Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

മെട്രോ നഗരത്തിന്റെ എല്ലാ തിന്മകളും അതേ അര്‍ത്ഥത്തില്‍ കൊച്ചിയിലും വ്യാപിക്കുന്നതിന്റെ സൂചനകളാണുള്ളത്. നഗരമദ്യത്തില്‍ പത്തൊന്‍പത് കാരിക്ക് നേരിടേണ്ടി വന്ന കൂട്ടബലാല്‍സംഗമാണ് ഏറ്റവും ഒടുവിലത്തേത്.

21 NOVEMBER 2022 04:32 PM IST
മലയാളി വാര്‍ത്ത

 

 

 

 



കൊച്ചി ഉത്തരേന്‍ഡ്യന്‍ നഗരങ്ങള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ മുന്നേറാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായാണ് കണക്കുകൂട്ടന്‍. അടുത്തിടെയുണ്ടാകുന്ന ക്രിമിനല്‍ സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം മറ്റ് സംസ്ഥാനക്കാരുടെ പങ്കും വ്യക്തമാണ്. മെട്രോ നഗരത്തിന്റെ എല്ലാ തിന്മകളും അതേ അര്‍ത്ഥത്തില്‍ കൊച്ചിയിലും വ്യാപിക്കുന്നതിന്റെ സൂചനകളാണുള്ളത്. നഗരമദ്യത്തില്‍ പത്തൊന്‍പത് കാരിക്ക് നേരിടേണ്ടി വന്ന കൂട്ടബലാല്‍സംഗമാണ് ഏറ്റവും ഒടുവിലത്തേത്. കൊച്ചി കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ മോഡല്‍ ഡിംപിള്‍ ലാമ്പയെ കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജസ്ഥാന്‍ സ്വദേശിനിയായ യുവതി ഡിജെ പാര്‍ട്ടികളിലും ഫാഷന്‍ഷോകളിലും സ്ഥിരസാന്നിധ്യമായിരുന്നു. ഇവര്‍ക്ക് യുവമോഡലുകള്‍ ഉള്‍പ്പെടെ വലിയ സുഹൃദ്വലയം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡിംപിളിന്റെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരികയാണ്. കേസിലെ കൂട്ടുപ്രതികളായ യുവാക്കളുമായി ഡിംപിളിന് എങ്ങനെയാണ് പരിചയമെന്നും അന്വേഷിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.
പത്തെന്‍പത്കാരി ആക്രമണത്തിന് വിധേയമായതിലെ പ്രതിയായ ഡിബിള്‍ ലാംബേ ഇത്തരത്തില്‍ അറിയപ്പെടുന്ന കൂട്ടികൊടുപ്പുകാരിയാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ്. പെണ്‍കുട്ടികളെ ആവശ്യമുള്ള പുരുഷന്‍മാരെയാണ് ഡിംബിള്‍ ആദ്യം പരിചയ വലയത്തിലാക്കുന്നത്. അതിന് ശേഷം അവര്‍ക്കാവശ്യമായ പെണ്‍കുട്ടികളെ പറയുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഇടപാടിന്റെ തുകയൊന്നും ഡിംബിള്‍ വഴിയല്ല പോകുന്നത്. മറിച്ച് മറ്റുപലരുടേയും ഇടപാടുകളിലേയ്ക്കാണ് പണം ഒഴുകുന്നതെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍ ഏറെ ശ്രദ്ധേയം കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ഹോട്ടലുകള്‍ക്ക് ഇത്തരം ഇടപാടുകളില്‍ നേരിട്ടല്ലാതെയുള്ള ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. ഡിംബിളും പെണ്‍വാണിഭ സംഘത്തില്‍പെട്ട് കൊച്ചിയിലെത്തിയതാണെന്ന പറയപ്പെടുന്നുണ്ട്. ഇപ്പോള്‍ ഡിംബിള്‍ പുതിയ ഇടനിലക്കാരിയാണ്.
അതേസമയം കൊച്ചിയില്‍ യുവ മോഡല്‍ ആക്രമിക്കപ്പെട്ടത് നടി ആക്രമിക്കപ്പെട്ട കേസിന് സമാനാമായ സംഭവമാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപിക്കുന്നു.

 

 

 

 

മുംബൈ നഗരത്തേക്കാളും കൊല്‍ക്കത്തേയേക്കാളുമൊക്കെ ഭീകരന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു നഗരമായി കൊച്ചി മാറിക്കഴിഞ്ഞു. കുറേകാലമായി കൊച്ചി നഗരത്തില്‍ ഒളിഞ്ഞിരിക്കുന്ന രാത്രികാല പേടി സ്വപ്നങ്ങളായ ലഹരി ഉപയോഗവും ലഹരിക്കടത്തും ബലാത്സഗവും തട്ടിക്കൊണ്ടുപോകലുമൊക്കെ കൊച്ചിക്ക് മാത്രം സ്വന്തമാവുന്ന കാഴ്ചകള്‍ ഈ അടുത്ത കാലത്തെങ്ങാനും മാറുമോ എന്നുള്ളതാണ് ആശങ്കയെന്നും അദ്ദേഹം പറയുന്നു. കാസര്‍കോട് സ്വദേശിയായ പത്തൊന്‍പത് കാരിയെ കൊടുങ്ങല്ലൂര്‍ സംഘത്തിന് എത്തിച്ചു കൊടുത്ത രാജസ്ഥാന്‍ സ്വദേശി ഡിമ്പിള്‍ ലാംബ സെക്‌സ് റാക്കറ്റിന്റെ കണ്ണിയെന്ന അനുമാനത്തിലേയ്ക്ക പോലീസ് എത്തിയിരിക്കുന്നു. കാരണം രാജ്സ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊച്ചിയിലും അവിടെ നിന്ന് മറ്റ് പലയിടത്തേയ്ക്കും എത്തിക്കുന്ന സംഘത്തില്‍പെട്ട ആളാണ് ഡിംബിള്‍ എന്ന സംശയം ബലപ്പെടുകയാണ്. ഡിംബിളിന്റെ ആഡംബര ജീവിതവും സൗഹൃദങ്ങളും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ബലാത്സംഗത്തിനിരയായ മോഡലിന്റെ മൊഴിയിലുള്ളത് പോലെ മയക്കുമരുന്ന് നല്‍കിയോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമാകും ഇക്കാര്യം ഉറപ്പിക്കാനാവുക. അറസ്റ്റിലായ യുവാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. അതിനാല്‍ മയക്കുമരുന്ന്, സെക്സ് റാക്കറ്റ് എന്നിവ സംബന്ധിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിംപിള്‍ കൊച്ചിയില്‍ എത്തിയിട്ട് എത്രനാളായി എന്നതില്‍ പൊലീസിന് വ്യക്തതയില്ല. ഡിംബിള്‍ ലാമ്പ മാത്രമാണോ ഇതിന് പിന്നിലെന്നും കണ്ടെത്തേണ്ടതുണ്ട്. പൊലീസ് എത്ര ശ്രമിച്ചിട്ടും, അല്ലെങ്കില്‍ പൊലീസിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് കൊച്ചി നഗരത്തില്‍ നടന്ന് വരുന്ന കൊലപാതകങ്ങളും ബലാത്സഗങ്ങളുടെ എണ്ണവും അനുദിനം വര്‍ധിച്ച് വരുന്നു എന്നുള്ളതാണ് വസ്തുത. ഈ അടുത്ത ദിവസം തേവരയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് പാര്‍ട്ടിക്ക് പോവുന്നു. അവിടെ സംഗീതവും നൃത്തവും ഉണ്ടാവുന്നു.
അത്യാവശ്യം മോഡലിങൊക്കെ ചെയ്യുന്ന, അത്ര പ്രശസ്തയൊന്നും അല്ലാത്ത ഡോളിയെന്ന യുവതിയാണ് രാജസ്ഥാന്‍കാരിയായ മോഡലായ മറ്റൊരു പെണ്‍കുട്ടിയെ ബാറിലേക്ക് കൊണ്ടുവരുന്നത്. ഈ പെണ്‍കുട്ടിയാണ് ഇരയാക്കപ്പെട്ടത്. മോഡലിങ്ങിന് വേണ്ടിയാണ് ഈ പെണ്‍കുട്ടി ഇവിടെ എത്തിയത്. ഒന്നുരണ്ട് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചു, വീണ്ടും മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈ ഡോളി വിളിച്ച ഹോട്ടലിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പെണ്‍കുട്ടികള്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതിനും ബാറില്‍ പോകുന്നതിനും കൊച്ചിയില്‍ യാതൊരു നിന്ത്രണങ്ങളുമില്ല. എന്നാല്‍ കൊച്ചിയില്‍ മോഡിലിങിനായി എത്തുന്ന പെണ്‍കുട്ടികളെ ഇത്തരം ചതി്ക്കുഴികളില്‍ വീഴ്ത്തുന്ന സംഘങ്ങള്‍ ധാരാളമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
  ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത  ഡിംപിളിനെതിരെ ഗുരുതര ആരോപണങ്ങളാണ് 19കാരിയായ മോഡല്‍ ഉയര്‍ത്തിയിരുന്നത്. ഡിംപിള്‍ നിര്‍ബന്ധിച്ചിട്ടാണ് ബാറില്‍ പോയത്.

 

 

 

 

അവിടെ വെച്ച് തന്ന ബിയറില്‍ എന്തോ പൊടി ചേര്‍ത്തതായി സംശയമുണ്ട്. പിന്നാലെ അവശനിലയിലായപ്പോള്‍ യുവാക്കളുടെ കാറില്‍ കയറാന്‍ ഡിംപിള്‍ ആവശ്യപ്പെട്ടു. കാറില്‍ ഡിംബിള്‍ കയറിയതുമില്ല. നാല് പേരോടൊപ്പ്ം അവശനിലയിലായ തന്നെ കയറ്റി വിട്ടെന്നാണ് യൂവതി പറഞ്ഞിരുന്നത്.
എന്നാല്‍ ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ച് 45 മിനിട്ടോളം കൂട്ടബലാത്സംഗത്തിനിരയായി. ഇതിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി. എന്നാല്‍ ആ സമയം പ്രതികരിക്കാന്‍ എനിക്ക് ഭയന്നിരുന്നെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്. വീണ്ടും ബാറില്‍ തിരിച്ചെത്തി ഡിംപിളിനെ കൂട്ടിയാണ് കാക്കനാട് ഇറക്കിവിട്ടത്. മൂന്ന് പേരാണ് പീഡിപ്പിച്ചതെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും യുവതി പറഞ്ഞു.
ഇതിനിടെ കേസ് അന്വേഷിക്കുന്ന കൊച്ചി സൗത്ത് പൊലീസിനെതിരെയും 19കാരി ആരോപണം ഉയര്‍ത്തി. തന്റെ ഫോണ്‍ പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണെന്നും തരാന്‍ പറ്റില്ലെന്നാണ് പറയുന്നതെന്നും യുവതി അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് എത്തി നില്ക്കുന്നത്. എന്തെയാലും. ഡിംപിളിനൊപ്പം കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുദീപ് എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറം ലോകം അറിയുന്നത്. പള്ളിമുക്കിലെ ബാറില്‍ സുഹൃത്തിനൊപ്പം എത്തിയ കാസര്‍ഗോഡ് സ്വദേശിയായ മോഡലാണ് ക്രൂര പീഡനത്തിന് ഇരയായത്. പീഡനത്തെ തുടര്‍ന്ന് യുവതിയെ കഴിഞ്ഞ ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. മോഡലിന്റെ സുഹൃത്തായ മറ്റൊരു യുവതിയാണ് സംഭവം പൊലീസിനെ അറിയിച്ചത്.

 

 

 

ബാറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ യുവതിയുമായി സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തുന്ന സംഘങ്ങള്‍ കൊച്ചിയിലെ എല്ലാ മേഖലയിലും ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. സെക്‌സ് റാക്കറ്റിന്റെ സ്വാധീനവും മദ്യം മയക്കു മരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ എത്തുന്ന മയക്കു മരുന്നിന്റെ മുക്കാല്‍ പങ്കും വിറ്റഴിക്കുന്നത് കൊച്ചിയിലാണെന്നതും ശ്രദ്ധേയമാണ്.പോലീസിന്റെ അന്വ്ഷണങ്ങള്‍ക്കോ നടപടികള്‍ക്കോ ഇത്തരം റായ്ക്കറ്റുകളെ നിലയ്ക്ക് നിറുത്താനാവാത്ത സാഹചര്യമാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends