പള്ളിയോടമോ ജുമാപള്ളിയോ ഒന്നും വേണ്ട, മത തീവ്രവാദികൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പോലും കേരളം കത്തിക്കാനും കലാപമുണ്ടാക്കാനും തയ്യാറായി നിൽക്കുന്നവരുടെ മുന്നിലാണ് കേരള പോലീസ് ഇരട്ട നീതിയ്ക്ക് ശ്രമിക്കുന്നത്.... അതാണിവിടെ പൊളിയുന്നത്

മതേതര കേരളത്തിൽ മത പ്രീണനവും മത പീഡനവും സർവ്വത്രികമാകുമ്പോൾ നിയമം അതിന്റെ വഴിക്ക് പോയെ തീരൂ എന്ന സന്ദേശമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഒരു മതത്തിന്റെ മാത്രം വികാരങ്ങളെ സംരക്ഷിക്കുന്ന കേരളസർക്കാരിന്റെ നിലപാടുകൾ നിയമങ്ങൾക്ക് മുന്നിൽ ഇടിച്ചു നിന്നിരിക്കുന്നൂ എന്ന് തന്നെ പറയാം...
പള്ളിയോടത്തിൽ ചെരുപ്പിട്ടു കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ സീരിയൽ താരവും മോഡലുമായ നിമിഷയെ പൊലീസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. മത വിശ്വാസങ്ങളെ വ്രണപ്പെടുത്തികൊണ്ട് പള്ളിയോടത്തിൽ കയറാൻ ആ സ്ത്രീയെ സഹായിച്ച പുലിയൂർ സ്വദേശിയും ആനയുടമയുമായ ഉണ്ണിയെയും പോലീസ് അറസ്റ്റ് ചെത്തിരിക്കുന്നു.
നിമിഷയെയും ഉണ്ണിയേയും സംരക്ഷിക്കാൻ പഠിച്ച പണി അതിനെട്ടും പി[അയറ്റിയ കേരളം പോലീസും നമ്മുടെ ജിഹാദി മധ്യമേഖങ്ങളും ഒടുവിൽ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുന്നു.
പള്ളിയോടമാണെന്ന് അറിയാതെയാണ് വള്ളത്തിൽ കയറിയതെന്നും ആചാര പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യാൻ സന്നദ്ധയാണെന്നും നിമിഷ അറസ്റ്റിന് ശേഷം പറഞ്ഞത്രേ. എന്താ പെൺകൊച്ചെ, ഇത്രയ്ക്കെയുള്ളോ നിങ്ങൾ ചെറുപ്പക്കാരുടെ വിവരോം വിദ്യാഭ്യാസോം.
സീരിയൽ നടിയും സിനിമ നടിയുമൊക്കെയായാൽ എവിടെയും കയറാമെന്നും എന്തും ചെയ്യാമെന്നും സകല ദൈവങ്ങളും വഴിമാറിത്തരുമെന്നും വിശ്വസിക്കാൻ കൊള്ളാമോ?
കാണാൻ കൊള്ളാവുന്നതോ നാല് സ്‌ക്രീനിൽ മുഖം കാണിച്ചതോ ആയാൽ എന്ത് സാഹസവും പ്രൊമോഷൻ വേണ്ടി ചെയ്യുന്നതിന് ചിലർ തയ്യാറാകാറുണ്ട്.
ഒരു നാട്ടിൽ ചെന്നാൽ, നാടറിഞ്ഞ് വേണം പെരുമാറാൻ.
അവിടെയുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമല്ല, സാധാരണക്കാരുടെ ജീവിതം കൂടി നോക്കി വേണം പെരുമാറാൻ.
പള്ളിയോടസേവാസംഘം നൽകിയ പരാതിയിലാണ് കേരളം പോലീസ് രണ്ടിനെയും തൂക്കിയെടുത്തു അകത്തിട്ടത്.
ആചാരാനുഷ്ഠാനങ്ങളെയും, വിശ്വാസങ്ങളെയും വെല്ലുവിളിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി ഉണ്ടായത്.
ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് പങ്കെടുക്കുന്ന വള്ളങ്ങളാണ് പള്ളിയോടങ്ങൾ.
ദൈവസാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നതിനാൽ വ്രതശുദ്ധിയോടെയാണ് പുരുഷന്മാർ ഇതിൽ കയറുക.
പാദരക്ഷകൾ ഉപയോഗിക്കാറുമില്ല. എന്നാൽ ഫോട്ടോഷൂട്ട് നടത്തിയ ചാലക്കുടി സ്വദേശിനി നിമിഷ ഷൂസിട്ടാണ് പള്ളിയോടത്തിൽ കയറിയത്.
പള്ളിയോടങ്ങളെല്ലാം നദിതീരത്തോട് ചേര്‍ന്ന് പള്ളിയോടപ്പുരകളിലാണ് സൂക്ഷിക്കുന്നത്. ഇവിടെപ്പോലും ആരും പാദരക്ഷ ഉപയോഗിക്കില്ല.
പുതുക്കുളങ്ങര പള്ളിയോടത്തില്‍ക്കയറി ഫോട്ടോയെടുത്ത നവമാധ്യമ താരത്തിനെതിരേ പ്രതിഷേധം തുടങ്ങിയിട്ട് ചില ദിവസങ്ങളായിരുന്നു. പക്ഷെ അറസ്റ്റോ അന്വേഷണമോ ഇല്ലാതെ പോലീസ് പരമാവധി ഉദാസീന നിലപാടെടുക്കുകയായിരുന്നു.
ഒടുവിൽ ഗത്യന്തരമില്ലാതെയാണ് കേസും അറസ്റ്റും ഉണ്ടാകുന്നത്.
ഹിന്ദുവിന്റെ വികാരത്തിന് പുല്ലുവിലയും അതിനൊക്കെ ഓരോ ന്യായീകരണങ്ങളും പറഞ്ഞ് ഉരുണ്ടു കളിക്കുന്ന പിണറായി സർക്കാരിന്റെ പോലീസ് വേറെ വഴിയില്ലാതെ വന്നപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഓരോ പള്ളിയോടവും അതാത് പള്ളിയോടക്കരയുടെ ഉടമസ്ഥതയിലുള്ളതാണ്. അവരുടെ അനുമതിയില്ലാതെ പള്ളിയോടത്തിലോ പുരയിലോ ആരും കയറാന്‍ പാടില്ലെന്നതാണ് രീതി. ആറന്മുളയുടെ വിശ്വാസവും ആചാരവും തെറ്റിക്കുന്നതും അവിടെയുള്ള ജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയതും സംഘർഷ കാരണമാകുമെന്ന് നിമിഷ ചിന്തിച്ചില്ല....
"അവിടെ കണ്ട ഒരു വള്ളത്തിൽ ചാടിക്കയറിയത്രെ...."
അത്ര നിസ്സാരമായിട്ടായിരുന്നു നിമിഷയുടെ ആദ്യപ്രതികരണങ്ങൾ...
ഏതെങ്കിലും ഒരു നാട്ടിൽ ചെന്നാൽ നാടറിഞ്ഞ് പെരുമാറണമെന്ന് വളർത്തി വിട്ടവർ പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ നിമിഷ അനുഭവിക്കുന്നത്.
ഒരു വാക്ക് കൊണ്ടെങ്കിലും മതപരാമർശമുണ്ടായാൽ പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ അവരെ കൊല്ലാനും കൈവെട്ടാനും തയ്യാറാകുന്ന കേരളത്തിലാണ് മറ്റ് മതസ്ഥരുടെ വികാരങ്ങളെ നിസ്സാരമായിക്കാണുന്നത്.
പള്ളിയോടമോ ജുമാപള്ളിയോ ഒന്നും വേണ്ട, മത തീവ്രവാദികൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ പോലും കേരളം കത്തിക്കാനും കലാപമുണ്ടാക്കാനും തയ്യാറായി നിൽക്കുന്നവരുടെ മുന്നിലാണ് കേരളം പോലീസ് ഇരട്ട നീതിയ്ക്ക് ശ്രമിക്കുന്നത്. അതാണിവിടെ പൊളിയുന്നത്.
ഏത് അമ്മേടെ നെഞ്ചത്തായാലും വേണ്ടില്ല കലാകാരിയെ ആവിഷ്കാര സ്വാതന്ത്ര്യമൊക്കെ പറഞ്ഞ് രക്ഷിക്കാൻ വരുന്ന മാധ്യമപ്പടയുടെ ശ്രമങ്ങളാണ് ഒടുവിൽ പരാജയപ്പെട്ടത്.
മതവികാരത്തെ വ്രണപ്പെടുത്തിയിട്ടും, വിശ്വാസങ്ങളെ അവഹേളിച്ചിട്ടും കേരളത്തിൽ നിമിഷയൊക്കെ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നത് ഹിന്ദുക്കൾക്ക് കാടൻ സംസ്കാരം ഇല്ലാത്തതിനാലാണ്.
നമിക്കിവിടെ ജീവിക്കാം.സ്നേഹത്തോടെ എല്ലാവരെയും കൂട്ടി.
ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതെ....
അതിന് സർക്കാരും നിയമപാലകരും കുറച്ചു കൂടി മാന്യതയും നിഷ്പക്ഷതയും നീതിബോധവും കാണിക്കണം.
ടൂറിസം വകുപ്പിന്റെ പരസ്യവാചകം വെറുതെ എഴുതി വെച്ചാൽ പോരാ, കേരളം ദൈവങ്ങളുടെ സ്വന്തം നാടാകണം.
കേരളത്തിന്റെ തനത് സംസ്കാരവും പൈതൃകവും സംരക്ഷിക്കപ്പെടണം.
അതൊക്കെ ഏതെങ്കിലും വിവരക്കേടുകൾക്ക് എറിഞ്ഞുടക്കാനുള്ളതാകരുത്.
https://www.facebook.com/Malayalivartha