കട്ടിപ്പണിയൊന്നും ചെയ്യാന്‍ വയ്യ...സൗന്ദര്യം പോകും: ജയിലിൽ മിനി ബ്യൂട്ടിപാർലർ സെറ്റപ്പുമായി ഭാസ്ക്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ: ഡോവ് സോപ്പും, യാർഡ്‌ലിയുമില്ലതെ പറ്റില്ല: സന്ദർശകരായി എത്തുന്ന വിഐപികൾ സമ്മാനിക്കുന്നത് വിലപിടിപ്പുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ: പരോളിന് ഇറങ്ങുമ്പോൾ കൂട്ടികൊണ്ട് പോകാൻ പുരുഷസുഹൃത്തുക്കൾ എത്തുന്നത് ക്രിസ്റ്റയിലും, ഫോർച്യൂണറിലും...

ഏറെ കോളിളക്കം സൃഷ്ടിച്ച കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ഇപ്പോൾ കണ്ണൂർ വനിത ജയിലിലാണ് കഴിയുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ജയിലിലെ ജോലി ടൈലറിംഗാണ്. വാർഡന്മാരുടെയും സൂപ്രണ്ടിന്റെയുമൊക്കെ ഒത്താശയിൽ അടിച്ച് പൊളിക്കുന്ന ഇവർ ജയിൽ അന്തേവാസികളുടെ ബ്ലൗസും പുറത്ത് വിൽക്കാനുള്ള നൈറ്റിയുമാണ് തുന്നുന്നത്. ഒരു ദിവസത്തെ തയ്യൽ ജോലിക്ക് ഷെറിന് 126 രൂപ ശമ്പളം കിട്ടും. ഇതിന് പുറമെ ഷെറിന് ജയിൽ അക്കൗണ്ടിൽ മണി ഓർഡറായും പണം എത്താറുണ്ട്.
തയ്യൽ കേന്ദ്രത്തിൽ എത്താനും പോകാനും ഷെറിന് മാത്രം സമയം ബാധകമല്ല. താര സുന്ദരി പരിവേഷം ഉള്ളതിനാൽ പല തടവുകാരും ശുപാർശയും മറ്റ് കാര്യങ്ങളും നിർവ്വഹിക്കുന്നതും ഷെറിൻ വഴിയാണ്. സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ സന്ദർശകരായി എത്തുന്ന പ്രമുഖർ തന്നെ ഷെറിന് എത്തിക്കാറുണ്ട്. ഡോവ് സോപ്പിലാണ് കുളി. ഡോവിന്റെ തന്നെ ഷാംപു , യാർഡിലി പൗഡർ ഇതൊക്കെ ഷെറിന് മാത്രം സ്വന്തം. ടൈലറിംഗാണ് ജോലിയെങ്കിലും ജയിലിലെ കിച്ചൺന്റെ പൂർണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്. കണ്ണൂരിലേക്ക് മാറ്റം ഉണ്ടായിട്ടും മാവേലിക്കര സ്വദേശി ഷെറിന് വിസിറ്റർമാർ കുറവില്ല. പരോളിൽ ഇറങ്ങുമ്പോൾ കൊണ്ടു പോകാൻ എത്തുന്നത് ക്രിസ്റ്റയും ഫോർച്യൂണറും പോലുള്ള ആഡംബര വാഹനങ്ങൾ ഇക്കാര്യം സംസ്ഥാന ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജയിലിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുമായും ഷെറിന് നല്ല ബന്ധമാണെന്നാണ് വിവരം. പരോളിന് അപേക്ഷ നൽകിയാൽ ഷെറിനാണെങ്കിൽ എന്ത് നൂലാമാലകൾ ഉണ്ടെങ്കിലും ഉടനടി മാറിയിരിക്കും. ദക്ഷിണ മേഖലയുടെ ചുമതല ഉണ്ടായിരുന്ന ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മുൻപ് ഷെറിന്റെ പേരിൽ പഴി കേട്ടിരുന്നു. ജയിൽ ഉദ്യോഗസ്ഥർക്ക് അത്രയ്ക്ക് പ്രിയപ്പെട്ട തടവുകാരിയാണ് ഷെറിൻ. അട്ടകുളങ്ങര വനിത ജയിലിൽ കഴിയവെ ഐ എസ് റിക്രൂട്ട്‌മെന്റ് കേസിൽ തടവിൽ കഴിയുന്ന യാസ്മിൻ ഷഹീദ് ആയിരുന്നു ഷെറിന്റെ കൂട്ടുകാരി.
പിന്നീട് ഇവർ തമ്മിലെ പിണക്കവും അടി പിടിയും ജയിലിലെ സ്വൈര്യത നഷ്ടപ്പെടുത്തിയതിനെ തുടർന്ന് യാസ്മിനെ വിയ്യൂരിലേക്കും ഷെറിനെ കണ്ണൂരിലേക്കും മാറ്റിയത്. വിയ്യൂരിൽ നല്ല നടപ്പായതിനെ തുടർന്ന് യാസ്മിനെ തിരികെ അട്ടകുളങ്ങര എത്തിച്ചുവെങ്കിലും ഷെറിൻ കണ്ണൂരിൽ തന്നെ തുടരുകയാണ്. ഇതിന് മുൻപ് 20 17 ലും ഷെറിനെ ജയിൽ മാറ്റിയിരുന്നു. അന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്.
അന്ന് അട്ടകുളങ്ങര ജയിലിൽ വിശിഷ്ട വ്യക്തികൾ എത്തുമ്പോൾ താലമേന്തി സ്വീകരിക്കുന്നതു ഷെറിനായിരുന്നു. മൊബൈൽ ഫോൺ വിളി പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് അന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. അന്ന് അട്ടകുളങ്ങര വനിതാ ജയിലിലെ ചില വനിതാ വാർഡർമാരാണു ഫോൺ വിളിക്കു ഷെറിന് ഒത്താശ ചെയ്തിരുന്നത്. സിം കാർഡ് ഊരിയ ശേഷം സ്വന്തം മൊബൈൽ ചാർജ് ചെയ്യാൻ ഉദ്യോഗസ്ഥർ ജയിൽ അടുക്കളയിൽ പ്ലഗിൽ കുത്തിവയ്ക്കുമായിരുന്നു.
ഷെറിൻ കൈവശമുള്ള സ്വന്തം സിം കാർഡ് അതിലിട്ടു രഹസ്യമായി വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ചിരുന്നു. ഇതു സ്ഥിരം പരിപാടിയായതോടെ അന്ന് ജയിലിൽ സഹതടവുകാരിയായി ഉണ്ടായിരുന്ന ബ്ലൂ ബ്ളാക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യാസും ഒരു ദിവസം ഫോൺ ചോദിച്ചു. എന്നാൽ ജീവനക്കാർ നൽകിയില്ല. അതോടെ ഷെറിന്റെ ഫോൺവിളി ഉന്നതരുടെ ചെവിയിലെത്തി. ഷെറിനു കഠിനജോലിയൊന്നും കൊടുത്തിരുന്നില്ല. വെയിൽ കൊള്ളാൻ വയ്യ. സെല്ലിൽ നിന്നു ജയിൽ ഓഫിസിലേക്കു നടക്കുമ്പോൾ വെയിലു കൊള്ളാതിരിക്കാൻ ഷെറിന് ഒരു കുട അനുവദിച്ചു നൽകുകയും ചെയ്തത് വാർത്തയായിക്കുന്നു..
2009 നവംബർ ഏട്ടിന് രാവിലെയാണ് ചെങ്ങന്നൂർ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ എന്ന 65കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ സ്റ്റോർ കീപ്പറായിരുന്ന കാരണവർ നാട്ടിൽ ഭാര്യയുടെ മരണത്തെ തുടർന്ന് തിരികെയെത്തി വിശ്രമ ജീവിതം നയിക്കുന്നതിനിടെയായിരുന്നു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ (27) അറസ്റ്റു ചെയ്തു. ഇവർക്കൊപ്പം കൃത്യത്തിൽ പങ്കെടുത്ത മൂന്നുപേർ കൂടിയുണ്ടായിരുന്നു.കുറിച്ചി സചിവോത്തമപുരം കാലായിൽ ബിബീഷ് ബാബു എന്ന ബാസിത് അലി (25), കളമശ്ശേരി ബിനാനിപുരം കുറ്റിനാട്ടുകര നിധിൻ നിലയത്തിൽ നിധിൻ (ഉണ്ണി- 28), കൊച്ചി ഏലൂർ പാതാളം പാലത്തിങ്കൽ ഷാനു റഷീദ് (24) എന്നിവരായിരുന്നു മറ്റു പ്രതികൾ.
നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു.
ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്. സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി.
കൊലപാതകത്തിനിടെ വീട്ടുകാരെ ചോദ്യം ചെയ്യവേ ഷെറിൻ നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് പ്രതികളെ വേഗം പിടികൂടാൻ സഹായകമായത്. നാല് പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. വിവിധ കുറ്റങ്ങൾക്കായി മൂന്ന് ജീവപര്യന്തമാണ് ഷെറിന് ലഭിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ഉന്നത ബന്ധങ്ങളുപയോഗിച്ച് തനിക്കാവശ്യമായ സൗകര്യങ്ങളെല്ലാം ജയിലിൽ ഒരുക്കിയെടുക്കുകയായിരുന്നു ഷെറിൻ. ഷെറിൻ പിടിയിലാകുമ്പോൾ കുട്ടിക്ക് നാലു വയസായിരുന്നു. അന്നത്തെ നാലുവയസ്സുകാരന്‍ ഇന്നു മുതിര്‍ന്ന കുട്ടിയായി. മകനെയും ബിനുവിനെയും സഹോദരങ്ങള്‍ അമേരിക്കയിലേക്കു കൊണ്ടുപോയി.ചെറിയനാട്ടെ കാരണവേഴ്സ്വില്ല ഇന്ന് അനാഥമാണ്.
https://www.facebook.com/Malayalivartha