Widgets Magazine
26
Mar / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടു നീളത്തിലുള്ള അസാൻമാർഗ്ഗിക പ്രവർത്തികളുടെ നിരയാണ് സിപിഎം ന്റെ ഇപ്പോഴത്തെ കൈമുതൽ.


വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നാൽ അവർ അവിടെ സ്വീകരിക്കുന്ന സമീപനം ദേശിയതലത്തിൽ ഏറെ ശ്രദ്ധേയമാകും.


ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി


അരിക്കൊമ്പൻ ദൗത്യത്തിന് സ്റ്റേ ലഭിച്ച സംഭവത്തിൽ ഹർജി...പരാതി നൽകിയ മഹതിയ്ക്ക് ഇവിടുള്ളവരുടെ ബുദ്ധിമുട്ട് അറിയില്ലല്ലോ...രൂക്ഷ വിമർശനവുമായി എം എം മണി രംഗത്ത്...


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും...ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക...

പൊട്ടക്കിണറ്റിലെ തവളയായി പിണറായി പോലീസ് ; കാക്കി കാക്കയെ ഓടിക്കാന്‍ കൊണ്ടു പോയി

19 NOVEMBER 2022 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

കെട്ടു പോകുന്ന പോലീസിന് സിപിഎം മരുന്ന്.
പിണറായിയുടെ ആഭ്യന്തരം കേരളത്തില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. പോലീസ് വിഭാഗത്തില്‍ അടിമുടി മാറ്റമുണ്ടാകുന്നെങ്കിലും കുറ്റകൃത്യങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. പാട്ടാപകല്‍ കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാല്‍സംഘത്തിന് ഇരയാക്കിയെന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ കാരണം പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ തികഞ്ഞ ഭയത്തോടെയാണ് ജീവിക്കുന്നത്. ഏത് സ്ഥലത്തും പതിയിരിക്കുന്ന അക്രമങ്ങള്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരു പോലെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ക്രമിനല്‍ സംഭവങ്ങള്‍ക്ക് ഒരേ മുഖമാണ്. മദ്യത്തിന്റെ ആസക്തിയില്‍ നടന്നിരുന്ന അക്രമങ്ങളുടെ സ്വഭാവം മാറി. മയക്കുമരുന്നിന്റെ ആസക്തിയില്‍ നടക്കുന്ന അക്രമങ്ങള്‍ എല്ലാം മനുഷ്യത്വ രഹിതമാണ്. കൂഞ്ഞുങ്ങളെ പോലും നടുറോഡില്‍ തൂക്കിയടിച്ച് കൊലപ്പെടുത്തുന്ന ദുഷ്ടതകളിലേയ്ക്ക് വളര്‍ന്നിരിക്കുന്നു. വടക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടിരുന്ന മിക്ക അക്രമ വാര്‍ത്തകളും കേരളത്തില്‍ അതിലും ഭീകരമായ അവസ്ഥയിലാണ് അരങ്ങേറുന്നത്. ഐശ്വര്യ ലബ്ദിക്കായി നരബലിയും, മരിച്ച പിതാവിന്റെ ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ പിഞ്ചു കുഞ്ഞിനെ ബലി നല്കുന്ന അമ്മ. ഭാര്യയുടെ നഗ്ന പൂജയിലൂടെ ജിന്നിനെ വിളിച്ചു വരുത്തുന്ന സിദ്ധന്‍, കോഴിയേയും, ആടിനേയും എന്തിന് മനുഷ്യനെ പോലും വെട്ടി ബലി കൊടുത്ത് പൂജകള്‍ നടത്തി കൊണ്ടിരിക്കുകയാണിവിടെ. ഇത്തരം അന്തവിശ്വാസങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. നരബലി കേസിലെ പ്രതികള്‍ക്ക പോലും ജീവപര്യന്തം ശിക്ഷ കിട്ടുന്ന തരത്തില്‍ നിന്നും നിയമപരിഷ്‌കരണം ഉയര്‍ന്നിട്ടില്ല. കഷായം കൊടുത്തും ജ്യൂസ് കൊടുത്തുമുള്ള കൊലകള്‍... കൊലപാതകങ്ങള്‍ക്ക് ആരും കാണാത്ത വഴികള്‍ കണ്ടെത്തുകയാണ് മലയാളി ക്രമിനലുകള്‍.
നിയമങ്ങളുടെ കുറവോ അവ നടപ്പിലാക്കുന്നതിലെ അപാകതയോ അല്ല കേരളത്തില്‍ ഇത്തരം കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ആഭ്യന്ത വകുപ്പിന്റെ പരാജയം എന്നു പറഞ്ഞ് അവസാനിപ്പിക്കാനുമാവില്ല. കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തകരാറാണ് കാരണം. പോലീസില്‍ എപ്പോഴൊക്കെ രാഷ്ട്രീയം കലര്‍ത്തുന്നുവോ അപ്പോഴൊക്കെ സംസ്ഥാനത്ത് ക്രിമിനല്‍ സംഭവങ്ങള്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കും. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പോലീസ് കേരളത്തില്‍ അഴിഞ്ഞാടിയിത്.  ഇപ്പോഴിതാ പോലീസ് അഴിഞ്ഞാടുകയല്ല പോലീസിന്റെ നിസഹായവസ്ഥയില്‍ ക്രിമിനലുകള്‍ തഴച്ചു വളരുന്നു. പോലീസിനെ നിയമിക്കുന്നത് മുതല്‍ നിത്യവും നിയന്ത്രിക്കുന്നതു വരെ സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ്. പാര്‍ട്ടി നേതാക്കള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം നല്കി ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഇരുത്തുന്നത്. മ്യൂസിയം വളപ്പില്‍ ഡോക്ടര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ കേസുപോലും എടുക്കാന്‍ തയ്യാറാകാത്ത പോലീസ് ആരെയോ ഭയക്കുകയാണ്. ഗ്രീഷ്മ എന്ന പെണ്‍കുട്ടി വിഷം നല്കിയിട്ടാണ് ഷാരോണ്‍ എന്ന ചെറുപ്പക്കാരന്‍ മരിച്ചതെന്ന വിവരം ബന്ധുക്കള്‍ നല്‍കിയിട്ടും പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത പോലീസിനെ ഏത് ഗണത്തില്‍ പെടുത്തണം. പരാതി വാങ്ങി കേസ് ചാര്‍ജ്ജ് ചെയ്യുന്നതുമുതലുള്ള ബാല പാഠം പോലീസുകാര്‍ക്ക് പഠിപ്പിച്ചു കൊടുക്കേണ്ടതാണ്. പോലീസിന്റെ തലപ്പത്ത് അഴിച്ചു പണി നടത്തിയതു കൊണ്ടോ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങിയതു കൊണ്ടോ പോലീസ് നന്നാവണമെന്നില്ല. മറിച്ച് മുഖം ആധുനിക വല്‍ക്കരിക്കണം. മനോഭാവത്തില്‍ മാറ്റം വരുത്തേണ്ടതാണ്. പോലീസ് സേനയിലേയ്ക്ക് താല്കാലികമായി ആയിരം പേരെ നിയമിക്കാന്‍ പോകുന്നുവെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. താല്കാലിക, പിന്‍വാതില്‍ നിയമനങ്ങളില്‍ പെട്ട് ശ്വാസം മുട്ടി നില്ക്കുന്ന സര്‍ക്കാരിന്റെ സത്യസന്ധത തെളിയിക്കാനുള്ള അടവായി മാത്രം ഇതിനെ കണ്ടാല്‍ മതി.
പിണറായി സര്‍ക്കാരിന്റെ പോലീസ് ആറ് വര്‍ഷമായി നടത്തി വരുന്ന പ്രവൃത്തികളെ ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്. പോലീസ് സേനയില്‍ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്ന ആളും മുഖ്യമന്ത്രി തന്നെ. വീട്ടമ്മയെ വീട്ടില്‍ കയറി കൂട്ടബലാല്‍ സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രതിയാകുന്നത് വരെയെത്തി കാര്യങ്ങള്‍. അതു പോലെ രണ്ട് കുട്ടികളെ മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കിയ സിപിഎ വിനോദ് കുമാറും കേരള പോലീസിലാണ് ജോലി ചെയ്യുന്നത്. പോലീസിന്റെ ഇത്തരം പ്രവണതകള്‍ പൊതു ജനത്തിന് സഹിക്കുന്നതിനും അപ്പുറമായി മാറിയിരിക്കുകയാണ്. കിളികൊല്ലൂര്‍ സംഭവം, പാറശ്ശാല ശാരോണ്‍ വധം തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ വീഴ്ചകളും അക്രമങ്ങളും കൂടി വരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസില്‍ ക്രിമിനലുകള്‍ ഉള്ളതു പോലെ തന്നെ മതതീവ്രവാദികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടും നടപടിയൊന്നുമില്ല. പോലീസുകാരുടെ സംഘടനകളെല്ലാം സിപിഎം അനുകൂലമായി മാറിയതോടെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു.

തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ സ്വന്തം ജില്ല സെക്രട്ടറിയായ സഖാവിനെഴുതിയ കത്താണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ വിവാദ കൊടുങ്കാറ്റ് അഴിച്ചു വിട്ടിരിക്കുന്നത്.കോര്‍പ്പറേഷനിലെ താല്കാലിക ജോലിയ്ക്ക് നിയമിക്കാനായി പാര്‍ട്ടി സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു കത്ത്. ആ കത്തിന് ജില്ല സെക്രട്ടറി നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ മറുപടി നല്കി. കേരളത്തില്‍ ആദ്യമായിട്ടായിരിക്കാം ഒരു ജനപ്രതിനിധി കോര്‍പ്പറേഷനില്‍ ഒഴിവുകളുണ്ട് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് വേണമെന്നാവശ്യപ്പെടുന്നത്.  ഇത്തരത്തില്‍ കത്തുകളെഴുതി തന്നെയാണ് താല്കാലിക നിയമനങ്ങള്‍ നടത്തുന്നത്. കത്ത് വിവാദം അന്വേഷിക്കാന്‍ ലോക്കല്‍ പോലീസിനെ ഏല്‍പിക്കുന്നതിന് പകരം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനും, വിജിലന്‍സിനുമാണ് അന്വേഷംമ ചുമതല നല്കിയിരിക്കുന്നത്.

 

 

 

 

ഇരുപത്തി നാല് മണിക്കൂര്‍ കൊണ്ട് കല്ലും പതിരും തിരിച്ച് പ്രതിയേയും പൊക്കനുള്ള കേസാണിതെന്ന് ഡിജിപിയ്ക്ക് വരെ അറിയാം. കത്തെഴുതിയതും പ്രചരിപ്പിച്ചതും വിവാദമാക്കിയതും സിപിഎം കാര്‍ തന്നെയെന്നതാണ് ഇവിടെ വസ്തുത . കേരളത്തിലെ ജനങ്ങളെ മുഴുവന്‍ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ കത്തിലെ ഒത്തു കളി. . പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു. കേരള പോലീസില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അന്‍പത്തി ഒന്‍പത് പേര്‍ പോലീസിലുണ്ട്. പോലീസില്‍ മൊത്തം  744 ക്രിമിനലുകളുണ്ടെന്നാണ് കണക്ക് . ആ 744 പേരെ പല പ്രധാനപ്പെട്ട പോസ്റ്റുകളിലുമാണ് ഇരുത്തിയിരിക്കുന്നത്. നാളിതുവരെ ഗുരുതര കുറ്റം ചെയ്ത പോലീസുകാരില്‍ പതിനെട്ട് പേരെ മാത്രമാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചി വിട്ടത്. എന്നാല്‍ അതിലും മാരകമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നതിന്റെ തെളിവാണ് നിരന്തരേ പോലീസുകാര്‍ക്കെതിരെയുണ്ടാകുന്ന കേസുകള്‍. ബലാല്‍സംഗം,. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കല്‍, മോഷണം, ലൈംഗീക പീഡനം, കള്ളപണ ഇടപാട് , തുടങ്ങി പോലീസുകാര്‍ ഉള്‍പ്പെടാത്ത കേസുകള്‍ വളരെ കുറവാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്‍ . എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് പോലീസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥയാണ്. സെക്രട്ടറിയേറ്റിലുരുന്ന പോലീസിനെ നിയന്ത്രിക്കുന്നവര്‍ എല്ലാ കുറ്റകൃതൃങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റവാളികളായ പോലീസുകാര്‍ക്ക് സംരക്ഷണം നല്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ജോലിയ്ക്കിടയിലെ മാനസിക പിരിമുറുക്കം കൊണ്ടാണ് പലപ്പോഴും പൊതുജനത്തോട് മോശമായി പെരുമാറേണ്ടി വരുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാലും അതിജീവിതയെ പീഡിപ്പിക്കാനായി മനസു വന്ന പോലീസുകാരന്‍ സര്‍വ്വീസില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.

 

 

 

 

പോക്‌സോ കേസിലെ അതിജീവിതയാണ് റിട്ടയര്‍മെന്റിന് അടുത്തെത്തിയ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരം പോലീസ് വൈകൃതങ്ങള്‍ സമൂഹത്തില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഭയം കാരണം പുറത്തു പറയുന്നില്ലെന്നേയുള്ളൂ .യ പോലീസ് സ്‌റ്റേഷനുകളില്‍ പരാതിക്കാരനെയും പ്രതിയേയും ഒരു പോലെയാണ് കാണുന്നത്. അതുകൊണ്ട് പലരും പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ മടിക്കുകയാണ്.
പോലീസിലെ ക്രമിനലുകള്‍ക്കെതിരെ നടപടി വേണ്ടതാണെന്ന് എല്ലാ തുറയില്‍ നിന്നുമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പിണറായി സര്‍ക്കാര്‍ പോലീസിനെ കയറൂരി വിട്ട് ജനത്തെ ഭയപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. പോലീസ് രാജ് നടപ്പിലാക്കിയാല്‍ കൊള്ളാമെന്നുണ്ട് സര്‍ക്കാരിന്. പോലീസിനെ കയറൂരിവിട്ടിരിക്കുന്നതിന്റെ ഫലമാണ് പോലീസ് ക്രിമിനലുകളുടെ വളര്‍ച്ച്. ആരോട് എന്തു ചെയ്താലും രക്ഷിക്കാന്‍ പാര്‍ട്ടിയുണ്ടെന്നുള്ള ദാര്‍ഷ്ട്യമാണ് കേരള പോലീസിനെ ഭരിക്കുന്നത്. പോലീകാരിലെ ക്രമിനലുകളെ നിയന്ത്രിക്കാന്‍ സര്‍്കകാരിനോ ഇടതുമുന്നണിയ്‌ക്കോ കഴിയാത്ത അവസ്ഥയാണ്. പാര്‍ട്ടിയിലും പോലീസിലും ഒരു പോലെയാണ് കാര്യങ്ങള്‍. പിണറായി ആഭ്യന്തര മന്ത്രിയായതു കൊണ്ട് പോലീസുകാര്‍ കൂട്ടത്തോടെ പിണറായിയെ ആക്രമിക്കുന്നതിന് വേണ്ടിയാണോ ഇത്തരം സ്ഥിരം കുറ്റു കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നാണ് സംശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസി സേര്‍ച് കമ്മിറ്റി: ചാന്‍സലറുടെ വിജ്ഞാപനം ആശ്ചര്യകരമെന്ന് കോടതി  (2 hours ago)

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് രാജി വച്ചവര്‍ സൂചന നല്‍കുന്നു  (3 hours ago)

അപകടത്തില്‍ പരിക്കേറ്റ് 10 മാസം സൗദിയിലെ ആശുപത്രിയില്‍ കഴിഞ്ഞയാളെ നാട്ടിലെത്തിച്ചു  (3 hours ago)

ഭൂമിയുടെ ന്യായവില 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു  (3 hours ago)

സുരേഷ് ഗോപിയുടെ മകന്‍ മാധവ് നായകനാകുന്ന കുമ്മാട്ടിക്കളി  (3 hours ago)

ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ ദുര്‍ഗ്ഗ കൃഷ്ണ, സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗ്ഗ കൃഷ്ണ വൈറലാകുന്നു  (3 hours ago)

കര്‍ണാടകയില്‍ മോദിയുടെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടാകുന്നതു രണ്ടാം തവണയാണ്  (3 hours ago)

ഈ ബാഗിന്റെ വില കണ്ടാൽ ഞെട്ടും... ഉല്‍ക്കാശില ഉപയോഗിച്ച്‌ രൂപകല്‍പ്പന ചെയ്ത ബാഗ് ഞെട്ടിപ്പിക്കുന്നത്  (3 hours ago)

വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പെെലറ്റ് കുഴഞ്ഞുവീണു; പിന്നെ സംഭവിച്ചത്  (3 hours ago)

ദുരന്തനിവാരണ സേനയ്ക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു  (4 hours ago)

പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു  (4 hours ago)

മോട്ടോർ തൊഴിലാളി ക്ഷേമനിധി: മികവുതെളിയിച്ച കുട്ടികൾക്ക് സ്വർണപ്പതക്കം വിതരണം 28ന്  (4 hours ago)

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അത്യാധുനിക ഐസൊലേഷൻ ബ്ലോക്ക്  (4 hours ago)

വേനൽക്കാല സമയക്രമം: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 268 സർവീസുകൾ  (4 hours ago)

എന്റെ കേരളം 2023 മെഗാ പ്രദർശനം: പവലിയൻ നിർമ്മാണം ആരംഭിച്ചു... സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 1 ന് മറൈൻഡ്രൈവിൽ  (4 hours ago)

Malayali Vartha Recommends