Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരം ..നൂറ് ശതമാനം മാലിന്യ മുക്തമായ, റോഡുകൾ, കാറുകൾ എന്നിവയൊന്നുമില്ലാത്ത 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസത്തിനു അനുയോജ്യമായ ഒരു സ്വപ്ന നഗരം ..ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് നിയോം എന്നറിയപ്പെടുന്ന ഈ ഭാവി നഗരം...

21 SEPTEMBER 2022 03:56 PM IST
മലയാളി വാര്‍ത്ത

ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരം ..നൂറ് ശതമാനം മാലിന്യ മുക്തമായ, റോഡുകൾ, കാറുകൾ എന്നിവയൊന്നുമില്ലാത്ത 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസത്തിനു അനുയോജ്യമായ ഒരു സ്വപ്ന നഗരം ..ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് നിയോം എന്നറിയപ്പെടുന്ന ഈ ഭാവി നഗരം...

എന്നാൽ സൗദി അറേബ്യയുടെ ഫ്യൂച്ചറിസ്റ്റിക് മെഗാപ്രോജക്ടായ നിയോമിലെ ബീച്ച് റിസോർട്ടിൽ വൈൻ, കോക്ക്ടെയിലുകൾ, ഷാംപെയ്ൻ എന്നിവ വിളമ്പാൻ പദ്ധതിയിടുന്നു എന്നത് തുടക്കത്തിൽ തന്നെ കല്ലുകടി ഉണ്ടാക്കാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നുണ്ട്. ,

വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പ്രവാസി വ്യവസായികളെ അവിടെ താമസിച്ച് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഈ തീരുമാനം. സൗദി അറേബ്യ പ്രഥമ പരിഗണന നല്‍കുന്ന എട്ട് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതിനാൽ സൗദിയുടെ തീരുമാനങ്ങൾ ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാക്കും . അതേസമയം സൗദിഅറേബിയയിൽ സാംസ്കാരികമായ കാഴ്ചപ്പാടിന് മദ്യവിൽപ്പന അപകടകരമായ ഒന്നായി മാറാൻ ഇടയുണ്ട് എന്നും ചൂണ്ടിക്കാണിക്കുന്നു

മക്കയിലെയും മദീനയിലെയും ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങൾ എന്ന നിലയിൽ, സൗദി അറേബ്യക്ക് വലിയ പ്രാധാന്യമുണ്ട് . കൂടാതെ ഖുറാൻ നിരോധിച്ചതായി പല മുസ്‌ലിംകളും വിശ്വസിക്കുന്ന മദ്യം അനുവദിക്കുന്നത് മുസ്ലിംവിശ്വാസികളായ സൗദികൾക്കും മാറ്റ് രാജ്യത്തെ മുസ്‌ലിമുകൾക്കും മുസ്‌എതിർപ്പിന് കാരണമാകും . .

സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ഒറ്റ നേര്‍രേഖ ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും.. ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കപ്പെടും.

ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്യാധുനിക സൗകര്യങ്ങൾ നിറഞ്ഞത് ആയിരിക്കും.

അമിതവ്യയമില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ് നഗരങ്ങളിൽ ജനവാസത്തിന് ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ് ‘ദ ലൈൻ’ രൂപകൽപന

 

 

വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. കാൽനടയായി യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള പ്രകൃതിയെ ഉള്ളുതുറന്ന് ആസ്വദിക്കാനും കഴിയും. നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളിൽ എത്തിച്ചേരാനാവും വിധം പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും.

സൗദി അറേബ്യയിൽ സീറോ-ആൽക്കഹോൾ വൈനുകളും ബിയറുകളും കോക്‌ടെയിലുകളും പ്രചാരത്തിലായിക്കൊണ്ടിരിക്കുമ്പോൾ, ആസൂത്രണ രേഖകളിൽ മദ്യം എന്ന വാക്ക് പരാമർശിച്ചിട്ടില്ലെങ്കിലും .അതിഥികൾ ഒരു തണുത്ത കുപ്പി ഷാംപെയ്ൻ, കേക്ക് എന്നിവയ്ക്ക് ചുറ്റും ഇരിക്കുന്നതായ ചിത്രങ്ങൾ, സൗദി അറേബ്യയിൽ അപൂർവ്വമായി കാണാറുള്ള ബിക്കിനിയണിഞ്ഞ സ്ത്രീകളും നഗ്നമായ നെഞ്ചുമുള്ള പുരുഷന്മാരും നൗകകളിൽ വിശ്രമിക്കുന്നതും കുളങ്ങളിൽ കുളിക്കുന്നതും ഉൾപ്പടെയുള്ള പോസ്റ്ററുകൾ എന്നിവ ഒരു വ്യത്യസ്ത ടൂറിസം ഹബ്ബിന്റെ സാദ്ധ്യതകളാണ് വിളിച്ചു പറയുന്നത്

സമീപ വർഷങ്ങളിൽ, രണാധികാരിയായ മുഹമ്മദ് രാജകുമാരൻ കർശനമായ ധാർമ്മിക നിയമങ്ങളിൽ അയവ് വരുത്തിയതിന്റെ ഭാഗമായി സ്ത്രീകൾക്ക് വാഹനമോടിക്കാനും സിനിമാശാലകൾ തുറക്കാനും അനുമതി നൽകിയിരുന്നു..

സൗദി അറേബ്യയുടെ പരമാധികാരത്തിന് നിയോം വിധേയമാകുമെന്നും എന്നാൽ പ്രത്യേക സാമ്പത്തിക നിയമങ്ങൾ ഉണ്ടെന്നും ഞങ്ങളുടെ നിലവിലെ നിയമങ്ങൾ തുടരും എന്നാൽ "ടൂറിസത്തിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ല തുടങ്ങി കൃത്യത ഇല്ലാത്ത ഉത്തരങ്ങളാണ് അധികൃതർ പറയുന്നത്

ആഗോളതലത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ നടപ്പാക്കുന്ന ഒരു ട്രില്യൺ ഡോളർ ടൂറിസം തന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് നിയോം. നിയോമിൽ ഉൾപ്പെടെ രാജ്യത്ത് എവിടെയും മദ്യപാനം അനുവദിക്കുന്നതിനെതിരെ സർക്കാരിന് ആത്യന്തികമായി തീരുമാനിക്കാം. അപ്പോൾ ഇനി സൗദിയിലും മദ്യ ഗ്ലാസ്സുകൾ ചിയേഴ്സ് പറയുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (10 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends