ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതോടെ അമൃതയ്‌ക്ക് വച്ചടി കയറ്റം; പുതിയ സന്തോഷ വാർത്ത പങ്കു വച്ച് ദമ്പതികൾ; കൺമണിയെ ചേർത്തണച്ച് ഗോപി; അങ്കൂട്ടനെ ലാളിച്ച് അമൃത; പുതിയ ചിത്രത്തിൽ ഒളിപ്പിച്ച ആ രഹസ്യം കണ്ടു പിടിച്ച് സോഷ്യൽ മീഡിയ; ആരാധകരെ ഞെട്ടിച്ച് അമൃതയുടെ 'ആ മാറ്റം'

വളരെ ചുരുക്ക ദിവസങ്ങളായിട്ടേ ഉള്ളൂ ഗോപിസുന്ദറും അമൃത സുരേഷും ജീവിതത്തതിൽ ഒന്നിച്ചിട്ട്. എന്നാൽ അതിനു ശേഷം അമൃതയ്ക്ക് വച്ചടി കയറ്റം എന്ന് തന്നെ പറയാൻ സാധിക്കും. ഏറ്റവും പുതിയ വിശേഷവുമായി ഇരുവരും രംഗത്ത് വന്നിരിക്കുകയാണ്. അമൃതയെ തെലുങ്കില്‍ പരിചയപ്പെടുത്തുന്നതിനെക്കുറിച്ച് ഗോപി സുന്ദർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ്.
അടുത്ത തെലുങ്ക് സിനിമയിലൂടെ കണ്‍മണി തെലുങ്കില്‍ അരങ്ങേറുകയാണെന്നാണ് ഗോപി സുന്ദര്‍ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അങ്കുട്ടന്റെ പുതിയ സിനിമയിലൂടെ ഞാന്‍ തെലുങ്കില്‍ തുടക്കം കുറിക്കുകയാണെന്ന് അമൃത സുരേഷും പറഞ്ഞു . ഇരുവരുടെയും പോസ്റ്റിന് കീഴെ ആശംസകളുടെ പ്രവാഹമാണ്. മാത്രമല്ല പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകളുമുണ്ട്.
കണ്‍മണിയെന്നാണോ അമൃതയെ ഗോപി വിളിക്കുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ട്. കൂടാതെ പുതിയ ചിത്രത്തിൽ അമൃത നെറ്റിയിൽ സിന്ദൂരമിട്ടിട്ടുണ്ട് എന്ന കാര്യവും സോഷ്യൽ മീഡിയ ശ്രദ്ധിച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ആവശ്യമില്ലാതെ ഇടപെട്ട് സംസാരിക്കുന്ന എല്ലാ ജോലി ഇല്ലാത്ത ആളുകള്‍ക്കും ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന് വിമർശകർക്ക് മറുപടിയായി ഗോപി സുന്ദര്‍ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചത് ഈയ്യിടെയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അമൃത സുരേഷ് ഇതേക്കുറിച്ച് അറിയിച്ചത്. ഞങ്ങള്‍ ജീവിതത്തിലൊന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നുമായിരുന്നു ഗോപി സുന്ദര്‍ പ്രതികരിച്ചത്. ഇരുവരുടേയും ജീവിതത്തെക്കുറിച്ചും നേരത്തെ നല്‍കിയ അഭിമുഖങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിരുന്നു
വിമര്‍ശനങ്ങളൊക്കെ വരുന്നുണ്ടെങ്കിലും അതൊന്നും അമൃതയും ഗോപി സുന്ദറും പരിഗണിക്കുന്നില്ല. പാട്ടും സ്റ്റേജ് പരിപാടിയുമൊക്കെയായി സജീവമാണ് ഇരുവരും. അഭിയ ഹിരണ്‍മയിയും സ്റ്റേജ് ഷോയുമായി സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബ് ചാനലിലൂടെയുമായും അഭയ വിശേഷങ്ങള്‍ പങ്കിടുന്നുണ്ട്. അമൃത സുരേഷും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം അമൃത പങ്കുവെക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha