Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

ഇടതു പക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത് അറം പറ്റുന്ന വാക്കായി മാറുന്നതായാണ് തോന്നുന്നത്. പിണറായി അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ ആ വാക്കുകള്‍ക്ക് അത്ര പ്രസക്തിയില്ലായിരുന്നു.

22 NOVEMBER 2022 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

ജയിലില്‍ സിപിഎം തടവുകാര്‍ വി.ഐ.പികള്‍

ഇടതു പക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞത് അറം പറ്റുന്ന വാക്കായി മാറുന്നതായാണ് തോന്നുന്നത്. പിണറായി അധികാരമേറ്റെടുത്ത ആദ്യനാളുകളില്‍ ആ വാക്കുകള്‍ക്ക് അത്ര പ്രസക്തിയില്ലായിരുന്നു. ആദ്യ രണ്ടു വര്‍ഷക്കാലത്തെ മധവിധു ദിനങ്ങളില്‍ പഞ്ചായത്ത് തലം മുതല്‍ സെക്രട്ടറിയേറ്റുവരെയുള്ള എല്ലാ ഓഫീസുകളുടെയും ചുമതല സിപിഎം പ്രവര്‍ത്തകരുടെ കയ്യിലെത്തിക്കുന്ന തിരിക്കിലായിരുന്നു. അതോടെ പാര്‍ട്ടിക്കാരെ മുഴുവന്‍ തോന്നിയ വാസത്തിന് പറഞ്ഞു വിടുകയായിരുന്നു. തോന്നിയ വാസം കൊലപാതകങ്ങളിലും കൂട്ടബലാല്‍സംഗങ്ങളിലും മദ്യം മയക്കുമരുന്ന കടത്തിലേയ്ക്കും മാറി. കൊലപാതകങ്ങളിലൂടെ പൊതുജനത്തെ വിരട്ടി വീടിനുള്ളിലാക്കി. അങ്ങനെ കണ്ണൂരും തിരുവന്തപുരവുമൊക്കെ നിരവധി പേരുടെ ചോരകള്‍ ചിതറി തെറിച്ചു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാതരത്തിലും പരാജയമാണെന്ന് വിലയിരുത്തപ്പെട്ടു. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് വീട്ടില്‍ ആയുര്‍വ്വേദ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണ്. ഇതറിഞ്ഞ് ജയിലധികൃതരും ജയിലില്‍ കിടക്കുന്ന സിപിഎം തടവുപുള്ളികള്‍ക്കായി സുഖ ചികിത്സ ആരംഭിച്ചു. സുഖ ചികിത്സയെന്നാല്‍ ശരീരം പുഷ്ടി വരുത്തുന്ന കായകല്പ ചികിത്സ. ജയിലില്‍ കിടക്കുന്ന കൊലക്കേസ് പ്രതികളെയാണ് ആദ്യം ചികിത്സയ്ക്ക് തിരഞ്ഞെടുത്തത്.

 

 

 

 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കൊലക്കേസ് പ്രതികള്‍ക്കായി സുഖചികിത്സ ആരംഭിച്ചത്. സിപിഎംന് വേണ്ടി കൊലപാതകങ്ങള്‍ നടത്തി ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മാത്രമേ ചികിത്സയ്ക്ക് അര്‍ഹതയുള്ളൂ.  റൊട്ടേഷന്‍ വ്യവസ്ഥയിലാണ് സുഖ ചികിത്സയ്ക്കുള്ള ലിസ്റ്റ് ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയിരിക്കുന്നത്. ജയില്‍ സൂപ്രണ്ട് തയ്യാറാക്കിയതല്ല പാര്‍ട്ടി തയ്യാറാക്കി നല്കിയ ലിസ്റ്റ് അനുസരിച്ച് ഒരോരുത്തരെയായി ചികിത്സാ കേന്ദ്രത്തിലെത്തിച്ച് സുഖചികിത്സ ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ആയ്യുര്‍വ്വേദ ആശുപത്രിയിലാണ് സുഖചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ മാത്രമാണ് ഇനി ചികിത്സ നേടാനുള്ളത്. ഇതില്‍ സിപിഎം നേതാവായ അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ ചികിത്സ നേടിയിരുന്നു. കതിരൂര്‍ മനോജ് വധക്കേസ്, ടി.പി.ചന്ദ്രശേഖര്‍ വധം എന്നീ കേസുകളില്‍പെട്ട പ്രതികള്‍ക്കെല്ലാം റെട്ടേഷന്‍ വ്യവസ്ഥയില്‍ ജയിലില്‍ നിന്ന് സുഖ ചികിത്സ ലഭിച്ചു കഴിഞ്ഞു.ഇതില്‍ പീതാംബരന്റെ ചികിത്സ മുപ്പത് ദിവസത്തിലേറെ നീണ്ടു നിന്നു. വിചാരണ പൂര്‍ത്തിയാക്കാത്ത റിമാന്‍ഡ് പ്രതികളെയും ആയ്യുര്‍വ്വേദ ആശുപത്രിയില്‍ സുഖചികിത്സയ്ക്ക് സര്‍ക്കാര്‍ വിധേയമാക്കിയഒരു കേസിലെ പ്രതികളെല്ലാം ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് അടുത്ത കേസിലെ പ്രതികളെ എത്തിക്കുന്നത്. ഒരു കേസിലെ പ്രതികള്‍ക്ക് മാത്രമേ ഒരു സമയം ചികിത്സ നല്കാറുള്ളൂ. സിപിഎം പാര്‍ട്ടി തടവുകാര്‍ക്ക ്മാത്രമാണ് സൗജന്യ ആയ്യുര്‍വ്വേദ ചികിത്സ പിണറായി സര്‍ക്കാര്‍ നല്കുന്നത്., സുഖ ചികിത്സയെ പറ്റി കേട്ടിട്ട് പോലുമില്ലെന്നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ പറയുന്നത്. നട്ടെല്ലിന് സുഖമില്ലാത്തയാളിന് മെഡിക്കല്‍ ബോര്‍ഡിന്റെ നതീരുമാന പ്രകാരമാണ് ചികിത്സ നല്കിയതെന്നാണ് ജയിലധികൃതര്‍ പറയുന്നത്. മെഡിക്കല്‍ ബോര്‍ഡ് എന്നു പറഞ്ഞാല്‍ അതും ഒരു സിപിഎം ബോര്‍ഡ് തന്നെയാണ്. പാര്‍ട്ടി എഴുതി കൊടുക്കുന്നതില്‍ ഒപ്പിട്ടു നല്കുക എന്നതിനപ്പുറം മറ്റ് ജോലികളൊന്നും ആ മെഡിക്കല്‍ ബോര്‍ഡിനുമില്ല. കണ്ണൂര്‍ ജയിലില്‍ കഴിയുന്നവര്‍ക്കുണ്ടാക്കുന്ന മെഡിക്കല്‍ ബോര്‍ഡ് എപ്രകാരമായിരിക്കണമെന്ന് കണ്ണൂരിലെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് വസ്തുത എല്ലാവര്‍ക്കുമറിയാം. ജയിലില്‍ കഴിയുന്നവര്‍ക്ക് ആയ്യുര്‍വ്വേദ ചികിത്സ നല്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ചികിത്സ നല്കി കൊണ്ടിരിക്കുന്നത്. ഇത് സാധാരണ ചികിത്സയല്ല സുഖ ചികിത്സയാണ് നടത്തുന്നത്.

 

 

 

 

# ജയിലിലും പാര്‍ട്ടിക്കാര്‍ക്ക് മാത്രം അനുവദിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ നേരത്തെയും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. നേരത്തെയും ഇത്തരം സുഖചികിത്സകള്‍ നല്കിയിട്ടുണ്ട്. ചികിത്സ കേന്ദ്രത്തില്‍ കുടുംബങ്ങള്‍ എത്തുകയും പതിവായിരുന്നു. രാത്രി കാലങ്ങളില്‍ മറ്റ് പലയിടത്തും ജയില്‍ പുള്ളികള്‍ എത്തുന്നതായും നേരത്തെ പരാതിയുയര്‍ന്നിരുന്നു. പല കൊലപാതകങ്ങളും ഇങ്ങനെ ചികിത്സയ്ക്കായി ആയുര്‍വ്വേദ ആശുപത്രിയില്‍ കഴിയുന്നവരെ കൊണ്ടാണ് നടത്തിക്കുന്നതെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പല കൊലപാതക കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് പിന്നുലും ഇത്തരത്തിലുള്ള ആസൂത്രണങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലാണ് ആയുര്‍വ്വേദ ചികിത്സ നടത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുേേമ്പാള്‍ സിപിഎം ജയില്‍പുള്ളികളും സുഖചികിത്സ പൂര്‍ത്തിയാക്കും. മഖ്യമന്ത്രിക്ക് ഗവര്‍ണര്‍ വിഷയത്തില്‍ മുട്ടി നില്ക്കണമെങ്കില്‍ ചികിത്സയിലൂടെ നല്ല ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. ഗവര്‍ണറാകട്ടെ ഒരോ ദിവസവും സര്‍ക്കാരിനെതിരെ പുതിയ തിട്ടൂരങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കുകയാണ്. ജയിലില്‍ ഉള്‍പ്പടെ നടന്നിട്ടുള്ള അനധികൃത നിയമനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന കൊലപാതക കേസിലെ പ്രതികളുടെ ബന്ധുക്കളെ തന്നെ ജയിലുകളില്‍ താല്കാലിക ജീവനക്കാരായി നിയമിക്കുന്നതിനെ കുറിച്ച് ജയില്‍ അധികൃതരോട് വിശദകരണം തേടിയിട്ടുണ്ട്. കണ്ണൂര്‍ ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതക കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവര്‍ ജയിലിനുള്ളില്‍ ഫോണ്‍ ഉപയോഗിക്കുന്നതും മയക്കു മരുന്ന് ജയിലിനുള്ളില്‍ എത്തുന്നതും നേരത്തെ വിവാദമായിരുന്നു. തടവുകാരുടെ ഇഷ്ടത്തിനനുസരിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നത് കണ്ണൂരിനെ സംബന്ധിച്ച് തള്ളിക്കളയാന്‍ കഴിയാത്ത ആരോപണമാണ്. നിയമനതട്ടിപ്പ്, സ്വജനപക്ഷപാതം, നിയമനത്തിലെ പണപിരിവ്, ആഭ്യന്തര വകുപ്പിന്റെ തകര്‍ച്ച, പോലീസിലെ ക്രിമിനല്‍ വല്‍ക്കരണം,സാമ്പത്തിക തകര്‍ച്ച തുടങ്ങി എല്ലാ മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിന് ഇനി ജനങ്ങളോട് എന്തു പറയാനുണ്ടെന്നാണ് രാഷ്ട്രീയ വിമര്‍ശകര്‍ ചോദിക്കുന്നത്. മന്ത്രിമാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി വിലകൂടിയ വാഹനങ്ങള്‍ വാങ്ങികൂട്ടി ധൂര്‍ത്ത് നടത്തി മുന്നേറുകയാണ് സര്‍ക്കാര്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടോ സിപഎം പ്രഭുത്വവല്‍ക്കരിച്ചെന്നാണ് പ്രമുഖ രാഷട്രീയ നിരീക്ഷകനായ കെ.സി.ഉമേഷ് ബാബു പറയുന്നത്. സഖാക്കളും കുടുംബവും സാധാരണ ജീവിതം വിട്ട് പ്രഭുക്കളുടെ ജീവിത നിലവാരത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. പ്രഭുക്കള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും, ആഹാരവും വാഹനങ്ങളുമെല്ലാം അവര്‍ സ്വന്തമാക്കി കൊണ്ടിരിക്കുയാണ്. സിപിഎം പുതിയ കാലത്തിന്റെ ആഡംബരങ്ങളില്‍ ഭ്രമിച്ച പാര്‍ട്ടിയായി മാറിയിരിക്കുന്നെന്നാണ് ആരോപണം.

 

 

 

 

 

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ആറ് ആഡംബര കാറുകളാണ് മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ വാങ്ങിയത്. അതില്‍ ഏറ്റവും വില കൂടിയത് സിപിഎം നേതാവ് പി.ജയരാജനും സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തു. എല്ലാ ഘടക കക്ഷികളിലും പെട്ട മന്ത്രിമാര്‍ക്ക്   ഓരോ വാഹനം വാങ്ങി സര്‍ക്കാര്‍ നല്കിയിട്ടുണ്ട്. അതു കൊണ്ട് സര്‍ക്കാര്‍ തീരുമാനം എല്ലാവരും അംഗീകരിക്കുകയാണുണ്ടായത്. മന്ത്രസഭയുമായി ബന്ധമില്ലാത്ത ചീഫ് വിപ്പിനും വാങ്ങി കെടുത്ത് മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ കാര്‍ . എന്തായാലു കാര്‍ വിപ്ലവം പൊടിക്കുന്നതിനിടയിലാണ് സുഖചികിത്സാ രഹസ്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നത്. കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ കഴിയാത്ത ഒരു സര്‍ക്കാരായി അധപതിച്ചു കൊണ്ടിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (18 minutes ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (1 hour ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (1 hour ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (2 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (2 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (2 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (3 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (3 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (3 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (3 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (4 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (5 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (5 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (5 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (5 hours ago)

Malayali Vartha Recommends