കാവ്യ ആഗ്രഹിച്ചത് പൃഥ്വിയെ വിവാഹം ചെയ്യാൻ! മീശമാധവനിലെ അരഞ്ഞാണം സീൻ എല്ലാം മാറ്റിമറിച്ചു.. പിന്നാലെ ദിലീപും പൃഥ്വിയും തമ്മിൽ ഉണ്ടായത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് സിനിമ മംഗളത്തിന്റെ മുൻ എഡിറ്റര്‍ പല്ലിശ്ശേരി. അദ്ദേഹം എഴുതുന്ന പ്രതിവാര കോളത്തിൽ കൂടിയായിരുന്നു പല വെളിപ്പെടുത്തലുകളും നടത്തിയത്.
കേസിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ഇടപെടൽ തന്നെ പല്ലിശ്ശേരിയിൽ നിന്നുമുണ്ടായി. ദിലീപ് - കാവ്യ - മഞ്ജു ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടതും പല്ലിശ്ശേരി ആണ്. അന്ന്ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഇതിന്റെ ഭാഗമായി പൃഥിരാജിനോടുള്ള ഇവരുടെ ശത്രുതയെ കുറിച്ചും പല്ലിശേരി തുറന്ന് പറഞ്ഞത് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ.
ദിലീപിന്റെ കരിയറിൽ ഏറെ വഴിത്തിരിവായ ചിത്രമായിരുന്നു മീശമാധവൻ. താരത്തെ ഒരു സാധാരണ നടനിൽ നിന്നും സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് ഉയർത്തിയ ചിത്രം. ഈ സിനിമയിൽ ദിലീപിന്റെ നിർബന്ധപ്രകാരമാണ് അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് തന്നെ എഴുതി അഭിനയിച്ചത് എന്നാണ് പല്ലിശേരി ഇപ്പോൾ പറയുന്നത്.
ഈ സീനോട് കൂടി കാവ്യയുടെ എല്ലാം ദിലീപ് കൈക്കലാക്കി എന്നും മറ്റും സിനിമ പിന്നണിയിൽ സംസാരം ഉണ്ടായതായും പല്ലിശേരി പറയുന്നു.
ഇതിനെക്കുറിച്ച് ചിത്രത്തിലെ അഭിനേതാവവും ദിലീപിന്റെ സുഹൃത്തുമായ കൊച്ചിൻഹനീഫയോടെ ചോദിച്ചപ്പോൾ ഇതു വെറും ഗോസിപ്പ് ആണെന്നാണ് താരം അന്ന് പറഞ്ഞത്. എന്നാൽ ഇതിനിടയിൽ ദിലീപിന് ദേശിയ അവാർഡ് മോഹം മൂത്ത് കഥാവശേഷൻ എന്ന ചിത്രം സ്വന്തം ചിലവിൽ നിർമിക്കുകയായിരുന്നു എന്നും പല്ലിശേരി പറയുന്നു.
ദിലീപിന് കാവ്യയോട് പ്രേമം മൂത്ത് നിൽക്കുന്ന സമയത്താണ് ഹനീഫയോട് ആ ചോദ്യവുമായി കാവ്യാ എത്തുന്നത്. പൃഥ്വിരാജ് എങ്ങനാണ് ആള് എന്ന് ചോദിച്ചായിരുന്നു കാവ്യാ കൊച്ചിൻഹനീഫയെ സമീപിച്ചത്.
ഇതോടെ കാവ്യക്ക് പൃഥ്വിയെ ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായും വെളിപ്പെട്ട് എന്നാണ് പല്ലിശേരി പറയുന്നത്. ഇതറിഞ്ഞ ദിലീപിന് പൃഥിരാജിനോട് ശത്രുത ഉണ്ടായതായും പല്ലിശേരി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിലീപിന്റെ ഭാഗത്തു നിന്നും പൃഥിരാജ് സിനിമകൾ പരാജയപ്പെടുത്താൻ ശ്രമം ഉണ്ടായതായും പല്ലിശേരി പറയുന്നുണ്ട്.
എന്നാൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട സിനിമാ മംഗളത്തില്‍ തുടരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ദിലീപിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. അത്രയേറെ ദിലീപിനെതിരെ അദ്ദേഹം ആക്ഷേപങ്ങള്‍ അഴിച്ചുവിട്ടിട്ടുണ്ട്.
ഒടുവില്‍ ദിലീപ് നടത്തിയ ശക്തമായ ഇടപെടലുകളിലൂടെ പല്ലിശ്ശേരി മംഗളത്തില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. സിനിമാ മംഗളത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും ഒഴിഞ്ഞ പല്ലിശ്ശേരി ഇപ്പോള്‍ മറ്റൊരു പത്രത്തിലൂടെ ദിലീപിനെതിരെ വീണ്ടും ആഞ്ഞടിക്കുകയാണ്.
https://www.facebook.com/Malayalivartha