Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

സുരേഷ് ഗോപിയുടെ 64-ാം പിറന്നാൾ ദിനത്തിൽ ഞെട്ടിച്ച് ദിലീപ്... സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെനിന്ന ഏട്ടനെ മറന്നില്ല! പൊട്ടിക്കരച്ചിലിനിടയിലും ആ വലിയ സർപ്രൈസ്; ഏറ്റെടുത്ത് ആരാധകർ

27 JUNE 2022 08:19 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ 64-ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം സിനിമാലോകം ആഘോഷമാക്കിയത്.
തൊണ്ണൂറുകളിലെ മലയാള സിനിമയുടെ അഭിമാനമായിരുന്ന താരം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത അദ്ദേഹം വീണ്ടും ബിഗ് സ്ക്രീനില്‍ സജീവമായതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. കൂടാതെ കൊച്ചിയില്‍ നടന്ന AMMA ജനറല്‍ ബോഡി യോഗത്തിനിടെയും തന്റെ പിറന്നാൾ ആഘോഷിച്ചിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം പ്രമുഖ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

താരം അറുപതാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ പുതിയ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ്. മലയാള സിനിമയിൽ നിന്ന് തന്നെ ഇടക്കാലത്ത് അദ്ദേഹം വലിയ ഇടവേള എടുത്തിരുന്നു. അന്ന് പല ആളുകളും അദ്ദേഹത്തോട് സിനിമയിലേയ്ക്ക് തന്നെ തിരിച്ചു വരുവാനും, സിനിമ രംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരം അതിന് കൂട്ടാക്കിയിരുന്നില്ല. മലയാള സിനിമയിൽ പലരുമായി ആത്മ ബന്ധം സുരേഷ് ഗോപി സൂക്ഷിച്ചിരുന്നെങ്കിലും ദിലീപുമായി അദ്ദേഹത്തിനുള്ള സൗഹൃദവും, ബന്ധവും ഏറെ വലുതായിരുന്നു. സുരേഷേട്ടനെപോലുള്ള ആളുകളെ കണ്ടാണ് താനൊക്കെ അഭിനയം തുടങ്ങിയതെന്നും, അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുന്നതായും, തൻ്റെ ജേഷ്ഠനാണ് അദ്ദേഹമെന്നാണ് ഒരിക്കൽ ദിലീപ് പറഞ്ഞത്. ഒരിക്കലും സിനിമയിൽ നിന്നും മാറി നിൽക്കേണ്ട ആളല്ലെന്നും അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി ഏറെ ആഗ്രഹിക്കുന്നു എന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു.

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആശംസയുമായി പതിവ് പോലെ രംഗത്തെത്തിയിരുന്നു ദിലീപ്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ട സുരേഷേട്ടന് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു,ദൈവം അനുഗ്രഹിക്കട്ടെ , ജന്മദിനാശംസകൾ. എന്നാണ് കുറിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചിരിക്കുന്നത്. ദിലീപിന് പുറമേ മലയാള സിനിമയിലെ താര രാജാക്കന്മാരയ മമ്മൂട്ടി, മോഹൻലാൽ, സംവിധായകൻ ഷാജി കൈലാസ്, ജോണി ആന്റണി തുടങ്ങി നിരവധി ആളുകളാണ് ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഞ്ച് നടന്മാരുടെ പേരുകൾ പരിശോധിക്കുമ്പോൾ ആ പേരുകളിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. ആക്ഷൻ കിങ്ങ്, സൂപ്പർ ഹീറോ തുടങ്ങി നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിന് സ്വന്തമാണ്. എന്നും ഓർമിക്കപ്പെടുന്ന ഒരു പിടി നല്ല ചിത്രങ്ങൾ അദ്ദേഹം മലയാളത്തിനായി സംഭാവന ചെയ്തു. മോഹൻലാൽ നായക വേഷത്തിലെത്തി മലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനായ കൂട്ടാളിയുടെ വേഷമായ കുമാർ എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു. രാജാവിൻ്റെ മകന് മുൻപേ തന്നെ 1965 ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന്എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു തുടക്കം. പിന്നീട് അങ്ങോട്ട് നായകനായും, വില്ലനായും വെള്ളിത്തിരയിൽ നിറഞ്ഞാടുകയിരുന്നു. കമീഷണർ എന്ന ചിത്രത്തിലെ മാസ്മരിക പ്രകടനം സൂപ്പർ നായകെന്ന പദവിയിലേയ്ക്ക് അദ്ദേഹത്തെ വളർത്തി. ഏത് കഥപാത്രവും തനിയ്ക്ക് വഴയങ്ങുമെന്നതിൻ്റെ തെളിവായിരുന്നു. കളിയാട്ടം സിനിമയിലെ സുരേഷ് ഗോപിയുടെ വേറിട്ട പ്രകടനം. 1997ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. അങ്ങനെ മലയാളികളുടെ മനസിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന അനേകായിരം കഥാപാത്രങ്ങൾ അദ്ദേഹം സംഭാവന ചെയ്തു.

ശബ്ദം അഭിനയത്തിന് ചേരില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തിയവരെകൊണ്ട് എണ്ണം പറഞ്ഞ തീപ്പൊരി ഡയലോഗുകളാൽ ഇരു കൈകളും കൂട്ടിയടിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പോലീസ് വേഷങ്ങളിലും, അബ്‌കാരിയായും, മാധ്യമപ്രവർത്തകനായും, തെയ്യക്കാരനായും, രാഷ്ട്രീയക്കാരനായും വ്യത്യസ്ത വേഷ ഭാവങ്ങളിൽ സുരേഷ് ഗോപി വെള്ളിത്തിരയിൽ നിറഞ്ഞാടുകയിരുന്നു. അത്യുഗ്രൻ ഡയലോഗുകളും, ഇടിവെട്ട് കഥാപാത്രങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കി മാറ്റി. 1957 ജൂൺ 26 ന് ജ്ഞാനലക്ഷ്മി അമ്മയുടെയും, ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലത്താണ് അദ്ദേഹം ജനിക്കുന്നത്. വലുതും, ചെറുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സുരേഷ് ഗോപിയെ പ്രേക്ഷകർക്ക് ഇന്നും ഒരുപോലെ ഇഷ്ടമാണ്. അഭിനേതാവ് എന്നതിന് പുറമേ1 രാഷ്ട്രീയക്കാരനായും അദ്ദേഹം പ്രവർത്തിച്ചു. രാഷ്‌ട്രപതി നിർദേശിച്ച ആറാമത്തെ മലയാളി രാജ്യസഭാംഗമായിരുന്നു. അഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കി അദ്ദേഹം മടങ്ങിയെത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻ നിരയിൽ തന്നെ അദ്ദേഹമുണ്ട്.

അതേസമയം സുരേഷ് ഗോപിയുടെ കരിയറിലെ 254-ാമത് ചിത്രമായ ഹൈവേ 2 ഇന്നലെ സംവിധായകന്‍ ജയരാജ് പ്രഖ്യാപിച്ചിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ഹൈവേ ഒന്നാം ഭാഗം കേരളത്തില്‍ 100 ദിവസത്തിലധികം പ്രദര്‍ശിപ്പിച്ച ചിത്രമാണ് . മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ വിജയം തേടി. കേരളത്തിന് പുറത്ത് സുരേഷ് ഗോപിയുടെ മാര്‍ക്കറ്റ് ഉയരാന്‍ ഹൈവേ കാരണമായി. ശ്രീധര്‍ പ്രസാദ് എന്ന റോ ഏജന്‍റിന്‍റെ വേഷമാണ് സിനിമയില്‍ സുരേഷ് ഗോപി അവതരിപ്പിച്ചത്. ഭാനുപ്രിയയാണ് നായികയായെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends