രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി ഉപദ്രവം... യുവതികൾ കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതും ഇഷ്ട സ്വഭാവം; ആര്യനാട് കുളപ്പട ഉഴമലക്കലിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമായിരുന്ന 22കാരൻ സുബീഷിനെ പോലീസ് പൊക്കിയതിങ്ങനെ...
കുളപ്പട ഉഴമലക്കല്‍ മേഖലകളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കല്‍ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടില്‍ സുബീഷാണ് (22) അറസ്റ്റിലായത്.
രാത്രിയില്‍ സ്ത്രീകളുള്ള വീടുകളില്‍ കടന്നുകയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതുമാണ് ഇയാളുടെ രീതി. കുളപ്പടയിലെ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളെ ഇയാള്‍ ലഹരി ഉപയോഗിച്ചശേഷം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികള്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുളപ്പട റസിഡന്റ്സ് അസോസിയേഷനിലെ നിരവധി സ്ത്രീകള്‍ ഒപ്പിട്ട പരാതിയാണ് പൊലീസിന് നല്‍കിയത്. ഇതില്‍ത്തന്നെ പലകേസുകളും പൊലീസ് നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കാരണം ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. ആര്യനാട് ഇന്‍സ്പെക്ടര്‍ ജോസും, സബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരനും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha