സീരിയല്‍ കണ്ടതുകൊണ്ടോ, സിനിമ കണ്ടതു കൊണ്ടോ ആരും ചീത്തയായി എന്നു പറയാനാവില്ല! സീരിയല്‍ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്... അതിനെ പൂര്‍ണമായും അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് രേഖ രതീഷ്

സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. താരത്തിന്റെ സീരിയൽ ജീവിതവും സ്വകാര്യ ജീവിതവും ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധിയെ കുറിച്ചും ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരിക്കുകയാണ് താരം.
കോവിഡ് മറ്റ് എല്ലാ മേഖലയിലും എന്ന പോലെ സീരിയലിനെയും ബാധിച്ചിരുന്നു. നിര്‍ത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങി. എങ്കിലും ഇടയ്ക്കിടെ വരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. പക്ഷേ മാസ്ക് വച്ച് അഭിനയിക്കാന്‍ പറ്റില്ലല്ലോ.
എല്ലാ മേഖലയിലും നന്മയും തിന്മയും ഉണ്ട്. ഏതു തിരഞ്ഞെടുക്കണം എന്നത് ആളുകളുടെ വിവേചന ബുദ്ധിക്ക് അനുസരിച്ച് വ്യത്യാസപ്പെടും. നന്മ വേണ്ടവര്‍ക്ക് അതും തിന്മ വേണ്ടവര്‍ക്ക് അതും തിരഞ്ഞെടുക്കാം. മോശമായി ഒന്നുമില്ലാത്ത ഏതു മേഖലയാണ് ഉള്ളത് ?
രാഷ്ട്രീയത്തില്‍ ഇല്ലേ, കായിക മേഖലയില്‍ ഇല്ലേ, സിനിമയില്‍ ഇല്ലേ. അപ്പോള്‍ പിന്നെ സീരിയലിനെ മാത്രം കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ?. ഒരു ചെറിയ ഉദാഹരണം പറയാം. ഈ മഹാമാരിക്കാലത്ത് ഹാന്‍ഡ് സാനിറ്റൈസര്‍ വളരെ കൂടിയ വിലയ്ക്ക് വിറ്റ് നമ്മളെ പറ്റിക്കുന്നവര്‍ ഉണ്ട്. ഈ ദുരിതത്തിലും ആളുകളെ ചൂഷണം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നു.
സീരിയല്‍ കണ്ടതുകൊണ്ടോ, സിനിമ കണ്ടതു കൊണ്ടോ ആരും ചീത്തയായി എന്നു പറയാനാവില്ല. മനസ്സില്‍
നന്മ ഉള്ളവര്‍ നന്മ മാത്രമേ ചെയ്യൂ. സീരിയല്‍ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ പൂര്‍ണമായും അധിക്ഷേപിക്കുന്നത് ശരിയല്ല.
https://www.facebook.com/Malayalivartha