Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ചത്തവനേയും പിണറായി വിട്ടില്ല. പോലീസിന്റെ വേട്ട ലിസ്റ്റില്‍ നടുങ്ങി മുസ്ലീം സമുദായം. മോദി പ്ലാന്‍ വണ്‍.

24 JANUARY 2023 11:07 AM IST
മലയാളി വാര്‍ത്ത

മുസ്ലീം സമദായത്തെ വേട്ടയാടുന്നുവെന്ന പ്രചരണം ശരിവെയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലെ സര്‍ക്കാരിന്റെ ജപ്തി നടപടികള്‍. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ നഷ്ടം ഇടാക്കി കിട്ടാനായി സര്‍ക്കാര്‍ നടത്തിയ ജപ്തി നടപിടികളില്‍ നിരപരാധികളായി നിരവധി പേരുടെ കിടപ്പാടങ്ങള്‍ ജപ്തി ചെയ്യാന്‍ നിര്‍ദ്ദേശം നല്കിയത് പിണറായി വിജയന്റെ കൂര്‍മ്മ ബുദ്ധിയാണെന്ന ആരോപണമുയരുന്നുണ്ട്. ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിനല്ല കോടതിയുടെ ഇഷ്ടത്തിനാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും, കോടതിയെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിലെ നരേന്ദ്രമോദിയും കൂട്ടരുമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം ഉയരുന്നത്. കൂട്ടത്തില്‍ കേരളത്തില്‍ ഇടതിനോട് വിദ്വേഷം പുലര്‍ത്തുന്ന മുസ്ലീം വിഭാഗത്തിനെ കടന്നാക്രമിച്ച് മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്താനുള്ള അവസരമായും പിണറായി സര്‍ക്കാര്‍ ജപ്തിയെ കാണുന്നുണ്ട്. കേന്ദ്രവും കേരളവും ഒറ്റക്കെട്ടായി മുസ്ലീം സമുദായത്തെ വേട്ടയാടിനിറങ്ങിയിരിക്കുകയാണെന്ന വാദവും ശരിവെയ്ക്കുന്ന തരത്തിലാണ് ജപ്തി മുന്നോട്ട് പോയത്. ഹര്‍ത്താലിനും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ടവരേയും, വാര്‍ദ്ധക്യത്തിന്റെ അവശതയില്‍ കിടക്ക രോഗികളായവരുടെയും സ്വത്തുക്കള്‍ കണ്ടു കെട്ടിയത് ഇടത് സര്‍ക്കാരിന്റെ മുസ്ലീം വിരോധമാണെന്ന് വ്യഖ്യാനിക്കപ്പെടുന്നു.



ഹര്‍ത്താലിന് 5 മാസം മുന്‍പു കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലും സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുടെ ഭാഗമായി റവന്യു വകുപ്പിന്റെ ജപ്തി നോട്ടിസ് പതിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയ പ്രസിഡന്റ് കുപ്പിയോട് സ്വദേശി മുഹമ്മദ് സുബൈറിന്റെ വീട്ടിലാണ് ജപ്തി നോട്ടിസ് പതിച്ചത്.സെപ്റ്റംബര്‍ 24ലെ ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തിയുടെ ഭാഗമാണിതെന്നും 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മുഴുവന്‍ സ്വത്തും ജപ്തി ചെയ്യുമെന്നും നോട്ടിസിലുണ്ട്. എലപ്പുള്ളി-1 വില്ലേജ് ഓഫിസറാണു പാലക്കാട് റവന്യു റിക്കവറി തഹസില്‍ദാരുടെ പേരിലുള്ള നോട്ടിസ് പതിച്ചത്.

പാലക്കാട്‌പൊള്ളാച്ചി റൂട്ടില്‍ കുപ്പിയോട് 5 സെന്റ് സ്ഥലവും കടമുറിയും വീടുമാണു സുബൈറിന്റെ പേരിലുള്ള സ്വത്ത്. സുബൈറിന്റെ ഭാര്യയും മക്കളും മാതാപിതാക്കളുമാണ് ഇവിടെയുള്ളത്. നോട്ടിസില്‍ ഒപ്പിടാനാവില്ലെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് ഒപ്പു വാങ്ങിയതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. 2022 ഏപ്രില്‍ 15ന് ആണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ജില്ലാ ഭാരവാഹി ഉള്‍പ്പെടെ പ്രതികളായ കേസിന്റെ വിചാരണ പാലക്കാട് സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്.പാലക്കാട് ജില്ലയില്‍, വര്‍ഷങ്ങളായി വിദേശത്തുള്ള 2 വ്യക്തികള്‍ക്കെതിരെ ജപ്തി നടപടി സ്വീകരിച്ചതായും പരാതിയുണ്ട്. 17 വര്‍ഷമായി വിദേശത്തുള്ള തൃത്താല നാഗലശ്ശേരി ഇല്ലത്തുവളപ്പില്‍ ഹനീഫ ചാലിപ്പുറം, 4 വര്‍ഷമായി വിദേശത്തുള്ള നാഗലശ്ശേരി ആലൂര്‍ സ്വദേശി പാറയില്‍ വീട്ടില്‍ മൊയ്തീന്‍ഷ എന്നിവരുടെ വീടുകളിലാണു ജപ്തി നോട്ടിസ് പതിച്ചത്. ഹര്‍ത്താല്‍ സമയത്ത് ഇവര്‍ നാട്ടിലുണ്ടായിരുന്നില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.

മലപ്പുറം കോട്ടൂരില്‍ 14 വര്‍ഷം മുന്‍പ് മരിച്ച ഗൃഹനാഥനും സ്വത്ത് കണ്ടുകെട്ടാനുള്ളവരുടെ പട്ടികയിലുള്‍പ്പെട്ടു. പള്ളിയാലില്‍ അലവിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവാണ് കോട്ടയ്ക്കല്‍ വില്ലേജ് ഓഫിസില്‍ ലഭിച്ചത്. പേരും വിലാസവും ഭൂമിയുടെ സര്‍വേ നമ്പരും മരിച്ച അലവിയുടേതാണെന്ന് വില്ലേജ് അധികൃതര്‍ പറയുന്നു. വീട്ടിലെത്തി അന്വേഷണം നടത്തിയശേഷം അലവി മരിച്ചെന്ന റിപ്പോര്‍ട്ട് തഹസില്‍ദാര്‍ക്ക് കൈമാറി. അലവിയുടെ മക്കള്‍ മുസ്‌ലിം ലീഗ് അനുഭാവികളാണ്.കോട്ടയ്ക്കല്‍ നഗരസഭയില്‍ 2 മുസ്ലിം ലീഗ് പ്രവര്‍ത്തകരുള്‍പ്പെടെ 3 പേരുടെ വീട്ടില്‍ ആളുമാറി ജപ്തി നോട്ടിസ് പതിച്ചതായി പരാതിയുണ്ട്. കോട്ടയ്ക്കല്‍ കുറ്റിപ്പുറം പുളിക്കല്‍ ഫൈസല്‍, ലീഗ് പ്രവര്‍ത്തകരായ പൂഴിക്കുന്ന് കൊളക്കാടന്‍ അവറാന്‍കുട്ടി, പുലിക്കോട് സ്വദേശി വടക്കേതില്‍ മജീദ് എന്നിവരുടെ വീടുകളിലാണ് ജപ്തി നോട്ടിസ് പതിച്ചത്. 61 വയസ്സായ അവറാന്‍കുട്ടിക്ക് 7 സെന്റ് ഭൂമിയാണുള്ളത്. മജീദിന് രണ്ടേമുക്കാല്‍ സെന്റ് സ്ഥലവും വീടുമാണുള്ളത്.


പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകന്‍ ആണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ സ്വത്തു കണ്ടുകെട്ടിയ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെയുള്ള ഒരു നടപടിയോടും പ്രതിപക്ഷത്തിനു വിയോജിപ്പില്ല. എന്നാല്‍ ആ സംഘടനയില്‍പെടാത്തവരെ കുറ്റവാളികളാക്കി ചിത്രീകരിക്കുന്നതു ഗൗരവമായി എടുക്കുമെന്ന് സതീശന്‍ പറഞ്ഞു. മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയത് 248 പേരുടെ സ്വത്തുവകകളാണെന്ന  റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹര്‍ത്താല്‍ അക്രമങ്ങളില്‍ 5.2 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ബന്ധപ്പെട്ട സംഘടനകളുടെയും ഭാരവാഹികളുടെയും ഭൂമിയും സ്വത്തുമാണു കണ്ടുകെട്ടിയത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള ആഭ്യന്തര അഡീഷനല്‍ സെക്രട്ടറി ഡി.സരിതയുടെ നടപടി റിപ്പോര്‍ട്ടാണു സ്റ്റേറ്റ് അറ്റോര്‍ണി എന്‍.മനോജ് കുമാര്‍ ഹൈക്കോടതിക്കു കൈമാറിയത്. ജപ്തി ചെയ്ത സ്വത്തുക്കളില്‍ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.

തങ്ങള്‍ ഭാരവാഹികള്‍ അല്ലെന്നും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും അവകാശപ്പെട്ടവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി ശേഖരിക്കും. കേസില്‍ അവരെ പ്രതിചേര്‍ക്കാനുണ്ടായ സാഹചര്യവും പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ കണ്ടുകെട്ടി റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ചു വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.

കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, തൃശൂരിലെ മലയാള വേദി തുടങ്ങിയ സംഘടനകളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. നഷ്ടപരിഹാരം നല്‍കാനുള്ള ജപ്തി നടപടികള്‍ വൈകിയതിനെത്തുടര്‍ന്നു കോടതി സര്‍ക്കാരിനു താക്കീതും അന്ത്യശാസനവും നല്കിയത്. പോലീസ് നല്കിയ ലിസ്റ്റിലുള്ള വ്യക്തികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ ജ്പ്തി ചെയ്തു നല്കാനുള്ള അവകാശം മാത്രമാണ് റവന്യൂ അധികൃതര്‍ക്കുള്ളൂ. ജപ്തി ചെയ്യേണ്ട വ്യക്തികളുടെ പേരും വിലാസവും നല്കിയത് ആഭ്യന്തര വകുപ്പാണ്. കേരളത്തിലാകമാനം 3785 പേരുടെ പേരിലാണ് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ കേസെടുത്തത്. ആഭ്യന്തര വകുപ്പ് നല്കിയിരിക്കുന്ന ഒരു പേരുകാരനേയും ഒഴിവാക്കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയില്ല. എന്നാല്‍ പോലീസ് ഇത്തരത്തില്‍ പ്രതിപട്ടികയില്‍ കിട്ടിയ വിലാസങ്ങള്‍ തട്ടികൂട്ടി കേസെടുക്കുകയായിരുന്നു. സാധാരണ രാഷ്ട്രീയ അക്രമമായി മാത്രം ഈ കേസ് ഒതുങ്ങുമെന്ന കണക്ക് കൂട്ടലിലായിരുന്നു പോലീസ് .

എന്നാല്‍ ഹൈക്കോടതി കര്‍ശന ഇടപെടലും, നഷ്ടം ഈടാക്കി കിട്ടണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ശക്തമായ വാദവും സംഭവങ്ങള്‍ മാറ്റി മറിച്ചു. നാട്ടില്‍ അറിയപ്പെടുന്നവരും പൊതു കാര്യത്തിനായി നിരന്തരം പോലീസ് സ്‌റ്റേഷനില്‍ ബന്ധപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകരേയും പോപ്പുലര്‍ ഫ്രണ്ട് എന്ന് ചാപ്പ കുത്തി കേസില്‍ പ്രതിയാക്കാന്‍ പോലീസിന് നിര്‍ദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന സംശയം സ്വഭാവികം.
പഞ്ചാത്ത് ഭരണ സമിതി അംഗങ്ങള്‍, പ്രസിഡന്റുമാര്‍, മുസ്ലീം ലീഗ് ഉള്‍പ്പടെയുള്ള പ്രസ്താനങ്ങളുടെ നേതൃനിരയില്‍ നില്ക്കുന്നവര്‍ തുടങ്ങി പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലാ്ത്തവരുടെ സ്വത്തുക്കളാണ് മലപ്പുറം , കോഴിക്കോട് ജില്ലകളിലായി കണ്ടുകെട്ടിയതില്‍ പലതും. ജപ്തി ചെയ്ത വസ്തുവകകള്‍ ആളുമാറിയെന്ന കാരണത്താല്‍ റവന്യൂ വകുപ്പിന് തിരിച്ചു നല്കാനാവില്ല. പോലീസ് എഫ് ഐ ആറില്‍ പ്രതിചേര്‍ക്കപ്പെട്ടവരും, ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്കിയവരുടെയും സ്വത്തുക്കളാണ് ജപ്തി ചെയ്തിരിക്കുന്നത്. ഇനി ആഭ്യന്തര വകുപ്പിനും അതില്‍ കൈകടത്താനാവില്ല.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയതായി കൂടുതല്‍ പരാതികളും ഉയര്‍ന്നിര്‍ക്കുന്നത് മലപ്പുറം കോഴി്കകോട് ജില്ലകളിലാണ്. തൃശൂര്‍ പഴയന്നൂരില്‍ ജപ്തി ചെയ്യപ്പെട്ട മൂന്നുനില കെട്ടിടത്തിന്റെ ഉടമ കലക്ടറേറ്റില്‍ പരാതി നല്‍കാന്‍ പോയ സമയത്തു വീട്ടിലും ജപ്തി നോട്ടിസ് പതിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ ആളുമാറി ജപ്തി നടപടി എടുത്തതില്‍ ആര്‍ക്കാണു വീഴ്ച പറ്റിയതെന്നു സര്‍ക്കാര്‍ മറുപടി പറയണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടുിരിക്കുകയാണ്. സര്‍ക്കാരിന്റെ നടപടിയില്‍ പലഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട് . എന്നാല്‍ പറ്റിയ അമളികളെ കുറിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടായിട്ടില്ലെന്നതും ഖേദകരമാണ്. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത് . കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സമയത്ത് പോലീസ് പോപ്പുലര്‍ ഫ്രണ്ട് കാരെ ഒഴിവാക്കി ഇതുമായി ബന്ധമില്ലാത്തവരെ കേസില്‍ പ്രതിചേര്‍ത്തെന്ന ആരോപണവും ശക്തമായി നില്ക്കുകയാണ്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends