ഇതാണ് ആ പ്രണയഗാനം... മോനിഷയുടെ ഓർമദിനത്തിൽ മനോജ് കെ.ജയന്‍ പങ്കുവെച്ചത് കണ്ടോ? ഒരിക്കലും മറക്കാനാകില്ല! ഏറ്റെടുത്ത് ആരാധകർ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി.
ആ ഒരൊറ്റ ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായി മാറിയത്. വലിയ വിടർന്ന കണ്ണുകളും നീണ്ട കാർകൂന്തലും കൊണ്ട് ആരെയും ആകർഷിക്കുന്ന സൗന്ദര്യം. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. അങ്ങനെ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.
ഇപ്പോഴിതാ പ്രിയസുഹൃത്തിന്റെ ഓര്‍മദിനത്തില്‍ പ്രണാമമര്‍പ്പിച്ച് നടന്‍ മനോജ് കെ. ജയന്‍. നടി മോനിഷയുടെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ അഞ്ചിന്, ഇരുവരും ഒന്നിച്ചഭിനയിച്ച സാമഗാനം എന്ന പരമ്പരയിലെ രംഗമുള്‍പ്പെടെ പോസ്റ്റ് ചെയ്താണ് മനോജ് കെ. ജയന്‍ ഫെയ്‌സ്ബുക്കില്‍ ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുടുംബസമേതം എന്ന ചിത്രത്തിലെ മനോഹരമായ പ്രണയഗാനം നീലരാവില്‍... എന്നാരംഭിക്കുന്ന ഗാനത്തിന്റെ വരി കൂടി ചേര്‍ത്താണ് മനോജ് പ്രിയസുഹൃത്തിന് ഓര്‍മക്കുറിപ്പെഴെുതിയിരിക്കുന്നത്.
കാലമിത്ര കഴിഞ്ഞിട്ടും പ്രിയസുഹൃത്തിന്റെ ഓര്‍മകള്‍ക്ക് ഏറെ തിളക്കമുണ്ടെന്ന് 'നീലരാവില്‍ ഇന്നും നിന്റെ താരഹാരം ഇളകുന്നു' എന്ന വരിയിലൂടെ മനോജ് വ്യക്തമാക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ആ ഗാനം രചിച്ചത്. യേശുദാസും മിന്‍മിനിയും ചേര്‍ന്നാലപിച്ച ഗാനത്തിന് ഈണം പകര്‍ന്നത് ജോണ്‍സണ്‍.
1992 ഡിസംബര്‍ അഞ്ചിന് ചേര്‍ത്തലയ്ക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് മോനിഷ വിടപറഞ്ഞത്. ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറി അപകടമുണ്ടായി എന്നുമാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതെല്ലാം വെറും കഥകളാണ് എന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറഞ്ഞത്.
മോനിഷ മരിക്കാനിടയായ കാറപകടം നടന്നത് ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ടല്ലെന്നാണ് അമ്മ ശ്രീദേവി പറഞ്ഞത്.. ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെയാണ് മോനിഷയ്ക്ക് ഡിസംബര്‍ 18ന് ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നത്. പ്രോഗ്രാമിനുവേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍. അപകടം നടക്കുന്ന സമയത്ത് മോണിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാനാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയായുള്ളൂ.
ഡ്രൈവര്‍ ഉറങ്ങിയെന്ന് പറയാന്‍ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറിലൊന്നും തട്ടിയിട്ടില്ല. ഒരു കെ എസ് ആര്‍ ടി സി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഞാനിരിക്കുന്ന വശത്തെ ഡോറ് തുറന്ന് ഞാന്‍ ദൂരേക്ക് തെറിച്ചുപോയി. ആക്സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് കൊണ്ടുപോയി.
പിന്നാലെ കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു ഞാന്‍. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ് ആരാ അമ്മേ നിങ്ങള്‍ എന്ന് ചോദിച്ച് അടുത്ത് വന്നത്. മോനിഷ ഓണ്‍ ദ സ്പോട്ടില്‍ മരിച്ചു എന്ന് തന്നെ പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്ക് പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബോധമുണ്ടായിരുന്നില്ല. മോനിഷയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ലെന്നും ശ്രീദേവി ഉണ്ണി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha