ഞങ്ങൾ തമ്മിൽ പിരിയാൻ കാരണം ഇതാണ്... ഒടുവിൽ മേതിൽ ദേവികയുടെ ആ വെളിപ്പെടുത്തൽ! മുകേഷ് നല്ല മനുഷ്യനാണ്, എന്നാല്‍ നല്ല ഭര്‍ത്താവല്ല; എട്ടുവർഷമായിട്ടും ഞങ്ങൾ തമ്മിൽ... അമ്പരന്ന് ആരാധകർ; നാണക്കേടായല്ലോ.... തലയിൽ മുണ്ടിട്ട് മുകേഷ് ....

ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. എന്നാലിപ്പോഴിതാ ഇരുവരും തമ്മിൽ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നതിന് പിന്നാലെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് മേതില്‍ ദേവിക രംഗത്ത് എത്തിയിട്ടുണ്ട്.
എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടു മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നും പുറത്ത് വന്ന വിവാഹമോചന വാര്‍ത്തയെ അംഗീകരിച്ച് കൊണ്ട് ദേവിക പറഞ്ഞു. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും താരം പറയുന്നു. അതേസമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും താരം പറയുന്നു. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ് ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തോടെ തനിക്ക് ഒരു പ്രശ്നവുമില്ല. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു, താന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന ആളാണെന്നും മനോരമ ന്യൂസിനോട ദേവിക പറഞ്ഞു.
എന്നാല്‍ ജീവിതത്തില്‍ മുകേഷ് നല്ലൊരു ഭാര്‍ത്താവ് ആയിരുന്നില്ല. കുടുംബ ജീവിതം നല്ലത് പോലെ കൊണ്ടു പോകാനും കഴിഞ്ഞിരുന്നില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് ബന്ധം പിരിയുന്നതെന്നും മേതില്‍ ദേവിക പറഞ്ഞു.
തിരഞ്ഞെടുപ്പ വരെ കാത്തു, തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ വക്കീലിനെ കണ്ട് നോട്ടീസയച്ചു. എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്ന് വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചു കൊണ്ട് ദേവിക പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ നടനും എംല്‍ എയുമായ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2013 ലാണ് മുകേഷും മേതില്‍ ദേവികയും വിവാഹിതരാകുന്നത്.
പരസ്ത്രീ ബന്ധവും പീഡനവും രൂക്ഷമായതോടെയാണ് ആദ്യ ഭാര്യ സരിത മുകേഷുമായുള്ള ബന്ധം വേര്‍പെടുത്തിയത്. ഇക്കാര്യം സരിത തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . 1987 ലായിരുന്നു സരിതയും മുകേഷും തമ്മിലുള്ള വിവാഹം നടന്നത്. 2011 ലാണ് 25 വര്‍ഷത്തെ വിവാഹ ജീവിതം നിയമപരമായി ഇരുവരും അവസാനിപ്പിച്ചത്.
അതിനു ശേഷം കൊല്ലം മണ്ഡലത്തില്‍ 2016ല്‍ മുകേഷ് മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അന്ന് സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നായിരുന്നു അന്ന് സരിത ഉന്നയിച്ച ചോദ്യം.
https://www.facebook.com/Malayalivartha