പ്രണവിന്റെ ഇഷ്ടങ്ങൾക്ക് കൂട്ടായി നിന്നു: ജീവിത ചെലവിനായി ലോട്ടറി കച്ചവടം തുടങ്ങിയതോടെ വരുമാനം: കടക്കെണിയിൽ നിന്ന് പച്ചപിടിച്ച് തുടങ്ങിയതോടെ അനിയത്തിയുടെ വിവാഹം നടത്തി: ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും, ഭാഗ്യദേവതയ്‌ക്കൊപ്പം നിന്ന് തിരിച്ച് പിടിക്കുന്നതിനിടെ പടികടന്നെത്തിയത്.....
ജീവിതത്തിൽ കൈവിട്ടുപോയ ഓരോന്നും ഷഹാനയ്‌ക്കൊപ്പം തിരിച്ച് പിടിക്കുന്നതിനിടെയായിരുന്നു വിധി വില്ലനെപ്പോലെ പ്രണവിനെ തട്ടിയെടുത്തത്. ലക്ഷക്കണക്കിന് രൂപയാണ് പ്രണവിന്റെ വീട്ടുകാർ ചികിത്സയ്ക്കായി ചെലവഴിച്ചത്. എന്നിട്ടും പ്രണവിന് എഴുന്നേറ്റ് നിൽക്കിനായില്ല. എന്നേക്കുമായി കിടപ്പിലായതും, ആറ് വർഷം പ്രണയിച്ച കാമുകി ഉപേക്ഷിച്ച് പോയതും, പ്രണവിനെ തകർത്തിരുന്നു. ഇതിനിടെ പ്രാരാബ്ധങ്ങൾ ഏറെ ഉള്ളപ്പോഴാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേയ്ക്ക് കടന്ന് വന്നത്. ഷഹാന കൂട്ടായി വന്നതോടെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ പ്രണവ് മറ്റൊരു ലോകത്തേയ്ക്ക് എത്തി.
ജീവിത ചെലവിനായി ലോട്ടറി കച്ചവടം തുടങ്ങിയതോടെ വരുമാനമാനം കിട്ടി. അങ്ങനെ കടക്കെണിയിൽ നിന്ന് പച്ചപിടിച്ച് തുടങ്ങിയതോടെ അനിയത്തിയുടെ വിവാഹം പ്രണവ് നടത്തി. ട്യൂബിലൂടെ ഭക്ഷണം കഴിച്ചിരുന്ന പ്രണവിന് ശസ്ത്രക്രിയ നടത്തി വായിലൂടെ ഭക്ഷണം കഴിക്കാൻ സാധിച്ചു. ശാസ്ത്രക്രിയകൾക്കെല്ലാം ഷഹാന പ്രണവിന് ധൈര്യം പകർന്നു. അടുത്തിടെയാണ് യാത്രയ്ക്കായി ഇരുവരും ഒരു കാർ വാങ്ങിയത്. ബലമില്ലാത്ത പ്രണവിന്റെ കാലുകൾക്ക് ഷഹാനയായിരുന്നു ബലം. ഇതുതന്നെയാണ് മുപ്പത്തിയൊന്നാം പിറന്നാളിൽ പ്രിയപെട്ടവളുടെ മുഖം നെഞ്ചിൽ പച്ചകുത്തി പ്രണവ് ഷഹാനയെ ഞെട്ടിച്ചതും. ഒരു കുഞ്ഞിനെപ്പോലെ പ്രണവിനെ കൊണ്ടുനടന്ന ഷഹാനയ്ക്ക് ഈ വിയോഗം എങ്ങനെ ഉൾക്കൊള്ളാൻ ആകുമെന്ന് വേദനയിലാണ് കുടുംബവും, സുഹൃത്തുക്കളും.
പ്രണവിന്റെ ഇഷ്ടങ്ങൾക്കു കൂട്ടായി ഷഹ്ന രണ്ട് വർഷത്തോളം കൂട്ടായി നിന്നു. സുഹൃത്തുക്കൾക്കൊപ്പം ഉത്സവങ്ങളും പെരുന്നാളുകളും അവർ ആഘോഷമാക്കി. ബീച്ചുകളും വിനോദകേന്ദ്രങ്ങളും പ്രണവിന് അന്യമായില്ല. കഴിഞ്ഞ 30ന് ജന്മദിനവും തുമ്പൂർ അയ്യപ്പൻകാവിലെ ഉത്സവവും വരെ ആഘോഷമാക്കി. കഴുത്തിലെ ശസ്ത്രക്രിയയ്ക്കുശേഷം വായിലൂടെ ഭക്ഷണം കഴിച്ചു തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു പ്രണവ്. വർഷങ്ങൾക്കുശേഷമാണ് വായിലൂടെ ഭക്ഷണം കഴിച്ചത്. എന്നാൽ ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല.
രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനായ പ്രണവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്ത ദിവസം ഉച്ചയ്ക്കായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി ആർ.ബിന്ദു അടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഴുത്തിന് താഴെ തളർന്ന പ്രണവിനെ ഹൃദയം തകർന്ന വേദനയോടെയാണ് ഷഹ്ന യാത്രയാക്കിയത്. പ്രണയത്തിന് പുതിയ ഭാവം നൽകിയ ഇരുവരുടെയും മൂന്നാം വിവാഹ വാർഷികമാണ് മാർച്ച് 3ന്.
എട്ട് വര്‍ഷം മുമ്പ് പട്ടേപ്പാടത്തിന് സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണാണ് പ്രണവിന്റെ നട്ടെല്ലിന് പരിക്കേറ്റത്. ചികിത്സ നടത്തുന്നതിനിടെ പങ്കുവെച്ച വീഡിയോ കണ്ടാണ് ഷഹാനയ്ക്ക് പ്രണവിനോട് പ്രണയം തോന്നിയത്. ഇക്കാര്യം അറിയിച്ചപ്പോള്‍ പ്രണവ് എതിര്‍ത്തെങ്കിലും ഷഹാന പിന്മാറിയില്ല. ഇതോടെ 2020ല്‍ കൊടുങ്ങല്ലൂര്‍ ആല ക്ഷേത്രത്തില്‍ വെച്ച് വീല്‍ചെയറിലിരുന്ന് പ്രണവ് ഷഹാനയ്ക്ക് മിന്നുകെട്ടി. ശരീരം തളര്‍ന്ന് ജീവിതം മടുത്തവര്‍ക്ക് വലിയ പ്രതീക്ഷയും പ്രചോദനവുമായിരുന്നു പ്രണവ്.
മോട്ടർ വാഹന വകുപ്പിന്റെ പ്രാദേശിക റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു പ്രണവ്. റോഡിൽ നിയമം പാലിക്കേണ്ടതിനെക്കുറിച്ചും അപകടങ്ങൾ ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചാണ് പ്രണവ് വിദ്യാർഥികൾ അടക്കമുള്ളവരെ ബോധവൽക്കരിക്കാൻ ശ്രമിച്ചത്. പ്രണവിന്റെ വിഡിയോകൾ മോട്ടർ വാഹന വകുപ്പ് ക്ലാസുകളിൽ പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറും റോഡ് സേഫ്റ്റി കമ്മിഷണറുമായ എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം എറണാകുളം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ പ്രണവിന്റെ വീട്ടിലെത്തി പുഷ്പചക്രം അർപ്പിച്ചിരുന്നു. ആരോഗ്യനിലയിലുണ്ടായ മാറ്റം ഏവര്‍ക്കും പ്രതീക്ഷ നല്‍കിയിരുന്നു. അധികം വൈകാതെ എഴുന്നേറ്റ് നടക്കുമെന്ന വിശ്വാസം ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് പ്രണവിന്റെ അപ്രതീക്ഷിത വിയോഗം.
https://www.facebook.com/Malayalivartha