2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോള്‍ 6300 ആണ്. സ്വകാര്യ ബസ്സുടമകളുടെ കണക്കാണിത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഇന്ധനവിലയുള്ളതും കേരളത്തിലാണ്.

റബ്ബറിന് അടിസ്ഥാന വില ഉയര്‍ത്തി കര്‍ഷകരെ രക്ഷിക്കുന്നതിന് പകരം ആറായിരം കോടി സബ്‌സിഡിയ്ക്കായി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച തുകയില്‍ നിന്നും ഇരുപത്തി രണ്ടായിരം കോടി മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. എന്തു കൊണ്ടും സര്‍ക്കാര്‍ പ്രഖ്യാപനത്തിലൂടെ സര്‍ക്കാരിന് തന്നെയാണ് നേട്ടം ഉണ്ടാവുക. അതുപോലെ ബസ് നികുതി, വാഹന നികുതി, തുടങ്ങിയവയ്‌ക്കെല്ലാം പ്രഖ്യാപിച്ച ഇളവുകള്‍ സ്വഭാവികമായും ഉപഭോക്താക്കള്‍ക്ക് ഇരട്ടി ദുരന്തമാണ് വരുത്തി വെയ്ക്കാന്‍ പോകുന്നതെന്ന് വ്യക്തം. ബജറ്റില്‍ പ്രഖ്യാപിച്ച ബസുകള്‍ക്കുള്ള നികുതിയിളവിന്റെ ആനുകൂല്യം ഉടമകള്‍ക്ക് ലഭിക്കില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് കാരണം. സ്വകാര്യ ബസുകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തില്‍ ആയിരം രൂപയുടെ കുറവ്.
എന്നാല്‍ ഇന്ധനവര്‍ധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വര്‍ധന ബസ്സുടമകള്‍ താങ്ങേണ്ടിവരും. ഒരു ബസ് ഒരു ദിവസം ശരാശരി 80 ലറ്റര്‍ ഡീസലാണ് ഉപയോഗിക്കുക. ലിറ്ററിന് രണ്ടുരൂപയുടെ വിലവര്‍ധനയിലൂടെ ദിവസം 160 രൂപയുടെ അധികച്ചെലവ്. ഒരുമാസം ശരാശരി 5000 രൂപയുടെ അധികച്ചെലവാണ് ഉണ്ടാകുക. തത്ത്വത്തില്‍ മാസം 1000 രൂപയുടെ ഇളവുനല്‍കി 5000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
2013-ല്‍ കേരളത്തില്‍ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോള്‍ 6300 ആണ്. സ്വകാര്യ ബസ്സുടമകളുടെ കണക്കാണിത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ഇന്ധനവിലയുള്ളതും കേരളത്തിലാണ്.
ബസുകള്‍ക്ക് നികുതിയിളവു നല്‍കിയതിലൂടെ 28 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്. ഇന്ധനവില വര്‍ധനയിലൂടെ 750 കോടി കിട്ടുമെന്നും ബജറ്റിലുണ്ട്.
സാമ്പത്തികസഹായമായി 131 കോടി ലഭിക്കുമെങ്കിലും ഡീസല്‍ വിലവര്‍ധന കെ.എസ്.ആര്‍.ടി.സി യ്ക്ക് തിരിച്ചടിയാകും. ദിവസം 3.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്നത്. മാസം 2.10 കോടി രൂപയുടെ അധികബാധ്യതയുണ്ടാവും. ശമ്പളത്തിനും പെന്‍ഷനുമായി 900 കോടിയും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമേ പ്ലാന്‍ഫണ്ടില്‍നിന്നും കെ.എസ്.ആര്‍.ടി.സി.ക്ക് 131 കോടി അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ പെട്രോളിനും ഡീസലിനും നികുതി കൂട്ടിയ വിവരം പുറത്തു വന്നതോടെ ജില്ലയുടെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന എട്ടിലധികം പെട്രോള്‍പമ്പുകളെ പ്രതിസന്ധിയിലാക്കും. ബജറ്റ് നിര്‍ദേശത്തില്‍ രണ്ടുരൂപയാണ് വര്‍ധിപ്പിച്ചത്. വിലവര്‍ധിക്കുന്നതോടെ കേരളത്തിലെ ഡീസല്‍വില തമിഴ്‌നാട്ടിലേതിനെക്കാള്‍ 2.95 രൂപവരെയും പെട്രോള്‍വില 4.95 രൂപവരെയും ഉയരും. നിലവില്‍ യഥാക്രമം 95 പൈസയും 2.95 രൂപയുമാണ് വിലവ്യത്യാസം.ഇതോടെ ദീര്‍ഘദൂരയാത്രക്കാരും വിനോദസഞ്ചാരികളും കേരളത്തിന്റെ അതിര്‍ത്തിമേഖലയിലെ വാഹന ഉടമകളുമടക്കമുള്ളവര്‍ തമിഴ്‌നാട്ടിലെ പമ്പുകളിലേക്ക് ഇന്ധനംനിറയ്ക്കാന്‍ പോകുന്ന സ്ഥിതിയുണ്ടാവുമെന്ന് പമ്പുടമകള്‍ പറയുന്നു.
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില 2010ല്‍ നിലവില്‍ വന്നശേഷം ആറാം തവണയാണ് വര്‍ധിപ്പിക്കുന്നത്. ന്യായവില 20% വര്‍ധിക്കാനാണ് നിര്‍ദേശം. 2010ലെ ന്യായവില 2014ല്‍ 50 ശതമാനം വര്‍ധിപ്പിച്ചു. പിന്നീട് 10 ശതമാനം വീതം പല ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ വര്‍ധിപ്പിച്ചത് 10%. 2010ലെ വിലയുടെ 220% ആണ് ഇപ്പോഴത്തെ ന്യായവില. അതിലാണ് 20% വര്‍ധിപ്പിച്ചത്. പുതിയ പരിഷ്‌കരണത്തോടെ ഭൂമിയുടെ ന്യായവില 2010ലെ അടിസ്ഥാന വിലയുടെ 264% ആയി.
2010ല്‍ നിശ്ചയിച്ച വിലയുമായി മാത്രമേ ബജറ്റിലെ പരിഷ്‌കരണത്തിനു ബന്ധമുള്ളൂ. മാര്‍ക്കറ്റ് വിലയുമായി ബന്ധമില്ല. ന്യായവില വിപണിവിലയുടെ 50 ശതമാനമെങ്കിലും വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കിലും പല സ്ഥലങ്ങളിലും ഈ വിലയില്‍ എത്തിക്കാന്‍ കഴിയില്ല. വിപണിവില എപ്പോഴും കൂടി നില്‍ക്കും. 60 -70% ഇടപാടുകളിലും ഭൂമിയുടെ യഥാര്‍ഥവില കാണിക്കാറില്ല. ന്യായവിലയുടെ അടിസ്ഥാനത്തിലാണ് സ്റ്റാംപ് ഡ്യൂട്ടി വരുമാനം നിശ്ചയിക്കുന്നത്.
വന്‍കിട പദ്ധതികള്‍ വരുന്ന സ്ഥലങ്ങളില്‍ ഭൂമി വില വളരെ കൂടുതലായിരിക്കും. സെന്റിന് ശരാശി 45 ലക്ഷം രൂപ കൊടുക്കേണ്ടിവരും. എന്നാല്‍, സര്‍ക്കാര്‍ രേഖകളില്‍ പദ്ധതി തുടങ്ങുന്നതിനു മുന്‍പുള്ള വിലയായിരിക്കും. ഇതിനാലാണ് വിവിധ കാരണങ്ങളാല്‍ വിപണി മൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30%വരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്‌ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്റ്റാംപ്ഡ്യൂട്ടി 5 ശതമാനത്തില്‍നിന്ന് 7 ശതമാനമാക്കി.500 രൂപയായിരുന്നു ഡ്യൂട്ടിയെങ്കില്‍ ഇനി 700 രൂപയാകും.
കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ പറയുന്നു.സഹസ്ര കോടികള്‍ നികുതിയിനത്തില്‍ പിരിച്ചെടുക്കാതെയാണ് സര്‍ക്കാര്‍ 4,000 കോടി രൂപയുടെ അധിക നികുതി ഇപ്പോള്‍ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോള്‍ നികുതിഭാരം ഇല്ലാത്തത്. നികുതിക്കൊള്ളയ്‌ക്കെതിരേ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ക്കും. നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുകയാണെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ ധൂര്‍ത്തിനും പാഴ്ച്ചെലവുകള്‍ക്കും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാന്‍ സര്‍ക്കാര്‍ തയാറല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയില്‍ ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തിനു ബജറ്റില്‍ മികച്ച പരിഗണന നല്കി ബാലഗോപാല്‍ മുഖ്യനെ സുഖിപ്പിക്കുകയും. മുഖ്യമന്ത്രിയുടെ കലാലയമായ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ അക്കാദമിക് കോംപ്ലക്‌സിന് ആദ്യ ഗഡുവായി 10 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്. ആകെ 30 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. കോളജില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മാണത്തിന് 2 കോടിയും മൈതാനം നവീകരിക്കാന്‍ ഒരു കോടിയും നീക്കിവച്ചു. പിണറായിയില്‍ കാര്‍ഷിക വൈവിധ്യ കേന്ദ്രം, പിണറായി എജ്യുക്കേഷന്‍ ഹബ്ബില്‍ പോളിടെക്‌നിക് കോളജ് എന്നിങ്ങനെ വിവിധ മേഖലകളിലാണു തുക അനുവദിച്ചിരിക്കുന്നത്. മുന്‍പു പ്രഖ്യാപിച്ച കണ്ണൂര്‍ പിജി ഫയര്‍ ആന്‍ഡ് സേഫ്റ്റി റിസര്‍ച് സെന്ററിനു പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപയും ലഭിക്കും.
സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി, ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ 10 കോടി, പൊന്ന്യം ഏഴരക്കണ്ടത്തില്‍ കളരി മ്യൂസിയത്തിന് 8 കോടി എന്നിവയാണു ലഭിച്ചത്. 3 കേന്ദ്രങ്ങളില്‍ ഹെറിറ്റേജ് പദ്ധതികള്‍ക്കായി അനുവദിച്ച 17 കോടി രൂപയില്‍ ഒരു പങ്ക് തലശ്ശേരിക്കും ലഭിക്കും.
മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലെ തുറമുഖത്തിനു മറ്റു തുറമുഖങ്ങളുടെ വികസനത്തിന് അനുവദിച്ച 40 കോടി രൂപയില്‍ ഒരു വിഹിതം ലഭിക്കും. 8 സ്ഥലങ്ങളില്‍ പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ചു കെഎസ്ആര്‍ടിസി മന്ദിരങ്ങള്‍ നിര്‍മിക്കാന്‍ 20 കോടി രൂപയാണുള്ളത്. അതിലൊന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിലാണ്. ജോസ് കെ.മാണിയോടുള്ള ഇടതു മുന്നണിയുടെ ഇഷ്ടം ബജറ്റിലും കാണാം. പ്രഫഷനല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & സ്‌കില്‍ ഡവലപ്മെന്റ് സെന്ററിന് ആദ്യ ഗഡുവായി 60 ലക്ഷം രൂപ അനുവദിച്ചു. വലവൂരില്‍ ഇന്‍ഫോസിറ്റി പ്രഖ്യാപിച്ചതു കൂടാതെ കുറവിലങ്ങാട് സയന്‍സ് സിറ്റിക്കും വിഹിതമുണ്ട്.
https://www.facebook.com/Malayalivartha