ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സജിക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ പ്രിയ പലയിടങ്ങളിലായി വാടകവീടുകളില്‍ താമസിച്ചു... ചേര്‍ത്തലയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ഒറ്റപ്പുന്നയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല നഗരസഭ ഒന്നാം വാര്‍ഡ് നികര്‍ത്തില്‍ ബേബിയുടെ മകള്‍ പ്രിയ(28)ആണ് മരിച്ചത്.
ചേന്നംപള്ളിപ്പുറം 16-ാം വാര്‍ഡ് വലിയവെളി ക്ഷേത്രത്തിനു സമീപമുളള വാടകവീട്ടിലാണ് സംഭവം. ഏഴുമാസമായി ഇവര്‍ ഇവിടെ താമസിക്കുന്നുണ്ട്. കാമുകനായ തുറവുര്‍ സ്വദേശി സജിക്കൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്.
ഭാര്യയും രണ്ടു മക്കളുമുള്ള സജി ചില ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ എത്തിയിരുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. വ്യാഴാഴ്ച രാത്രി 7.30- ഓടെയാണ് മൃതദേഹം കണ്ടത്. സജി ഇല്ലാത്തപ്പോള്‍ പ്രിയക്ക് രാത്രികാലത്തു കൂട്ടുനിന്നിരുന്ന കൂട്ടുകാരിയായ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് മകനെ വിളിച്ചുതുറപ്പിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. പ്രദേശവാസികള്‍ ദുരൂഹതയാരോപിച്ചതോടെ ചേര്‍ത്തലയില്‍ നിന്ന് പൊലീസെത്തി കാവലേര്‍പെടുത്തി.
രാവിലെ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്ബ് സജിക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയ പ്രിയ പലയിടങ്ങളിലായി വാടകവീടുകളില്‍ താമസിച്ചുവരികയായിരുന്നു. വീട്ടുകാരുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. പാണാവള്ളിയില്‍ താമസിക്കുമ്ബേഴാണ് പ്രിയ സിന്ധുവുമായി കൂട്ടായത്. രണ്ടാഴ്ച മുമ്ബ് പള്ളിപ്പുറത്തെ വീട്ടിലെത്തിയ സജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതായാണ് പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്.
ഇതിനു ശേഷം സജിക്ക് കോവിഡും ബാധിച്ചതോടെ ഇയാള്‍ പള്ളിപ്പുറത്തേക്കു വരാതായി. അച്ഛനും, കാമുകന് സജിക്കും, കുട്ടുകാരി സിന്ധുവിനും കത്തെഴുതി വച്ചിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി. സജി കൊവിഡ് മുക്തനായ ശേഷം ഇയാളില്‍ നിന്നും വിവരങ്ങള്‍ തേടും. ചേര്‍ത്തല തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha