സിപിമ്മിൽ പൊട്ടിത്തെറികൾ നേതാക്കളെ വിമർശിച്ച അണികൾ

മുഖ്യനെ സിപിഎം ഇനിയും സഹിക്കുമോ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അതിന്റെ വിഭാഗീയത കാലത്ത് അനുഭവിക്കാത്ത അതിരൂക്ഷമായി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി നേതാക്കളില്‍ വളര്‍ന്നു വന്ന അഴിമതിയും സ്വജന പക്ഷപാതവും സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ത്തു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ നിയമിക്കാനായി നടത്തുന്ന ചക്കളത്തില്‍ പോരാട്ടം അണികള്‍ക്ക് മനസിലായി തുടങ്ങിയിരിക്കുകയാണ്.പഠിച്ച് പരീക്ഷകള്‍ പാസായി ജോലി നേടുന്നതിനേക്കാള്‍ നല്ലത് സിപിഎം ല്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മക്കളെ ഉപദേശിച്ച് പാര്‍ട്ടിയ്ക്കായി തല്ലാനും കൊല്ലാനും മക്കളെ ഇറക്കി വിട്ട രക്ഷിതാക്കളും ആകെ അബദ്ധം പറ്റിയ മട്ടിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കെട്ടിപടുത്ത പല നേതാക്കളുടെയും ജീവിതത്തിന്റെ ലാളിത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പല നേതാക്കളുടെയും പ്രവര്‍ത്തന രീതി നേരെ മറിച്ചാണെന്ന് അണികള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. സിപിഎംലെ ചടയം ഗോവിന്ദനം സിപി ഐ ലെ വി.വാ.രാഘവനുമെല്ലാം കടന്നു പോയ പാര്‍ട്ടികളാണിതെന്ന് സിപിഎംമും,
സിപി ഐയും മനസിലാക്കണമെന്ന അണികളുടെ ആവശ്യം ഇനി നേതാക്കള്‍ക്ക് കേള്‍ക്കേണ്ടി വരും. വി.വി.രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ഓട്ടോ ഓടിച്ച് ജീവിച്ചിരുന്ന കാലം വല്ലപ്പോഴും സഖാക്കള്‍ക്ക് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബലികുടീരങ്ങളേ ഇന്നത്തെ സഖാക്കള്‍ക്ക് മാപ്പ് നല്കണമെന്ന് ഹാഷ് ടാഗോടെ നിരവധി പോസ്റ്റുകളാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേതായി വന്നു കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ ആഭ്യന്തരം ഒഴിയണമെന്ന് അടുത്തിടെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പയിന് തുടക്കമിട്ടെങ്കിലും പാര്‍ട്ടി കടുത്ത ഭാഷയില്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പോസ്റ്റുകള്‍ പിന്‍വലിക്കുകയാണുണ്ടായത്. നേതാക്കളുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കുന്നതിനും സുരക്ഷിത ജോലി ഉറപ്പാക്കുന്നതിനും വേണ്ടി മാത്രമാണ് പാര്‍ട്ടി കേരളം ഭരിക്കുന്നതെന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. സിപിഎം മാത്രമല്ല സിപി ഐയും ഇത്തരത്തില്‍ സ്വജനപക്ഷപാതത്തിന്റെ പാതയില്‍ പെട്ടിരിക്കുകയാണ്. കാനം രാജേന്ദ്രന്‍ സെക്രട്ടറിയായി വന്നതു മുതല്‍ പാര്‍ട്ടി പിണറായി വിജയന് വേണ്ടി ന്യായീകരണ തൊഴിലാണ് ചെയ്യുന്നതെന്ന ആരോപണം പരക്കെ ഉയരുന്നുണ്ട്. കഴിഞ്ഞ സമ്മേളനങ്ങളിലെല്ലാം കാനത്തിന്റെ മാറ്റം ഏറെ ചര്‍ച്ചയായിരുന്നു.
പിണറായി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നതുപോലെ കാനവും സിപി ഐയേയും ഹൈജാക്ക് ചെയ്തിരിക്കുന്നതായാണ് അണികളുടെ ആരോപണം. എന്നാല്‍ പിണറായി വിജയന്‍ ഇതുവരെ പാര്‍ട്ടിയിലും ഭരണതലത്തിലും കൊണ്ടു വന്ന എല്ലാ കാര്യങ്ങളും ഒരുമിച്ച് കുഴയുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ വെല്ലുവിളിയുയരുകയാണ്. ഘടക കക്ഷികള്‍ നിലവില്‍ പ്രിണറായിയ്‌ക്കെപ്പമാണ് എന്നാല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ രൂപപെടുന്ന ഗ്രൂപ്പിന് പിന്‍തുണയേറുകയാണ്.
സിപിഎം നെതിരെയ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി വഷളാക്കുന്നതിന് പകരം സംയമനത്തോടെ നേരിടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. എന്നു പറഞ്ഞാല്‍ തല്കാലം മിണ്ടാതിരിക്കാം. സമരം നടത്തുന്നവര്‍ തളര്‍ന്ന് പിന്മാറുമ്പോള്‍ ജനം ഇത്തരം കാര്യങ്ങളൊക്കെ മറക്കുമെന്നാണ് വിലയിരുത്തിയത്. അതിന് മുന്നോടിയായി വീടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തി കാര്യങ്ങള്‍ വിശദീകരിക്കണം. സൗഹൃദ സന്ദര്‍ശനം എന്ന തരത്തില്‍ വേണം വീടുകളില്‍ എത്താനെന്ന നിര്‍ദ്ദേശമാണ് അണികള്‍ക്ക നല്കിയിരിക്കുന്നത്. ഇത് കൊണ്ട് രണ്ട് കാര്യങ്ങളാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഒന്ന് കാര്യങ്ങള്‍ അണികള്‍ക്ക് നേരിട്ട് വിശദീകരിക്കുന്നതു കൊണ്ട് അവര്‍ക്ക് പാര്‍ട്ടിയോട് തോന്നിയ അകല്‍ച്ച ഇല്ലാതാക്കാം. ഒരോ വീടുകളിലും നേരിട്ടെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് ഭരണത്തെ കുറിച്ച് ന്യായീകരിക്കുകയും ചെയ്യാം. എന്തായാലും സിപിഎം പുകയുകയാണ്. കാരണം ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്ന അഴിമതി സ്വജന പക്ഷപാത കഥകള്‍ ഒരുവശത്ത് ഭരണ വിഷയത്തില്‍ നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാര്‍ മറുപക്ഷത്ത്. ഇക്കാര്യങ്ങളൊക്കെ ഇങ്ങനെ നടമാടുമ്പോഴും വിലക്കയറ്റവും, പട്ടിണിയും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുകയാണ്.ഗവര്‍ണറുമായി നടത്തുന്ന ഏറ്റുമുട്ടലുകള്‍ പാര്‍ട്ടി നിയമനങ്ങളെ സംരക്ഷിക്കാനെന്ന തോന്നല്‍ അണികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. കോടതി ഉത്തരവുകളും നിയമാവലികളും വായിച്ചു മനസിലാക്കാന്‍ തക്ക പാകത്തില്‍ അണികള്‍ വളര്‍ന്നിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം സിപിഎം സഖാക്കള്‍ മനസിലാക്കാന്‍ വൈകിയെന്നത് പാര്‍ട്ടി വളരെ ഗൗരവ്വത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. പാര്‍ട്ടി കാര്യങ്ങളെ ദൂരെമാറി നിന്ന് മാത്രം നോക്കി നിന്നിരുന്നവരും നേതാക്കളെ ദൈവത്തെക്കാളും ആദരവോടെ മനസില്‍ കുടിയേറ്റിയിരുന്നവരുടെയും ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്ക്കുകയാണ് നേതൃത്വം. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാരെയും തിരഞ്ഞെടുത്തത് സിപഎം അനുഭാവിയെന്ന ഒറ്റ കാരണം കൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് അവരുടെ പ്രധാന ചുമതല. സര്‍വ്വകലാശാലകളിലെ അധ്യാപക നിയമനങ്ങളില്‍ സാധാരണക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നതായാണ് ആരോപണം. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍, ഭാര്യമാര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ മാത്രമാണ് ഇത്തരം ഒഴിവുകളിലേയ്ക്ക് നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ തിരുകി കയറ്റാനുള്ള നീക്കം കോടതി തടഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. പ്രിയാ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നത് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കുട്ടികളെ അധിക അക്കാദമിക് മികവ് വളര്‍ത്താനാണെന്നാണ് സഖാക്കളെ ധരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ കെ.കെ.രാഗേഷ് തിരുവന്തപുരത്തായതു കൊണ്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതു കൊണ്ടും ഭാര്യയ്ക്ക് ഒരു ഉയര്‍ന്ന പോസ്റ്റ് തരപ്പെടുത്തി എടുക്കേണ്ട ഉത്തരവാദിത്വം രാഗേഷിന് ഉണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് പ്രിയ വര്‍ഗ്ഗീസിനെ കൊണ്ടു വരാനാണ് പരിപാടി ഇട്ടിരുന്നത്. ആ സ്ഥനത്ത് എത്തണമെങ്കില്‍ അടിസ്ഥാന യോഗ്യത കോളെജില്‍ അസോസിയേറ്റ് പ്രെഫസറെങ്കിലും ആയിരിക്കണമെന്നുള്ളതാണ്. അതിന് വേണ്ടി നടത്തിയ കള്ളക്കളികളാണ് ഹൈക്കോടതി പൊടിച്ച് കയ്യില്‍ കൊടുത്തത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ നിരവധി സ്ഥാപനങ്ങള്‍ തലസ്ഥാന നഗരിയിലുണ്ട്. അധികം താമസിയാതെ അതിലൊന്നിന്റെ തലപ്പത്ത് പ്രിയ വര്‍ഗ്ഗീസിനെ സര്‍ക്കാര്‍ എത്തിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലൂടെ ഇപ്പോള്‍ മൂന്ന വൈസ് ചാന്‍സിലര്‍മാര്‍ പാര്‍ട്ടിക്ക് നഷ്ടമായതിന് പുറമേയാണ് പ്രിയവര്‍ഗ്ഗീസിന്റെ നിയമനത്തില്‍ അനുഭവിക്കേണ്ടി വന്ന നാണക്കേട്. ഗവര്‍ണര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ സിപിഎം നേതാക്കള്‍ സ്വന്തം കുടുംബത്തിന് വേണ്ടി നടത്തിയ യൂണിവേഴ്‌സിറ്റി നിയമനങ്ങളുടെ പിന്നാമ്പുറം തിരഞ്ഞു തുടങ്ങിയാല്‍ നിരവധി പേര്‍ പുറത്താകും. നിരവധി നിയമനങ്ങള്‍ കോടതിയുടെ നൂലാമാലകളില്‍ കുടുങ്ങും. ഇപ്പോള്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ തികച്ചും ഇടതു പക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ഭരണ ഘടനാപരമായ യാതൊരു പിന്‍തുണയുമില്ലാതെയാണ് പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കുന്നതും ശമ്പളം , പെന്‍ഷന്‍ എന്നിവ നല്കുന്നതും. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സോളാര്‍ തട്ടിപ്പുമായെത്തിയ സരിത നായരെ കണ്ടതും സംസാരിച്ചതും കാര്യങ്ങള്‍ ഉറപ്പിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. പിന്നീട് അയ്യാള്‍ വാര്‍ത്തകളില്‍ നിറഞ്ഞപ്പോഴാണ് പലരും അയ്യാളുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിച്ചത്. വെറും പത്താം ക്ലാസ് യോഗ്യതയുള്ള അയ്യാള്‍ അന്ന് ചീഫ് സെക്രട്ടറിയെ വരെ വിരട്ടിയിരുന്നുവെന്ന വിവരം പിന്നീടാണ് പുറത്തു വന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യവും വ്യത്യസ്തമല്ല. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലെ ആകെ യോഗ്യത പാര്‍ട്ടി നല്കുന്ന കത്താണ്. പാര്‍ട്ടി പ്രവര്‍ത്തകനായാല്‍ പ്രത്യേക യോഗ്യതയൊന്നും ചോദിക്കാറുമില്ല. മന്ത്രി ഓഫീസിലും പരിസരങ്ങളിലും കറങ്ങി നടന്ന് പല ജില്ലകളില്‍ നിന്നു വരുന്ന പാര്‍ട്ടിക്കാരെ സഹായിക്കുകയാണ് പ്രധാന ജോലി. രണ്ട് വര്‍ഷം കൊണ്ട് ഒപ്പിക്കാവുന്ന ക്വട്ടേഷനുകള്‍ ഒപ്പിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങാം .അവിടെ സുഖമായി ജീവിക്കാനുള്ള പെന്‍ഷന്‍ എത്തിക്കോളും. സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ട് പാര്‍ട്ടിക്കാരെ തീറ്റിപോറ്റുകയും അതിലൂടെ പാര്‍ട്ടി വളര്‍ത്തുകയും ചെയ്യുന്ന സൂത്രവിദ്യ ലോകത്ത് തന്നെ ആദ്യമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പോലും നാളിതുവരെ ഇത്രയം കുശാഗ്ര ബുദ്ധി വന്നിട്ടില്ല. അവിടെ സഖാവായാലും അണിയായാലും അവനവന്റെ കുടുംബത്തിന് വേണ്ടതെല്ലാം അവന്‍ തന്നെ അധ്വാനിച്ച് കണ്ടെത്തണം. കേരളത്തില്‍ നിങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരാകൂ കുടുംബം പോറ്റാനുള്ള വരുമാനം വീട്ടിലെത്തിക്കോളും എന്ന വാഗ്ദാനം നല്കിയാണ് സിപിഎം ലേയ്ക്ക് അണികളെ ആകര്‍ഷിക്കുന്നത്.
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രി അനാവശ്യമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗവര്‍ണര്‍ ആരോപണമുന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ സ്വന്തം നയം മാറ്റുന്നതിന് പകരം ഗവര്‍ണറെ തിരുത്തിക്കാനാണ് ശ്രമിച്ചത് .
അവിടെ തുടങ്ങിയ പാളിച്ചകള്‍ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തെ കോടതി തള്ളിപറയുന്നതില്‍ വരെ കൊണ്ടെത്തിച്ചത് സര്‍ക്കാരിന്റെ വാശി ഒന്നുമാത്രമാണ്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തില്‍ കോടതി ആധാരമാക്കിയത് യുജിസി മാനദണ്ഡങ്ങളാണ് . കോളെജ് അധ്യാപകര്‍ , പ്രിന്‍സിപ്പല്‍, അസോസിയേറ്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേയ്ക്ക് നിയമിക്കപ്പെടുന്നവര്‍ യുജിസി മാനദണ്ഡം പാലിക്കണമെന്ന് അടിവരയിട്ടു പറയുന്ന ഉത്തരവാണ് പ്രിയാവര്‍ഗ്ഗീസിന്റെ കേസില്‍ സംഭവിച്ചത്. പ്രിയയുടെ കേസിന്റെ വിജയത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍മാരുടെ നിയമനം സംബന്ധിച്ച വിവാദമാണ് തലപൊക്കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ നിയമനവും പാര്‍ട്ടി കത്തിന്റെ അടിസ്ഥാനത്തിലാണെന്ന പ്രചരണം ശക്തമായി കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha