അവിഹിതം പൊക്കിയ ഭർത്താവിനെ കൊന്നു: കസ്റ്റഡിയില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ കുതിരവട്ടത്ത് എത്തിച്ചപ്പോൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് ശുചിമുറിയിലെ വെന്റിലേറ്ററിലെ ഗ്രില്‍ കുത്തി ഇളക്കി രക്ഷപെട്ടു: രണ്ട് മണിക്കൂറിനുള്ളിൽ വീണ്ടും പിടിയിൽ...

കഴിഞ്ഞ ദിവസം കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ രണ്ട് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. മലപ്പുറത്ത് വയറുവേദനയെ തുടര്‍ന്ന് മരണമടഞ്ഞ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിനു പിന്നാലെ ഭാര്യ പുനം ദേവിയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കുതിരവട്ടത്ത് നിന്ന് പുറത്തേക്ക് പ്രതി ചാടുകയായിരുന്നു. ശുചിമുറിയിലെ വെന്റിലേറ്ററിലെ ഗ്രില്‍ കുത്തി ഇളക്കിയാണ് ഇവര്‍ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു പൂനം ദേവിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പൂനം ദേവി. കസ്റ്റഡിയില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കുതിരവട്ടത്തേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 8.45 ഓടെയാണ് മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡില്‍ നിന്ന് പൂനം ദേവിയെ പിടികൂടുന്നത്. ഭര്‍ത്താവ് വയറുവേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയത്തെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പൂനം ദേവി കൊലക്കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യ ഭര്‍ത്താവിനെ കഴുത്തില്‍ സാരി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
അവിഹിതം ഭര്‍ത്താവ് കയ്യോടെ പിടിച്ചതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. പൂനം ദേവി ഭാര്യയും കുട്ടികളുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് അഞ്ച് വയസുള്ള മകനുമായി കൊല്ലപ്പെട്ട സന്‍ജിത് പസ്വാന്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് വേങ്ങരയില്‍ എത്തിയത്. എന്നാല്‍ രഹസ്യ ഫോണുമായി പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടരുകയായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ കൊലപ്പെടുത്താനുള്ള പദ്ധതി പൂനം തയ്യാറാക്കിയിരുന്നു. അങ്ങനെ പറ്റിയ സമയം നോക്കി ഭര്‍ത്താവിനെ വീട്ടിനുള്ളില്‍ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അതേസമയം, സഹതടവുകാരുടെ സഹായത്തോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ കാണാന്‍ എന്ന് പറഞ്ഞാണ് ഇവര്‍ പുറത്തേക്ക് കടന്നത്. ഒന്നാം നിലയിലുള്ള ശുചിമുറിയുടെ വെന്റിലേറ്റര്‍ ജനവാതില്‍ ഇളക്കിയാണ് പൂനം രക്ഷപ്പെട്ടത്. വെന്‍റിലേറ്റര്‍ ഇളക്കി മാറ്റി അതുവഴി തൂങ്ങി ഇറങ്ങി, മതിലിലെ കേബിളുകൾ പിടിച്ച് പുറത്ത് കടക്കുകയായിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് പട്രോളിങ് ഉള്ള ഇടത്ത് നിന്നാണ് ഇവര്‍ തന്ത്രപരമായി രക്ഷപ്പെട്ടത്.
ജനുവരി 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് ഭർത്താവിന് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോള്‍ വയറുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു. പോസ്റ്റുമോര്‍ട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബിഹാര്‍ സ്വദേശി സന്‍ജിത് പാസ്വാനെയാണ് പൂനം കൊലപ്പെടുത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തിലെ എല്ലിന് പൊട്ടല്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ പുനംദേവിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. കാമുകനോടൊത്ത് ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ കഴുത്ത് മുറുക്കി കൊന്നതെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha