മോദിയുടെ വന്ദേഭാരതിന്റെ കഥ, സുധാംശു മണി എന്ന ഹീറോയുടെയും...കേരളത്തിന്റെ അഭിമാനമാകാൻ വന്ദേഭാരത്...!
അങ്ങനെ കേരളത്തിനും വന്ദേഭാരത് കിട്ടി..ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് നിർവഹിക്കുന്നത്. ബുധനാഴ്ച മുതൽ വന്ദേഭാരത് എക്‌സ്പ്രസിൽ പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം. കേരളത്തിന് അനുവദിച്ചത് ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും വന്ദേഭാരത് സീരിസിലെ 14 ാമത്തെയും ട്രെയിനാണ്. വന്ദേഭാരത് ട്രെയിൻ കേരളത്തിൽ രാഷ്ട്രീയമായ ചർച്ചകൾക്കും വഴിതുറന്നിരിക്കുകയാണ്.
കേരളത്തിനുള്ള വിഷുകൈനീട്ടമെന്ന് ബിജെപി പ്രതികരിച്ചപ്പോൾ, സംസ്ഥാന സർക്കാരിന്റെ സമ്മർദഫലമാണ് ട്രെയിൻ അനുവദിച്ചതെന്നാണ് ഇടതുപക്ഷം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരും കേരള സർക്കാരും തങ്ങളുടേതായി അവകാശപ്പെടുന്ന വന്ദേഭാരത് ട്രെയിനിന്റെ കഥ പറയുമ്പോൾ വന്ദേ ഭാരതിനിന്റെ മുഴുവൻ ക്രെഡിറ്റും പോകുന്നത് ബുള്ളറ്റ് ട്രെയിനുകളെ നോക്കി അസൂയപ്പെട്ടിരുന്ന യാത്രക്കാർക്ക് ലോകോത്തര നിലവാരത്തിലുള്ള ഒരു ട്രെയിൻ നല്കുന്നതിനുവേണ്ടി അധികാരികളുടെ കാല് പിടിച്ചു കരഞ്ഞ സുധാംശു മണി എന്ന റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനീയർക്കാണ്
റെയിൽവേ ബോർഡ് ചെയർമാനും റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥരും അനുമതി നൽകാതെയും പരിഗണിക്കാതെയും സംശയിച്ചും നിന്ന വന്ദേഭാരത് ട്രെയിൻ ഇപ്പോൾ ഇന്ത്യയുടെയും കേരളത്തിന്റെയുമൊക്കെ അഭിമാനമായി അവതരിപ്പിക്കുമ്പോൾ അതിനു പിന്നിൽ ഒരു മനുഷ്യന്റെ പോരാട്ടത്തിന്റെ കഥയുണ്ട്. ആ മനുഷ്യന്റെ പേരാണ് സുധാംശു മണി.
ലക്നൗ സ്വദേശിയാണു സുധാംശു മണി. കോളജ് പഠനത്തിനു പിന്നാലെ ബിഹാർ, ജമൽപൂരിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പരിശീലനം. 1981ൽ കൊൽക്കത്തയിൽ, ഇൗസ്റ്റേൺ റെയിൽവേ അസിസ്റ്റന്റ് മെക്കാനിക്കൽ എൻജിനിയറായി ജോയിൻ ചെയ്തു .. പിന്നെ നീണ്ട 38 വര്ഷം ഹൃദയമിടിപ്പിനു പോലും ട്രെയിനുകളുടെ താളം ആണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാരൻ .. സുധാംശു മണിയെന്ന ഐസിഎഫ് റിട്ട. ജനറൽ മാനേജർ ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും വന്ദേഭാരത് വിദൂരമായ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചേനെ.
18 മാസം കൊണ്ടാണു സമ്പൂർണ ഇന്ത്യൻ നിർമിത ട്രെയിൻ യാഥാർഥ്യമായത്. രണ്ടായി നിന്ന തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും ഒരു കുടക്കീഴിൽ എത്തിച്ചതു മുതൽ സുധാംശു നടത്തിയ യാത്ര അറിയേണ്ടത് തന്നെ വന്ദേഭാരത ട്രെയിനിന്റെ ആശയം ആദ്യം ഉണ്ടാകുന്നത് ഒരു ട്രെയിൻ യാത്രയിൽ സുധാംശുവിന്റെ മകൻ പറഞ്ഞ തികച്ചും നിഷ്ക്കളങ്കമായ ഒരു കമെന്റ് ആണ് .അതിങ്ങനെയാണ് . 2012 ഒക്‌ടോബർ മുതൽ മൂന്നു കൊല്ലം ബർലിനിലെ ഇന്ത്യൻ എംബസിയിൽ റെയിൽവേ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സുധാമണി .
പോളണ്ടിലെ വോക്ലാവിലേക്കു കുടുംബത്തിനൊപ്പമുള്ള ട്രെയിൻ യാത്രയ്ക്കിടെ 2 വയസ്സുകാരൻ മകൻ ശുദ്ധശുവിനോട് പറഞ്ഞു. ‘പപ്പാ നോക്കൂ, ഇന്ത്യയിലെ ട്രെയിനുകൾ പോലൊരു ട്രെയിൻ അതാ.’ ! സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പഴയ ട്രെയിൻ ചൂണ്ടിക്കാട്ടിയാണ് കുട്ടി പറഞ്ഞത് . സോവിയറ്റ് കാലഘട്ടത്തിന്റെ അവശിഷ്ടമെന്നു വിശേഷിപ്പിക്കാവുന്ന പഴഞ്ചൻ ട്രെയിനായിരുന്നു അത്. മകന്റെ വാക്കുകളിൽ നിന്നു സുധാംശുവിന്റെ ഹൃദയത്തിലേക്ക് അടർന്നു വീണ തീപ്പൊരി ചിന്തകളായും ആശയങ്ങളായും കത്തിക്കയറാൻ അധിക സമയം വേണ്ടി വന്നില്ല...അന്ന് സുധാമണിയിലെ റെയിൽവേ ഉദ്യോഗസ്ഥൻ ഉറപ്പിച്ചു ,ഇന്ത്യയ്ക്കും ലോകോത്തര നിലവാരമുള്ള ഒരു ട്രെയിൻ യുണ്ടാകണം
പിന്നെയും കാലം കടന്നുപോയി ..സുധാംശു മണി ഐസിഎഫിൽ ജനറൽ മാനേജർ ആയിരിക്കുമ്പോൾ , 2016ൽ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇറക്കുമതി ചെയ്യാൻ റെയിൽവേ പദ്ധതിയിട്ടത്. ഇറക്കുമതി ട്രെയിനുകളോടു വേഗത്തിലും ഗുണമേന്മയിലും മത്സരിക്കാൻ കഴിയുന്ന തദ്ദേശീയ സാങ്കേതിക വിദ്യയോടെ സെമി-ഹൈ സ്പീഡ് ട്രെയിൻ ഇവിടെ ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ആദ്യ പ്രതികരണം.
38 വർഷത്തെ അനുഭവ പരിചയമുള്ള റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനീയറാണ് സുധാംശു മണി. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മുൻ ജനറൽ മാനേജർ കൂടിയാണ് അദ്ദേഹം. പ്രസ്തുത പരിചയത്തിന്റെ പുറത്താണ് സുധാംശു മണി പുതിയ തരത്തിലുള്ള ട്രെയിൻ നിർമിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മന്ത്രാലയത്തെ സമീപിച്ചത്.സുധാംശു നേരെ ഡൽഹിക്കു വിമാനം കയറി. റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എ.കെ.മിത്തലിനെ നേരിൽക്കണ്ടു. വെറും രണ്ടു ട്രെയിനുകൾ നിർമിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല.
വിരമിക്കാൻ കേവലം 14 മാസം മാത്രം ബാക്കിയുണ്ടായിരുന്ന മിത്തലിന് മറ്റൊരു ഓഫർ കൂടി കൊടുത്തു : ‘സർ നിങ്ങൾ വിരമിക്കും മുൻപ് ആദ്യ ട്രെയിൻ പുറത്തിറങ്ങിയിരിക്കും. ഞാൻ ഇപ്പോൾ നിങ്ങളുടെ കാലു പിടിക്കാൻ പോവുകയാണ്. അനുമതി നൽകാതെ ഞാൻ പോവില്ല...’ സുധാംശുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ മിത്തലിനു കീഴടങ്ങേണ്ടിവന്നു ... വിമാനത്തിൽ ചെന്നൈയിൽ വന്നിറങ്ങും മുൻപേ ഐസിഎഫിന്റെ ഔദ്യോഗിക ഇ മെയിലിൽ ചെയർമാന്റെ അനുമതിക്കത്ത് കാത്തിരിപ്പുണ്ടായിരുന്നു. 200 കോടി രൂപയായിരുന്നു വന്ദേഭാരതിന്റെ മൂലധനം.
പിന്നെ കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നു. പതിനാല് മാസമെന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയില്ലെന്ന്
അറിയാമായിരുന്നെങ്കിലും പദ്ധതിക്ക് അനുമതി കിട്ടാൻ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നുവെന്നും സുധാംശു മണി പറയുന്നു. വന്ദേഭാരത് എന്നായിരുന്നില്ല ട്രെയിൻ 18 എന്നായിരുന്നു പദ്ധതിയുടെ പേര്. ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മുൻ ജനറൽ മാനേജർ എന്ന നിലയിൽ ട്രെയിൻ 18ന്റെ പ്രവർത്തനങ്ങൾക്ക് സുധാംശു തന്നെ നേതൃത്വം നൽകി. ആവശ്യമായ അനുമതികൾ നേടിയെടുക്കുകയും പദ്ധതിയുടെ പൂർത്തീകരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്ത അദ്ദേഹം അംഗീകാരം ലഭിച്ചയുടൻ തന്റെ സംഘത്തെ ഒന്നായി ചേർത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. അതും അത്ര എളുപ്പമായിരുന്നില്ല
ജീവനക്കാരെ ഒരുക്കുകയായിരുന്നു ആദ്യ പടി. ഐസിഎഫിന്റെ ജനറൽ മാനേജർ ഓഫിസിലെത്തുമ്പോൾ, കയ്യിലുള്ള സ്യൂട്ട് കേസ് വാങ്ങി ചുമക്കാൻ ഒരു ജീവനക്കാരൻ പിന്നാലെയെത്തുമായിരുന്നു. സ്യൂട്ട്കേസിനു പകരം സ്വയം തോളിൽ തൂക്കിയിടാൻ കഴിയുന്ന ബാഗ് സുധാംശു വാങ്ങിയതോടെ വർഷങ്ങളായി തുടർന്നിരുന്ന ‘അനാചാരത്തിനും’ അവസാനമായി. ജനറൽ മാനേജർമാർ വല്ലപ്പോഴും വന്നു പോയിരുന്ന ഫാക്ടറിയിൽ ദിവസവും രണ്ടും മൂന്നും തവണ വരെ എത്തി. തുറന്ന മനസ്സ്, സഹാനുഭൂതി, ആശയങ്ങൾക്കു വേണ്ടിയുള്ള തുടർച്ചയായ അന്വേഷണം, ജോലി ചെയ്യുന്നവർക്കുള്ള അംഗീകാരം, എല്ലാ പഴയ രീതികളുടെയും പൊളിച്ചെഴുത്ത്. ഫ്യൂഡൽ കെട്ടുപാടിലും ഉദ്യോഗസ്ഥ ഭരണത്തിലും വീർപ്പുമുട്ടിക്കിടന്ന ഐസിഎഫിലെ ഓരോ തൊഴിലാളിക്കും അല്മധൈര്യവും പ്രചോദനവും നൽകി .. അങ്ങനെ ജീവനക്കാർ ഒറ്റക്കെട്ടായി മാറിയതോടെ കാര്യങ്ങൾ വേഗത്തിലായി.
സെമി-ഹൈ സ്പീഡ് ബോഗികളുടെ ചട്ടക്കൂട് തയാറാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതു നിർമിക്കാൻ കഴിയുന്ന കമ്പനിയെ കാൻപുരിൽ കണ്ടെത്തി. 50 റെയിൽവേ എൻജിനീയർമാരും 500 ഫാക്ടറി തൊഴിലാളികളും അടങ്ങുന്ന സംഘം 18 മാസം കൊണ്ട് വന്ദേ ഭാരതിന്റെ പ്രോട്ടോടൈപ്പ് റാക്ക് രൂപകൽപന ചെയ്തെടുത്തു. രൂപകൽപനയിൽ ബോഗികൾക്ക് അടിയിൽ എൻജിൻ ഘടിപ്പിക്കാനുള്ള ഇടം കൂടി ഉൾപ്പെടുത്തി. ഡിസൈൻ തയാറാക്കുമ്പോൾ റെയിൽവേ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു ഇത്. ഒടുവിൽ 18 മാസം കൊണ്ട്, 2018ൽ പൂർത്തിയായ ട്രെയിനിനെ ‘ട്രെയിൻ 18’ എന്ന പേരോടെ പുറത്തിറക്കി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശ പ്രകാരമാണു വന്ദേഭാരത് എന്നു പുനർനാമകരണം ചെയ്തത്. പിന്നാലെ, സുധാംശു റെയിൽവേയിൽ നിന്നു വിരമിച്ചു
അത്തരമൊരു ട്രെയിൻ പൂർത്തിയാക്കണമെങ്കിൽ വിദേശത്ത് മൂന്ന് വർഷം വേണ്ടി വരുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ട്രെയിൻ കോച്ചുകളുടെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒന്നായ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ നിന്നും അദ്ദേഹം വിരമിച്ചപ്പോഴേക്കും രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്. ഓട്ടോമാറ്റിക് ഡോറുകൾ, ജി. പി. എസ്. അധിഷ്ഠിത പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഓൺബോർഡ് വൈഫൈ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളോടെയാണ് ട്രെയിൻ സജ്ജീകരിച്ചിരിക്കുന്നത്. ട്രെയിനിന് പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നാണിത്.
അഞ്ചു വർഷം കൂടിയുണ്ടായിരുന്നെങ്കിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുക എന്നതായിരിക്കും ആദ്യ ലക്ഷ്യം. നാളെയുടെ ട്രെയിനുകൾക്കു അതിവേഗമുണ്ടാകണമെങ്കിൽ അവ അലുമിനിയത്തിൽ നിർമിക്കണം. അതിനുള്ള ശ്രമത്തിനു തുടക്കമിട്ടെങ്കിലും ഫലവത്തായില്ല. അലുമിനിയത്തിൽ നിർമിക്കുന്ന കോച്ചുകൾ കൂടുതൽ ഊർജക്ഷമതയുള്ളതും ഭാരം കുറഞ്ഞതുമാണെന്നതാണു മെച്ചം. രാജ്യത്തെ സാധാരണക്കാർക്കു മികച്ച ട്രെയിൻ യാത്രയ്ക്ക് അവസരമുണ്ടാക്കുക എന്നതായിരുന്നു മറ്റൊരു സ്വപ്നം. എല്ലാവർക്കും എസി ട്രെയിനുകളിൽ യാത്ര ചെയ്യാനാകണം. അതിനു യോജിക്കുന്ന തരത്തിൽ ട്രെയിനുകളും മാറണം. സുധാമണി പറഞ്ഞു
ഔദ്യോഗിക പരിശോധനകൾ, ട്രയൽ റൺ ഉൾപ്പെടെയുള്ളവയ്ക്ക് യാത്ര ചെയ്തത് ഒഴിച്ചു നിർത്തിയാൽ ഒരു യാത്രക്കാരൻ എന്ന നിലയിൽ ഇതു വരെ വന്ദേഭാരതിൽ കയറാൻ കഴിഞ്ഞിട്ടില്ല എന്നു സുധാമണി പറയുന്നു . വന്ദേഭാരത് എന്ന ലക്ഷ്യം പൂർത്തിയാക്കാൻ സഹായിച്ചത് ഐസിഎഫിലെ ഓരോ ജീവനക്കാരുമാണ് അവരോട് ജീവിതകാലം മുഴുവനും തീർത്താലും തീരാത്ത കടപ്പാടുണ്ട് എന്നുമാത്രമാണ് സുധാമണിക്ക് പറയാനുള്ളത്. ഈ 26 മുതൽ കേരളത്തിലെ പൊതുജനങ്ങൾക്കായി വന്ദേഭാരത് കിട്ടുമ്പോൾ നമ്മൾ നന്ദിയോടെ ഓർക്കേണ്ടത് സുധാമണി എന്ന ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയുടെ മുൻ ജനറൽ മാനേജരെ ആണ്.
https://www.facebook.com/Malayalivartha