ മറികടന്ന് സംസ്ഥാനം നല്‍കിയ വൈ കാറ്റഗറി സുരക്ഷ കോണ്‍സില്‍ ജനറല്‍ ദുരുപയോഗം ചെയ്താതായും 260 പേജുള്ള ഷോക്കോസ് നോട്ടിസില്‍ പ്രത്യേകം പരാമർശിക്കുന്നു.
ഇത്തരത്തിൽ സ്വപ്ന സുരേഷ് എന്ന കേരളം കണ്ട വിവാദ നായികയുടെ കഥ നീളുകയാണ്. ഇനിയും ഒട്ടേറെ കുറ്റങ്ങൾ പുറത്ത് വരാനുണ്ടെന്നാണ് ഔദ്യോദിക വൃത്തങ്ങൾ നൽകുന്ന സൂചനയെങ്കിലും ആ ബൂകമ്പത്തിൽ ആർക്കൊക്കെ പിടിച്ച് നിൽക്കാൻ ആകുമെന്നത് കണ്ടറിയണം.
https://www.facebook.com/Malayalivartha