വെള്ളമടിച്ച് കിക്കായി കിം ജോങ് യുൻ ..മദ്യത്തിന് മാത്രം ചെലവ് 20 കോടി രൂപ... കമ്മിന്റെ ഇഷ്ട വിഭവങ്ങൾ വൈനും ചീസും...ഓരോ വർഷവും ഏകദേശം 405 കോടി രൂപ അദ്ദേഹം തനിക്കും കുടുംബത്തിനും വേണ്ടി ചെലവഴിക്കുന്നു.... മദ്യത്തിന് മാത്രം 20 കോടി രൂപയാണ് പ്രതിവർഷം ചെലവിടുന്നത്....

യുൻ ഉത്തര കൊറിയ യുടെ പരമ്മോന്നത ഭരണാധികാരിയാണ്.പിതാവായ കിം ജോങ് ഇൽ 2011 ഡിസംബർ 17 ന് അന്തരിച്ചതിനെ തുടർന്നാണ് കിം ജോങ് യുൻ അധികാരത്തിലെത്തിയത്. കിമ്മിന്റെ വരുമാനത്തിൽ ഭൂരിഭാഗവും അനധികൃതമായി ആന പല്ലുകൾ വിൽക്കുക, ആഫ്രിക്കയിൽ നിന്ന് മദ്യക്കടത്ത്, ആയുധങ്ങളും മയക്കുമരുന്നുകളും വിൽക്കുക എന്നിവയിലൂടെയാണ്. ലോകത്തെ പല രാജ്യങ്ങളിലും അദ്ദേഹത്തിന് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം.
2013 ൽ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഉത്തര കൊറിയയിൽ മാത്രം 200 ലധികം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിൽ തട്ടിക്കൊണ്ടുപോകൽ, വ്യാജരേഖകൾ, ആയുധങ്ങൾ എന്നിവയുടെ വിൽപ്പനയിൽ നിന്നുള്ള പണം എന്നിവയുണ്ടെന്നും കണ്ടെത്തിയിരുന്നു
ഉത്തര കൊറിയയിൽ നിന്ന് പലായനം ചെയ്യുകയും മറ്റ് രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്യുന്ന ആളുകൾ പറയുന്നത് കിമ്മിന്റെ ജീവിതം വളരെ ആഢംബരം നിറഞ്ഞതാണെന്നാണ്. കിമ്മിന് പ്രത്യേകം ദ്വീപുകളും റിസോർട്ടുകളും ഉണ്ട്. പാർട്ടികളും ആഘോഷപരിപാടികളും സർവസാധാരണമാണ്. വൈനും ചീസും കമ്മിന്റെ ഇഷ്ട വിഭവങ്ങളാണ്.
ഓരോ വർഷവും ഏകദേശം 405 കോടി രൂപ അദ്ദേഹം തനിക്കും കുടുംബത്തിനും വേണ്ടി ചെലവഴിക്കുന്നു. മദ്യത്തിന് മാത്രം 20 കോടി രൂപയാണ് പ്രതിവർഷം ചെലവിടുന്നത്.
ഉത്തര കൊറിയയിൽ കിമ്മിന് ധാരാളം വസതികളുണ്ട്. കനത്ത സുരക്ഷയുള്ള പ്യോങ്‌യാങ്ങിലാണ് പ്രധാന വസതി. ആഢംബരത്തിന്റെ അവസാന വാക്കുകളാണ് ഈ വസതികൾ. വിലകൂടിയ വാച്ചുകളെയും കിം ഇഷ്ടപ്പെടുന്നു. വിലയേറിയ പിയാനോകളുടെ ശേഖരവുണ്ട്. സ്വന്തമായി ആയിരം സീറ്റുകളുള്ള ഒരു സിനിമാ തിയേറ്ററും കിമ്മിനുണ്ട്.
മറുഭാഗത്ത്, ഉത്തര കൊറിയൻ ജനതയിൽ വലിയൊരുവിഭാഗം കടുത്ത ദാരിദ്ര്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. ഉപരോധങ്ങളും നിയന്ത്രണങ്ങളും കാരണം ഭക്ഷണ സാമഗ്രികൾ ആവശ്യത്തിന് ലഭിക്കാത്ത സ്ഥിതിയുണ്ട്.
2011 ൽ 300 മില്യൺ ഡോളർ വിലവരുന്ന സാധനങ്ങൾ കിമ്മിനായി വിദേശത്ത് നിന്ന് വാങ്ങിയെങ്കിൽ, തൊട്ടടുത്ത വർഷം ആഢംബരത്തിനായി ചെലവഴിച്ച തുക 646 മില്യൺ ഡോളറായി. പിതാവ് കിം ജോങ് ഇലിന്റെ നിര്യാണത്തിനുശേഷം കിം അധികാരം ഏറ്റെടുത്ത വർഷമായിരുന്നു ഇത്.
യുങ് ഇപ്പോൾ ആരോഗ്യകരമല്ലാത്ത ജീവിതരീതിയാണ് പിന്തുടരുന്നതെന്ന് റിപ്പോർട്ട്. ദിവസത്തിൽ ഭൂരിഭാഗം സമയവും മദ്യപാനത്തിനാണ് കിം ജോങ് ഉൻ ചെലവഴിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച 39 വയസ് പൂർത്തീകരിക്കുന്ന കിം ജോങ് ഉന്നിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും, അതിനാൽ തന്നെ ഇദ്ദേഹം പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടാതെ വിട്ടുനിൽക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
സിയോൾ നാഷണൽ യൂണിവേഴ്സിറ്റി കോളേജ് ഒഫ് മെഡിസിനിലെ വിദഗ്ദ്ധനായ ഡോ. ചോയി ജിൻവൂക്കിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. മദ്യപിച്ച ശേഷം കിം ജോങ് കരയാറുണ്ട്, ഭരണാധികാരിയുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ആരോഗ്യ വിദഗ്ദ്ധർക്കും, കുടുംബത്തിനും ആശങ്കയുണ്ട്. തന്റെ ആരോഗ്യ വിവരങ്ങൾ ചോർന്ന് പുറത്തുവരുന്നതിൽ കിം ആശങ്കാകുലനാണ്. അപൂർവമായി വിദേശ സന്ദർശനം നടത്തുമ്പോൾ ശത്രുക്കളെ ഭയന്ന് സ്വന്തം ടോയ്ലറ്റുമായി യാത്ര ചെയ്യുന്ന ഭരണാധികാരിയാണ് കിം.
ഇതൊക്കെ ആണെങ്കിലും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളടക്കം വന്‍ ആയുധ പരീക്ഷണമാണ് 2022 ല്‍ ഉത്തര കൊറിയ നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ പരീക്ഷണങ്ങള്‍ രാജ്യം നടത്തിയത് ഈ വര്‍ഷമാണ്. ഐക്യരാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ചായിരുന്നു പല പരീക്ഷണങ്ങളും. കിം പ്രകോപനം ക്തമാക്കിയപ്പോള്‍ സൈനിക ശക്തിയും പ്രതിരോധ ബജറ്റും ഉയര്‍ത്തിയാണ് ദക്ഷിണ കൊറിയയും ജപ്പാനും പ്രതികരിച്ചത്.
രാജ്യത്തിലെ പ്രധാന ആണവ പരീക്ഷണങ്ങൾ പലതും നടന്ന കേന്ദ്രമായ ഉത്തര കൊറിയയുടെ വടക്ക്-കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന പംയൂറേ ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും പഴയവ പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. 2018ൽ ലോകത്തെ തന്നെ ഏക ആണവ പരീക്ഷണ ശാലയായിരുന്നു പംയൂറേ. 2006 മുതൽ പ്രധാനപ്പെട്ട ആറ് ആണവ പരീക്ഷണങ്ങളാണ് പംയൂറേയിൽ നടന്നതെന്നാണ് പുറം ലോകത്തിന് ലഭിച്ച വിവരം.
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ നടന്ന സമാധാന ചർച്ചകളുടെ ഭാഗമായി പംയൂറേയിലെ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാൻ കിം തീരുമാനിക്കുകയായിരുന്നു. പ്ലൂട്ടോണിയം വീണ്ടും ഉത്പാദിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇവിടെ നടക്കുന്നതായി ആണവ ഊർജ ഏജൻസി സംശയം പ്രകടിപ്പിച്ചിരുന്നു. ഉത്തര കൊറിയ നിർത്തിവച്ചിരുന്ന ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ന്യൂക്ലിയർ ടെസ്റ്റിങ് സൈറ്റിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത് എന്ന് അന്താരാഷ്ട്ര സമൂഹം വിലയിരുത്തിയിരുന്നത്
അടുത്തിടെ കിം ജോങ് ഉൻ മകളുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മിസൈൽ പരീക്ഷണം നടത്തുന്നതിനിടെ മേൽനോട്ടം വഹിക്കുന്ന ചടങ്ങിലാണ് മകളുമായി കിം എത്തിയത്. ഉത്തരകൊറിയയുടെ കഴിവ് വ്യക്തമായി തെളിയിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പരീക്ഷണമെന്ന് കിം ജോങ് ഉൻ ഈ വിക്ഷേപണത്തിന് ശേഷം പ്രതികരിച്ചത് ശത്രുക്കൾ ഉത്തര കൊറിയയ്ക്കെതികെ ഭീഷണി ഉയർത്തുന്നത് തുടരുകയാണെങ്കിൽ. ആണവ ആയുധ വഴികള്‍ അടക്കം തേടുമെന്നും കിം പ്രസ്താവിച്ചു.
കിം ജോങ് ഉന്നിന്റെയോ കുടുംബത്തിന്റെയോ സ്വകാര്യ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചേ ലോകത്തിന് ഇപ്പോഴും അറിയൂ
https://www.facebook.com/Malayalivartha