ബേനൂരിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന അഞ്ജുവിന്റെ മരണ കാരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം....

കാസർഗോഡ് ബേനൂരിൽ കോളേജ് വിദ്യാർത്ഥിനിയായ അഞ്ജുവിന്റെ മരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മരണകാരണം വ്യക്തമായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം കഴിച്ചാണെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. പേസ്റ്റ് രൂപത്തിലുളള എലിവിഷം കഴിച്ചാണ് ആത്മഹത്യയെന്നും സൂചനയുണ്ടായിരുന്നു.വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കരള്‍ ഉള്‍പ്പടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം.
ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്റെയും വിലയിരുത്തല്‍. ക്യാൻസറിനെ തുടർന്ന് കാമുകൻ മരിച്ച നാൽപത്തിയൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിഷം ഉള്ളിൽ ചെന്ന് അഞ്ജുശ്രീ മരിക്കുന്നത്. അഞ്ജുശ്രീ പാർവ്വതിയുടെ മരണം ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടുന്നതിനിടയിലാണ് അഞ്ജുവിന്റെ മരണം എലിവിഷം ഉളളില്‍ ചെന്നതെന്ന് അന്തിമ പരിശോധനാഫലം പുറത്ത് വന്നത്.
അഞ്ജുശ്രീ ജനുവരി അഞ്ചിനു രക്തപരിശോധന നടത്തിയിരുന്നെങ്കിലും ഇതിന്റെ റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും പരാമർശിച്ചിരുന്നില്ല. പ്രാഥമിക ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലായിരുന്നു രക്ത പരിശോധന നടത്തിയത്. തുടർന്ന് ജനുവരി ഏഴിനാണ് അഞ്ജുശ്രീയുടെ ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തത്. എലിവിഷം ഉള്ളിൽ ചെന്നുവെന്ന് വ്യക്തത വന്നതോടെ ജനുവരി അഞ്ചിന് ശേഷമാണോ വിഷം ഉള്ളിൽ ചെന്നതെന്ന് വ്യക്തത വരാനുണ്ട്.
വളരെ കുറച്ചു പേർക്ക് മാത്രമേ വിപിൻരാജും അഞ്ജുശ്രീയും തമ്മിലുള്ള അടുപ്പം അറിയാമായിരുന്നുള്ളൂ. പ്ലസ് ടുവിന് അഞ്ജു പഠിക്കുമ്പോഴാണ് അടുത്തത്. ഇൻസ്റ്റാഗ്രമാമിലെ പരിചയം വളരുകയായിരുന്നു. താൻ വന്ന് വിളിച്ചാൽ ഇറങ്ങിവരണമെന്ന് അഞ്ജുശ്രീയോട് വിപിൻരാജ് പലതവണ പറഞ്ഞതായാണ് വിവരം. എന്നാൽ അമ്മയെ ധിക്കാരിക്കില്ലെന്നും അമ്മയെ വിവാഹത്തിന് സമ്മതിപ്പിക്കാമെന്നുമായിരുന്നു അഞ്ജുശ്രീ പറഞ്ഞത്.
ചട്ടഞ്ചാൽ സ്‌കൂളിലാണ് അഞ്ജു ആദ്യം പഠിച്ചിരുന്നത്. ഈ സ്‌കൂളും വിപിൻരാജിന്റെ വീടും തമ്മിൽ മൂന്ന് കിലോമീറ്ററിന്റെ അകലം മാത്രമേയുള്ളൂ. വിപിൻരാജിന്റെ മരണമറിഞ്ഞ അഞ്ജുശ്രീ കസിൻ മരിച്ചുവെന്ന് പറഞ്ഞ് കോളേജിൽ നിന്നും നേരത്തെ ഇറങ്ങിയിരുന്നു. അന്നും മുഖത്ത് ആരും നിരാശ കണ്ടിരുന്നില്ല. പക്ഷേ ആൺസുഹൃത്തിന്റെ മരണം അഞ്ജുശ്രീയ്ക്ക് വലിയ ആഘാതമായി മാറിയിരുന്നു.
അഞ്ജു ശ്രീ മാനസിക സമ്മർദ്ദം കാരണമാണ് ജീവനൊടുക്കിയത് എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പൊലീസ് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മൊഴിയെടുത്ത ശേഷമാണ് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഭക്ഷ്യവിഷബാധയല്ല, മറിച്ചു മറ്റൊരു വിഷാംശമാണ് അഞ്ജുശ്രീയുടെ കരൾ ഉൾപ്പെടെ പ്രവർത്തനരഹിതമാകാൻ കാരണമെന്നും മരണത്തിലേക്ക് നയിച്ചതെന്നും കണ്ടെത്തിയിരിക്കുന്നത്.
ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ അഞ്ജുശ്രീ പാർവതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് മരിച്ചത്. ഡിസംബർ 31 ന് ഹോട്ടലിൽനിന്ന് ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചു ഭക്ഷ്യവിഷബാധയേറ്റതാണ് മരണകാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ തുടർന്ന് ഹോട്ടൽ ഉടയെയും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
എന്നാൽ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഇവരെ വിട്ടയച്ചു. പ്ലസ്ടൂ പഠനത്തിന് ശേഷം ഐടിഐയിൽ തുടർ പഠനം നടത്തിയിരുന്ന വിപിൻരാജ് കോവിഡിന് ശേഷം ബേക്കറിയിൽ ജോലി ചെയ്ത് വരവെയായിരുന്നു വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് കിഡ്നിയിൽ കല്ലാണെന്ന് കരുതി രണ്ട് ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെക്കാണാൻ അഞ്ജുശ്രീ ആശുപത്രിയിലെത്തിയിരുന്നു. അതിന് ശേഷം കൂടെയുണ്ടായിരുന്ന അമ്മയോട് വന്നിട്ട് പോയത് തനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണെന്ന് വിപിൻരാജ് തുറന്ന് പറയുകയും ചെയ്തു.
വയറ് വേദനയ്ക്ക് പ്രാഥമിക ചികിത്സ തേടിയ വിപിൻരാജ് തുടർച്ചയായി മൂന്നുദിവസം ചർദ്ദിച്ചു. തുടർന്ന് പരിശോധനയ്ക്ക് വിധമായപ്പോൾ കുടൽ ബന്ധനമാണെന്ന് തിരിച്ചറിയുകയും ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. പക്ഷെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 45ാം ദിവസം യുവാവ് മരണത്തിനു കീഴടങ്ങി. ആൺ സുഹൃത്തിനെ നഷ്ടമായ വേദനയിലായിരുന്നു അഞ്ജുശ്രീയുടെ ആത്മഹത്യയും. ചികിത്സയ്ക്കിടെ അഞ്ജുവമായുള്ള അടുപ്പം അമ്മയോടും അച്ഛനോടും തുറന്ന് പറഞ്ഞിരുന്ന യുവാവ് വിവാഹാലോചനയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സത്യം കാമുകന്റെ മരണശേഷമാണ് അഞ്ജുശ്രീ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha