ഞാനാണ് രാഷ്ട്രം ലൂയി പരമ്പരയിലേക്ക് മോദിയും.

എല്ലാ മേഖലയിലും ഞങ്ങള്‍ കൈകടത്തും . എല്ലാ മേഖലയും ഞങ്ങള്‍ പോഷിപ്പിക്കും. ഇത് ബിജെപിക്കാരുടെ ഏറ്റു പറച്ചിലാണ്. കരിങ്കണ്ണനെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അനുഭവിച്ചിട്ടുണ്ടാകും .അതേ കരിങ്കണ്ണന്റെ അവസ്ഥയാണ് കേന്ദ്ര ബിജെപി ഭരണകര്‍ത്താക്കള്‍ക്ക്. മോദിയും കൂട്ടരും എങ്ങോട്ടെങ്കിലും നോക്കി നല്ല അഭിപ്രായം പറഞ്ഞാല്‍ അതിന്റെ കാര്യം കട്ടപൊക.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളുടെ കാര്യമൊടുത്താലോ. അവിടേയ്‌ക്കൊന്ന് നോക്കുകയേ വേണ്ടൂ. എംഎല്‍എമാരും മന്ത്രിമാരും കെട്ടും പ്രമാണവുമായി ബിജെപി ക്യാമ്പിലെത്തും. പിന്നെ ഭരണ അട്ടിമറിയായി. പുകിലായി. കുറച്ചു നാളായി രാജസ്ഥാനിലോട്ട് കണ്ണ് വെച്ചിട്ട്. അവിടെ മാത്രമാണ് ചെറിയ പാളിച്ച പറ്റിയിരിക്കുന്നത്. മോദി കണ്ണിനേക്കാളും വലിയ കരിങ്കണ്ണന്‍മാരാണ് രാജസ്ഥാനിലെന്ന് പറഞ്ഞ് തല്കാലം തലയൂരാം.
ഇപ്പോ മോദി കണ്ണ് വെച്ചരിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെയാണ്. തൊഴിലുറപ്പ് ചെയ്ത് നാ്ട്ടിലെ പെണ്ണുങ്ങള്‍ കഞ്ഞി കുടിക്കുന്നത് അദ്ദേഹത്തിന് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല. അതു കൊണ്ട് പുള്ളിക്കാരനും കൂടെ വള്ളിനിക്കറിട്ട ചേട്ടന്‍മാരും കൂടിയങ്ങിറങ്ങി. തൊഴിലുറപ്പ് വടക്കേഇന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ശിരായാകുന്നില്ലെന്നാണ് ആദ്യാ വാദം.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തെ എക്കാലത്തേയും മഹത്തായ പരിഷാകാരമായിരുന്നു തൊഴിലുറപ്പ്. പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിക്ക് തൊഴില്‍ കണ്ടെത്തി കൊടുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അതനുസരിച്ച് വീട്ടിലിരുന്ന് അയല്‍ക്കാരന്റെ നുണയും പറഞ്ഞിരുന്ന വീട്ടമ്മമാരെല്ലാം . മണ്‍വെട്ടിയും കുട്ടയുമായി പറമ്പിലേയ്ക്കിറങ്ങി.
കേരളത്തിലെ വീട്ടമ്മമാര്‍ തൊഴിലുറപ്പിനെ കേന്ദ്രസര്‍ക്കാര്‍ ജോലിയായാണ് കാണുന്നത്. വടക്കേ ഇന്‍ഡിയിലാകട്ടെ ദിനം പ്രതി അന്‍പതില്‍ താഴെ മാത്രം ശമ്പളത്തിലാണ് വീട്ടമ്മമാര്‍ ജോലി ചെയ്തിരുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയമായിരുന്ന പാവങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗ് പടത്തലവനായി. മിനിമം വേതനം കൂടി. കോര്‍പ്പറേറ്റ് ചൂഷണത്തിന് ജോലിക്കാരെ കിട്ടാതായി. മൊത്തത്തില്‍ ജോലി ചെയ്താല്‍ ന്യായമായ കൂലിയെന്ന കാഴ്ചപാടിലേയ്ക്ക് രാജ്യം മാറി. ഒരു ലക്ഷം കോടിയിലേറെ രൂപയാണ് തൊഴിലുറപ്പിനായി മാറ്റി വെയ്‌ക്കേണ്ടത്. എന്നാല്‍ മോദിയും കൂട്ടരും അതിപ്പോള്‍ എഴുപത്തി മൂന്നായിരം കോടിയിലൊതുക്കിയിരിക്കുയാണ്.
തൊഴിലുറപ്പിനെ ഘട്ടംഘട്ടമായി നിറുത്തലാക്കി മറ്റെന്തെങ്കിലും ഉടായിപ്പുമായിട്ട് വരാനാണ് പ്ലാന്‍. ഒന്നുകൂടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ തൊഴിലുമില്ല, ഉറപ്പുമില്ലാത്ത അവസ്ഥയാകും. കാരണം ശ്രീരാമന്‍ എന്തെങ്കിലും തൊഴില്‍ ചെയ്തിട്ടുണ്ടോ. ആകെയുള്ളത് രാജ്യം ഭരിക്കുകയെന്ന ജോലിയാണ്. അതും ചെയ്യാതെ കാട്ടില്‍ കറങ്ങി നടന്നു. പിന്നെന്തിനാ അദ്ദേഹത്തിന്റെ അനുയായികളായ വാനര സംഘം പണിയെടുത്ത് കഷ്ടപ്പെടുന്ന്ത്.
വര്‍ഷത്തില്‍ ആറായിരം രൂപ കര്‍ഷകര്‍ക്ക് തരുന്നുണ്ടെല്ലോ. അതുപോരെ എല്ലാവര്‍ക്കും ജീവിക്കാന്‍. നിങ്ങള്‍ മുണ്ടു മുറുക്കിയുടുത്ത് ഞങ്ങളെ പോറ്റിക്കോളൂ. എന്നു പറയുകയാണ് ബിജെപി സര്‍ക്കാര്‍. പട്ടിണി പവങ്ങളൊക്കെ അവിടെ കിടക്കട്ടെ. അദാനിമാര്‍ പട്ടിണിയില്ലാതെ ജീവിക്കുന്നുണ്ടെല്ലോ എന്നുള്ളതാണ് മോദിയുടെ ഏക് ആശ്വാസം.
തൊഴിലുറപ്പില്‍ കൈവെച്ചതോടെ ജനത്തിന് ഭയവും തുടങ്ങി. കീഴും കണക്കുമില്ലാത്ത കൂട്ടരാണേ. എന്തെങ്കിലും മൊക്കെ കാട്ടികൂട്ടും. മറ്റവന്റെ കയ്യില്‍ പൂമാല കിട്ടിയ അവസ്ഥായായി പോകും. അതു കൊണ്ട് തൊഴിലുറപ്പില്‍ കയറി കളിക്കില്ലെന്നാണ് വിശ്വാസം.
ദാരിദ്യം ഇല്ലായ്മ ചെയ്യാന്‍ വളരെയേറെ പ്രയോജന പ്രദമായ ഏക പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് ലോക രാജ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കുന്നുണ്ട്. മോദിയുടെ പേരില്‍ ഇന്‍ഡ്യ പോലും ഇനി അറിയപ്പെട്ടാല്‍ മതിയെന്ന ദുരാഗ്രഹത്തിലിരിക്കുന്ന സംഘമാണ്. അതിനിടയില്‍ മന്‍മോഹന്‍ സിംഗിന്റെ പേരിലെ പദ്ധതി . ഓ.. ശരിക്കും സഹിക്കാന്‍ പറ്റുന്നില്ല.
മുന്‍ സര്‍ക്കാരുകളുടെ കാലത്തെ പദ്ധതികളെ പേര് മാറ്റി സ്വന്തം പടം വെയ്ക്കുകയെന്ന ഒരേയൊരു പരിപാടിയാണ് പ്രധാനമന്ത്രിക്കുള്ളത്. ഇല്ലേല്‍ , നിങ്ങളാരെങ്കിലും ഒന്ന് പറഞ്ഞു തരൂ എന്താണ് ബിജെപിയും മോദിയും കൊണ്ടു വന്നിട്ടുള്ള തനത് പദ്ധതി.
ഓാ ഓ മറന്നു ,ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ടെല്ലേ. പട്ടേല്‍ പ്രതിമ ഉയര്‍ന്നതിന് ശേഷം ഇന്‍ഡ്യയില്‍ ദാരിദ്ര്യമേയില്ല. പ്രതിമയെന്നത് മോദിയുടെ ഒരു വീക്ക്‌നസാണ്. പട്ടേലിന്റെ പ്രതിമയ്ക്ക് ഇത്രയും ഉയരമുണ്ടെങ്കില്‍ എന്റെ പ്രതിമ ഇതിലും ഉയരത്തില്‍ സ്ഥാപിക്കണമെന്ന സന്ദേശം അദ്ദേഹം അണികള്‍ക്ക് ഇങ്ങനെയല്ലേ നല്കാന്‍ കഴിയുകയുള്ളൂ. എന്തൊക്കൊയായാലും തൊഴിലുറപ്പിന്റെ തലയില്‍ കൈവെച്ചാല്‍ അനുഗ്രഹിച്ചോണം. ഇല്ലാതെ തലയ്ക്കടിച്ച് താഴ്ത്താനാണ് ഭാവമെങ്കില്‍ മോദിയുടെ അടപ്പിളകും.
https://www.facebook.com/Malayalivartha