ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി! കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി... ദിലീപിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് നിങ്ങള്‍ എങ്ങനെ പറയും? പ്രതിഭാഗത്തോട് ആഞ്ഞടിച്ച് കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം ഗൗരവതരമാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടതില്ല എന്ന് നിങ്ങള്‍ എങ്ങനെ പറയുമെന്ന് പ്രതിഭാഗത്തോട് കോടതി ചോദിച്ചു. ഇതിന് പുറമെ, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നത് അതീവ ഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് അന്വേഷിക്കാന്‍ പോലീസിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളെ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. അതാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha