ശമ്പളവും പെന്‍ഷനും കൈപറ്റിയവര്‍ക്ക് കുരുക്ക്.

സംസ്ഥാനത്ത പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിന ്‌വഴിയൊരുക്കിയത് ക്ഷേമപെന്‍ഷനുകളുടെ വിതരണമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. ക്ഷേമ പെന്‍ഷനുകള്‍ക്ക് മുന്‍ഗണന നല്കി അതാത് മാസം വിതരണം ചെയ്യുകയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍. ധനകാര്യ മന്ത്രിയായിരുന്ന തോമസ് ഐസക് അതിനുവേണ്ടി പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിരുന്നു. നിലവില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാല് മാസം ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിരിക്കുകയാണ്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് സര്‍ക്കാരിന്റെ ചിലവുകളെല്ലാം കഴിഞ്ഞ് ബാക്കിയുള്ള തുകയാണ് ക്ഷേമപെന്‍ഷനുകള്‍ക്കായി വിതരണം ചെയ്തിരുന്നത്. പിണറായ സര്‍ക്കാരാണ് ആ സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്.
ഇപ്പോഴിതാ ക്ഷേമപെന്‍ഷനുകളില്‍ പിടിമുറുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
ആദ്യഘട്ടമെന്ന നിലയില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ഒന്നിലധികം ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവരെ കണ്ടെത്തിയിരുന്നു. അവര്‍ക്ക് ഒരു പെന്‍ഷനാക്കി മാറ്റിന്ന നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ് . പുതിയ അന്വേഷണത്തിലൂടെ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങി കൊണ്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍ . നാലായിരം പേര്‍ സര്‍ക്കാര്‍ ശമ്പളത്തോടൊപ്പം ക്ഷേമ പെന്‍ഷനും വാങ്ങുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് പുറത്തു വന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പറയുന്നു. വിഷയത്തില്‍ കര്‍ശന നടപടിക്കാണ് സര്‍ക്കാര്‍ മുതിരുന്നത്. പരിശോധന നടത്തി അര്‍ഹത ഇല്ലാത്തവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് കനത്ത സാമ്പത്തിക ബാധ്യതയാണ് വര്‍ഷാവര്‍ഷങ്ങളില്‍ ഉണ്ടാകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പെന്‍ഷന്‍ വിഷയത്തില്‍ വിവാദമുണ്ടാക്കനല്ല ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, പരിശോധനയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയെന്നും പറഞ്ഞു. ബയോമെട്രിക് പരിശോധന നടത്തിയതിലൂടെയാണ് നിരവധി അനര്‍ഹരെ കണ്ടെത്തിയത്. അര്‍ഹരായ ഏറ്റവും സാധാരണക്കാര്‍ക്കാണ് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് ഇത് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
റേഷന്‍ വിതരണത്തിലും ഇതുപോലെ അനര്‍ഹരെ ഒഴിവാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. സാമ്പത്തികമായി ഉയര്‍ന്നവരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരും ബിപിഎല്‍ ആനുകൂല്യം നേടുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ പെന്‍ഷന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. മണിയോര്‍ഡറായി അയച്ചു കൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ പിണറായി സര്‍ക്കാര്‍ നേരിട്ട് വീടുകളില്‍ എത്തിച്ചു കൊടുത്തിരുന്നു. നാട്ടിലെ സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് പെന്‍ഷന്‍ തുക ഒരോരുത്തരുടെയും വീടുകളില്‍ എത്തിച്ച് കൊടുത്തത്. നാട്ടിലെ സഖാക്കളാണ് പെന്‍ഷന്‍ വിതരണം നടത്തിയത്. എന്നിട്ടും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ കെടുത്തു കൊണ്ടിരുന്നത് വോട്ടുകള്‍ ഉറപ്പിക്കാനായിരുന്നില്ലേയെന്ന് സ്വാഭാവിക സംശയം ഉയരുന്നുണ്ട്. നിലവില്‍ പെന്‍ഷന്‍ കൊടുക്കാന്‍ ശേഷിയില്ലാതെ വന്നപ്പോഴാണ് സര്‍ക്കാര്‍ ആനുകൂല്യം പറ്റുന്നവരെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്.
സര്‍ക്കാരില്‍ താല്കാലിക , കരാര്‍ ജോലികള്‍ ചെയ്യുന്നവരാണ് ധനമന്ത്രി പറയുന്ന അനര്‍ഹര്‍. സിപിഎം ലിസ്റ്റ് അനുസരിച്ച് ജോലി നേടിയവരാണ് അവരെല്ലാം. സിപിഎം ന് അനുകൂലമായി വോട്ട് ചെയ്യുകയും ചിലപ്പോള്‍ സിപിഎം പ്രവര്‍ത്തകരുമാകാം. സ്വന്തം പാര്‍ട്ടിക്കാര്‍ വാങ്ങിയ തുകകള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണുയരുന്നത്. സര്‍ക്കാരും സിപിഎം മും അറിഞ്ഞു കൊണ്ടാണ് അനര്‍ഹരായ മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. നിലവില്‍ പെന്‍ഷന്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയ്ക്ക് ആറായിരും കോടി രൂപയാണ് സര്‍ക്കാര്‍ നല്കാനുള്ളത്. ഇപ്പോള്‍ പെന്‍ഷന്‍ വിതരണത്തിനായി ആയിരത്തി എണ്ണൂറ് കോടി രൂപയാണ് വേണ്ടത്. എന്നാല്‍ കടമെടുപ്പ് പരിധിയുടെ അന്തിമഘട്ടത്തില്‍ നില്ക്കുന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
https://www.facebook.com/Malayalivartha