കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമാകുന്നതാണ് ഈ വാർത്ത. സംസ്ഥാനത്ത് ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് വ്യക്തമാകുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും ഒറ്റപ്പെട്ട മഴയ്ക്ക് കൂടുതൽ സാധ്യത.
എന്നാൽ ബുധനാഴ്ചയോടെ കൂടുതൽ സ്ഥലങ്ങളിൽ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്. വേനൽ മഴ എത്തുന്നതോടെ കൊടും ചൂടിൽ നിന്നും മോചനത്തിനും സാധ്യതയുണ്ട്.
ഈ ദിവസങ്ങളിൽ താപനില വലിയ തോതിൽ ഉയരാനിടയില്ല. അതേസമയം ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ എരിമയൂർ മേഖലയിലാണ്. ഈ മേഖലയിൽ ഇന്നലെ 41.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha