Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

'അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..? വൈറലായി കുറിപ്പ്

27 NOVEMBER 2021 11:12 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് ഉടനീളം പുറത്ത് വരുന്ന വാർത്തകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഭർതൃവീട്ടിൽ പീഡനം അനുഭവിച്ചും അവസാനം നീതി നൽകേണ്ട പോലീസ് പോലും കയ്യൊഴിഞ്ഞതുമൂലവും ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികൾ ഏറിവരുകയാണ്. അത്തരം ഗാർഹിക പീഡനത്തിൽ ഇരയായത് മോഫിയയായിരുന്നു. ഇതിനെതിരെ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങൾ വഴി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുറിപ്പ് വൈറലാകുകയാണ്. പെൺകുട്ടികളെ വേഗം കെട്ടിച്ചയക്കാൻ നോക്കുന്ന മാതാപിതാക്കളോടാണ് പറയുന്നത്. അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്. നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..? എന്ന് ചോദിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

മക്കളെ, പ്രത്യേകിച്ചും പെൺകുട്ടികളെ, വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിക്കുന്ന മാതാപിതാക്കളോടാണ്. വിവാഹം പോലൊരു ഹെവി ജീവിത തീരുമാനത്തിലേക്ക് കാലെടുത്ത് വെയ്ക്കാൻ തങ്ങളിപ്പോൾ തയ്യാറല്ലെന്ന് ആവർത്തിച്ചാവർത്തിച്ച് കരഞ്ഞ് വഴക്കുണ്ടാക്കി വ്യക്തമായി പറഞ്ഞിട്ടും, പിന്നേം അവരെ ചീത്ത വിളിക്കുകയും കെട്ടിയിട്ടടിക്കുകയും, 'അപ്പന് നീ കാരണം അറ്റാക്ക് വരും', 'നിന്റെ അനിയത്തിമാരുടെ ജീവിതം കൂടെ നീ നശിപ്പിക്കുകയാണ്' എന്നെല്ലാം പറഞ്ഞ് ഇമോഷണൽ ബ്ലാക്ക്‌മെയിൽ ചെയ്ത് പീഡിപ്പിക്കുന്ന നിങ്ങളോടാണ് എനിക്ക് ചോദിക്കാനുള്ളത്.

നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കുറിച്ച് എന്തറിയാം..?.. എപ്പോഴെങ്കിലും സീരിയസായി ആലോചിച്ചിട്ടുണ്ടോ.. അവർക്ക് ഇഷ്ടപ്പെട്ട ആഹാരത്തെ കുറിച്ചോ, ഉടുപ്പുകൾ, അവളുടെ സുഹൃത്തുക്കൾ, ഇവയെ കുറിച്ചോ അല്ലാ ചോദിക്കുന്നത്. അവർ ഉള്ളിൽ ആരാണ്, എന്താണ് എന്ന് നിങ്ങൾക്കറിയുമോ. അവരുടെ മെന്റൽ വേൾഡ് എങ്ങനെയാണ്, മാനസിക വ്യാപാരങ്ങൾ എന്തെല്ലാമാണെന്ന് അറിയുമോ. പോട്ടെ, അവൾ ജീവിതത്തിൽ കടന്ന് പോവേണ്ടി വന്നിട്ടുള്ള അനുഭവങ്ങളെ സംബന്ധിച്ച് എന്തെങ്കിലും ധാരണ നിങ്ങൾക്കുണ്ടോ. അവളുടെ പ്രണയങ്ങൾ, നേരിടേണ്ടി വന്നിട്ടുള്ള വിശ്വാസ വഞ്ചനകൾ, ഹാർട്ട് ബ്രെയ്ക്സ്, എന്തെങ്കിലും ക്ലൂ. അവൾ ആത്മഹത്യാ ചിന്തകളും മനസ്സിൽ പേറി വിതുമ്പി കരഞ്ഞിട്ടുള്ള രാത്രികൾ ഉണ്ടോ. അവളുടെ സെക്ഷ്വൽ ഓറിയന്റേഷൻ എന്താണ്, അവൾക്ക് സെക്സ് തന്നെ ഇഷ്ടമാണോ. അവളുടെ ജെൻഡർ എന്താണെന്നെങ്കിലും നിങ്ങൾക്ക് ഉറപ്പായിട്ട് അറിയുമോ. അവൾ കുട്ടി ആയിരുന്നപ്പോൾ ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടോ. നിങ്ങൾക്ക് ഇതൊന്നും അറിയില്ലാ, നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലാ നിങ്ങളുടെ മക്കളെ കുറിച്ച്! അവർ എപ്പോഴെങ്കിലും ഇതൊക്കെ നിങ്ങളോട് പങ്ക് വെയ്ക്കാൻ ശ്രമിച്ചിട്ടുണ്ടാവും, നിങ്ങൾ അത് ശ്രദ്ധിച്ചിട്ട് പോലും ഉണ്ടാവില്ലാ. നിങ്ങളുടെ തലയിൽ എന്റെ മകൾ/എന്റെ മകൻ എന്നൊരു ഇമേജുണ്ട്, അത് പൊള്ളയാണ്, അതിന്റെ ഉള്ളിൽ ഒന്നും ഇല്ലാ, വെറും പുറംതോട് മാത്രം. നിങ്ങളീ വസ്തുത അംഗീകരിച്ചേ മതിയാവൂ.

സ്വന്തം ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, അവർ തന്നെ വൻ ആശയക്കുഴപ്പത്തിലായിരിക്കും ഇപ്പോൾ ഉള്ളത്. അതൊന്ന് ക്ലിയർ ആവാൻ ആയിരിക്കും സമയം ചോദിക്കുന്നത്. നിങ്ങൾക്ക് എന്താ ആ മനസ്സ് കാണാൻ സാധിക്കാത്തത്. എന്താണ് വേണ്ടത് എന്നറിയില്ലെങ്കിലും, എന്താണ് നിലവിൽ വേണ്ടാത്തത് എന്നതിനെ കുറിച്ച് വ്യക്തത ഉള്ളതോണ്ടാണല്ലോ അവർ അത് തുറന്ന് പറയുന്നത്. ഒരു പരിചയവും ഇല്ലാത്ത ഒരാളും അയാളുടെ വീട്ടുകാരും കൂടെ തങ്ങളുടെ ഈ കൺഫ്യൂസ്ഡ് അവസ്ഥയിലേക്ക് കേറി വന്നാൽ, ഇപ്പോൾ കഷ്ടപ്പെട്ട് പിടിച്ചു വച്ചിരിക്കുന്ന സമനില കൂടെ നഷ്ടപ്പെടുമോ എന്ന് പേടി ഉണ്ടാവും. ആ മാതിരി റിസ്ക് ആണ് നമ്മുടെ നാട്ടിൽ അറേഞ്ച്ഡ് മാര്യേജ്, പ്രത്യേകിച്ചും ഒരു പെണ്ണിന്. അല്ലെങ്കിൽ തന്നെ, എല്ലാവരും കല്യാണം കഴിക്കണം, കുട്ടികളെ പോറ്റണം എന്നെവിടെയാണ് എഴുതി വെച്ചിട്ടുള്ളത്. എന്തിനാണ് അറിഞ്ഞു കൊണ്ട് നിങ്ങളുടെ മക്കളെ ഒരു ഇരുട്ട് കുഴിയിലേക്ക് തള്ളിവിടുന്നത്.

എല്ലാം നിന്റെ നല്ലതിനാണ്, സന്തോഷത്തിന് വേണ്ടിയാണ് എന്നല്ലേ പറയുന്നത്. പക്ഷേ അവർക്ക് എന്തിൽ നിന്നാണ് സന്തോഷം കിട്ടുക എന്ന് നിങ്ങൾക്കറിയില്ലല്ലോ. ഇനി, ഉണ്ടാക്കി വച്ച പൈസ മുഴുവൻ അന്യാധീനപ്പെട്ട് പോവുമോ എന്ന പേടിയാണെങ്കിൽ, അതെടുത്ത് നിങ്ങളുടെ ആഗ്രഹങ്ങളും മോഹങ്ങളും പൂർത്തീകരിക്കാനായി ഉപയോഗിക്കുക. യാത്ര ചെയ്യാം, പുതിയ എന്തെങ്കിലും സംരംഭം തുടങ്ങാം, ബാക്കിയുള്ളവരെ സഹായിക്കാം, എന്ത് വേണേലും ചെയ്യാല്ലോ. ഇത്രയും നാളും സമൂഹം പറയുന്നത് കേട്ട് ഓടിയില്ലേ, ഇനി സ്വന്തം മനസ്സിൽ എന്താണോ ചെയ്യാൻ തോന്നുന്നത് അത് ചെയ്തൂടെ.

കുട്ടികൾക്ക് വേണ്ടി ചിലവാക്കിയേ പറ്റൂ എന്നാണ് നിർബന്ധമെങ്കിൽ, അവരുടെ കരിയറിനും ഗോൾസ് നേടുന്നതിനുമായി സഹായിക്ക്. അവർ അവരുടെ വഴി കണ്ടെത്തി, അതിൽ കുതിച്ചു പായട്ടേ. അത് മാത്രമേ അവർക്ക് സന്തോഷം നൽകുള്ളൂ. ഒരു പങ്കാളി ആവശ്യമെന്ന് തോന്നിയാൽ, അപ്പോൾ അവർ ഒരാളെ കൂടെ കൂട്ടിക്കോളും. അല്ലാതെ, അവരെ ഭീഷണിപ്പെടുത്തിയും ഉപദേശിച്ചും കല്യാണത്തിലേക്ക് തള്ളിയിടാൻ നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ലാ. സ്നേഹം എന്ന് പറഞ്ഞാൽ ബന്ധനമല്ലാ, വിധേയത്വമല്ലാ, നിങ്ങളുടെ ആഗ്രഹം അനുസരിച്ച് അവർ ജീവിക്കുന്നതുമല്ലാ, മറിച്ച് അവർക്ക് അവരായി നിൽക്കാനുള്ള ഇടവും സ്വാതന്ത്ര്യവും ഒരുക്കി കൊടുക്കലാണ്. കുറഞ്ഞ പക്ഷം അവരുടെ ജീവിത പ്രതീക്ഷകൾ പൂർണ്ണമായും തല്ലിക്കെടുത്താതെ ഇരിക്കലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends