ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കടുംവെട്ടില്ല : സര്‍വ്വകലാശാല കളില്‍ പിണറായിസം അറംപറ്റിച്ച് ജയരാജന്‍

രണ്ടാം പിണറായി സര്‍ക്കാരിന് ഏറെ നാണക്കേടും തലവേദനകളും സൃഷ്ടിച്ച് പ്രധാന വിഷയങ്ങളായിരുന്നു പോലീസും, സര്‍വ്വകലാശാലയുംകെ.എസ്.ആര്‍.ടിസി.യും. ഇത് രണ്ടും സര്‍ക്കാരിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കേരള ഹൈക്കോടതില്‍ ഈ രണ്ട് പരിഗണനാ വിഷയവും കൈകാര്യം ചെയ്തിരുന്നത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനായിരുന്നു. അദ്ദേഹത്തെ ഈ രണ്ട് വിഭാഗത്തില്‍ നിന്നു മാറ്റിയത് സര്‍ക്കാരിന് ഏറെ ആശ്വാസകരമാണ്.ദേവന്‍ രാമചന്ദ്രന്റെ വിധികള്‍ മിക്കതും സര്‍ക്കാരിന് എതിരോ അല്ലെങ്കില്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനമോ എല്‍ക്കുന്നതായിരുന്നു. കേരള പോലീസ് ചെയ്തികളെ കുറിച്ച് ആറ് മാസം മുന്‍പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ശക്തമായ രീതിയില്‍ ഓര്‍മ്മപ്പെടുത്തല്‍ നടത്തിയിരുന്നു.
അന്ന് സര്‍ക്കാര്‍ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ആഞ്ഞടിച്ചതല്ലാതെ വിധിയുടെയോ കോടതിയുടെ നിരീക്ഷണത്തെയോ കണക്കിലെടുത്തില്ല. അതിന്റെ ഫലമായി പോലീസ് ഗുണ്ടാ മാഫിയ ബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചു. എല്ലാം കൈവിട്ടു പോയെന്ന് തോന്നിയപ്പോഴാണ് കഴിഞ്ഞയാഴ്ച മുതല്‍ കുഴപ്പാക്കാരായ പോലീസുകാര്‍ക്കെതിരെ കടുത്ത് നടപടികളിലേയ്ക്ക് നീങ്ങിയത്. കോടതികള്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ പലപ്പോഴും ഭരണകര്‍ത്താക്കള്‍ മുഖവിലയ്‌ക്കെടുക്കാത്തതിന്റെ ഫലമാണ് പോലീസ് സേന ഇത്രയും കുത്തഴിഞ്ഞു പോകാനിടയാക്കിയത്.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബഞ്ചില്‍ നിന്നും കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ എടുത്തുമാറ്റി പകരം അപ്പീല്‍ കമ്പനി കേസുകളുടെ ചുമല നല്കി . ചീഫ് ജസ്റ്റിസാണ് തിങ്കളാഴ്ച ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത്. ജസ്റ്റിസ് സതീഷ് നൈനാന്‍ ആണ് കെഎസ്ആര്‍ടിസി, സര്‍വകലാശാല വിഷയങ്ങള്‍ ഇനി പരിഗണിക്കുക.
നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം, പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജികളില്‍ നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോന്‍സണ്‍ മാവുങ്കല്‍ കേസ്, പിങ്ക് പൊലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളില്‍ പൊലീസിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതായിരുന്നു.
ഇനി ജസ്റ്റിസ് എന്‍ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാന്‍, ജസ്റ്റിസ് കെ ബാബു തുടങ്ങിയവര്‍ ജാമ്യ ഹര്‍ജികളും പരിഗണിക്കും. ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്താറുണ്ട്.സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പല വിധികളും ചര്‍ച്ചയായിരുന്നു. കേരള സര്‍വകലാശാലയില്‍ വി സി സെര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ ഉടന്‍ നിശ്ചയിക്കണം എന്ന് നിര്‍ദ്ദേശിച്ചുള്ള വിധിയില്‍ ചില സുപ്രധാന നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള വ്യക്തിയെ വി സിയാക്കി സര്‍വകലാശാലയുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നായിരുന്നു ജസ്റ്റിസിന്റെ നിര്‍ദ്ദേശം. സര്‍വകലാശാലയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന അനിശ്ചിതത്വത്തിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പിന്നീട് സര്‍വ്വകലാശാല വിസി നിയമനത്തിലെ സെര്‍ച്ച് കമ്മറ്റിയില്‍ ഗവര്‍ണറുടെ നോമിനി വേണമെന്ന വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതോടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ല സെക്രട്ടറിയുമായ എം.വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷന്‍ ബെഞ്ച് വില കല്പിച്ചില്ലെന്നത് സ്വാഗതാര്‍ഹമാണെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്.'ദേവന്‍ രാമചന്ദ്രന്‍ നിയമത്തെക്കുറിച്ച് വീണ്ടും' എന്ന തലക്കെട്ടോടെയായിരുന്നു എംവി ജയരാജന്റെ വിമര്‍ശനങ്ങള്‍.
ഹൈക്കോടതി ജസ്റ്റിസിനോ ഗവര്‍ണര്‍ക്കോ ഭരണഘടനാ അധികാരം നല്‍കിയിട്ടില്ലെന്നും തന്റെ പ്രതികരണത്തില്‍ ജയരാജന്‍ പറഞ്ഞു. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടരും ഓര്‍ക്കുന്നത് നന്നാണെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു.കേരള സാങ്കേതിക സര്‍വകലാശാല വി സിയായി സിസാ തോമസിനെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി ജസ്റ്റിസ് രാമചന്ദ്രന്‍ തള്ളിയത് സര്‍ക്കരിന് വന്‍ തിരിച്ചടിയായിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയെ സാങ്കേതിക സര്‍വകലാശാല താല്‍കാലിക വിസി ആക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയതില്‍ അപാകത ഇല്ലെന്നും് കോടതി വ്യക്തമാക്കുകയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്ന് നിരവധി സുപ്രിം കോടതി വിധികള്‍ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
യു.ജി സി മാനണ്ഡപ്രകാരം യോഗ്യതയില്ലാത്തവര്‍ വി സി ആക്കരുത്. വൈസ് ചാന്‍സലര്‍ പദവി ഉന്നതമാണ്. യുജിസിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വൈസ് ചാന്‍സലര്‍ എന്ന പദവിയില്‍ താത്ക്കാലിക വൈസ് ചാന്‍സലര്‍ക്ക് മറ്റൊരു മാനദണ്ഡമോ അക്കാദമിക് യോഗ്യതയോ പറയുന്നില്ല. യുജിസിയുടെ ഈ വാദം കേസില്‍ നിര്‍ണ്ണായകമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു.കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയ വര്‍ഗ്ഗീസിന് യോഗ്യതയില്ലെന്ന വിധി പുറപ്പെടുവിച്ചതും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്. സിിപഎമ്മും സര്‍ക്കാരും ആകാംക്ഷയോടെ കാത്തിരുന്ന വിധി സര്‍ക്കാരിന് കനത്ത പ്രഹരമാണ് ഏല്‍പിച്ചത്.പ്രിയ വര്‍ഗീസ് അവകാശപ്പെടുന്ന സേവനങ്ങള്‍ മതിയായ അദ്ധ്യാപക പരിചയം അല്ലെന്ന വിധിയും സര്‍വകലാശാലയ്ക്കും, സര്‍്ക്കാരിനും ക്ഷീണമായിരുന്നു. കോടതി വിധികള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടയ്ക്ക് അഭിപ്രായം പറഞ്ഞിരുന്നു. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ഇഷ്ടപ്പെടാത്തവര്‍ ജഡ്ജിയെ ജുഡീഷ്യല്‍ ആക്ടിവിസ്റ്റ് ആക്കുമെന്ന് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. .
സമീപകാല കോടതിവിധികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവന്റെ രാമചന്ദ്രന്റെ പരാമര്‍ശങ്ങള്‍. ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ഇഷ്ടപ്പെടാത്തവര്‍ ജഡ്ജിയെ ജുഡീഷ്യല്‍ ആക്ടിവിസ്റ്റ് ആക്കും. ആളുകള്‍ക്ക് ഇഷ്ടമുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ ജഡ്ജി മിടുക്കനാകും. എല്ലാ ഉത്തരവുകളും ഭരണഘടനക്കുള്ളില്‍ നില്‍ക്കുന്നവയാണ്. അത് ആളുകള്‍ക്ക് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നതല്ല പ്രസക്തം. ഭരണഘടനയനുസരിച്ച് എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് താന്‍ ചെയ്യുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം അവര്‍ക്കിഷ്ടമില്ലാത്ത വിധികള്‍ പുറപ്പെടുവിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ തിരിയുന്നത് ആദ്യ സംഭവമല്ല. പ്രതീകാത്മകമായി ചെരുപ്പ് മാല അണിയിച്ചും കരി ഓയിലൊഴിച്ചും സിപിഎം നിരവധി ജഡ്ജി മാരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കന്‍ ശ്രമിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേയ്ക്ക് ദേവന്‍ രാമചന്ദ്രനും എത്തിയെന്നു മാത്രം.
സര്‍വ്വകലാശാല വിഷയത്തില്‍ ഹൈക്കോടതിയില്‍ വന്ന കേസുകളില്‍ സര്‍ക്കാരിന്റെ ഭാഗത്തെ വാദിഗതികളൊന്നും ഭരണഘടനാപരമായി നിലനില്ക്കുന്നതല്ലെന്ന വസ്തുതയുണ്ടായിരുന്നു. ഭരണഘടനയ്ക്കുള്ളില്‍ നിന്നും വിധി പറയുന്ന ജഡ്ജിയ്ക്ക് അതു മാത്രമേ ചെയ്യാന്‍ കഴിയൂകയുള്ളൂ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എന്നിട്ടും സിപിഎം നേതാക്കള്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആക്രോശങ്ങള്‍ നടത്തി കൊണ്ടിരുന്നു. പ്രിയാ വര്‍ഗ്ഗീസിന്റെ നിയമന വിഷയത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ ഇഴകീറി പരിശോധിച്ചാണ് വിധി പറഞ്ഞത്. യുജിസി മാനദണ്ഡത്തില്‍ പറയുന്ന മതിയായ അധ്യാപന പരിചയമില്ലെന്നെത് ജഡ്ജി അവണിക്കാനാവാത്ത വിഷയമാണ്.
കേസ് നല്കിയിരിക്കുന്നത് തന്നെ അധ്യാപന പരിചയമില്ലാത്ത ആളെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചു എന്നു ചൂണ്ടിയക്കാട്ടിയാണ്. എന്നാല്‍ സിപിഎംന് യുജിസി നിയമങ്ങളൊന്നും ബാധകമല്ലെന്നാണ് പിന്നിട് കോടതി തെളിയിച്ചത്. സര്‍വ്വകലാശാലകളിലെ നിയമനങ്ങളിലും പ്രൊമോഷനിലും സര്‍ക്കാര്‍ തോന്ന്യാസം നടത്തി കൊണ്ടിരിക്കുകയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ദേവന്‍ രാമചന്ദ്രന്റെ ആവിധിയ്ക്കായി.ദുരഭിമാന കൊലയെ പോലീസ് കൊലപാതകത്തിന്റെ പട്ടികയിലേയ്ക്ക് താഴ്ത്തിയതും അദ്ദേഹം ചൂണ്ടാകാട്ടിയിട്ടുണ്ട്. ദളിത് ബാലികയെ പൊതുജന മധ്യത്തില്‍ കള്ളിയായി ചിത്രീകരിച്ച പിങ്ക് പോലീസില്‍ നിന്ന് നഷ്ടം ഈടാക്കി കിട്ടാനുള്ള വിധി അദ്ദേഹം കടുപ്പിച്ചതും സര്‍ക്കാരിന്റെ ശത്രുത ക്ഷണിച്ചു വരുത്തി. എന്തായാലും പിണറായി സര്‍ക്കാരിനും സിപിഎം നും ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് മാറ്റം താല്കാലിക ആശ്വാസമാണ് നല്കുന്നത്.
https://www.facebook.com/Malayalivartha