സെക്യുരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കവര്‍ച്ച നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞു... സംഘത്തിലെ രണ്ട് പേര് കസ്റ്റഡിയിൽ! കാര്‍ പിടിച്ചെടുത്തു, 7 കിലോ വെള്ളിയും 2 ലക്ഷം രൂപയും കണ്ടെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്...
ഹൊസങ്കടിയില്‍ സെക്യുരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കവര്‍ച്ച നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞു.
കര്‍ണാടക സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. മോഷ്ടാക്കളുടെ കാര്‍ പിടിച്ചെടുത്തു. ഏഴ് കിലോ വെള്ളിയും രണ്ട് ലക്ഷം രൂപയും ഇതില്‍ നിന്ന് കണ്ടെടുത്തു.
ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. സൂറത്ത്കല്‍ സ്വദേശിയാണ് സംഘത്തലവനെന്നും വ്യക്തമായി.
സംഘത്തിലെ രണ്ട് പേര് കസ്റ്റഡിയിലായതായും സൂചനയുണ്ട്. എന്നാല്‍ പോലീസ് സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. കാസര്‍ഗോഡ് നിന്നുളള പോലീസ് സംഘം കര്‍ണാടകയില്‍ തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ പുലര്‍ച്ചെയാണ് ജ്വല്ലറി സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് സംഘം കവര്‍ന്നത്.
https://www.facebook.com/Malayalivartha