Widgets Magazine
25
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...


ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം


രാഹുല്‍ ഗാന്ധി ഇന്ന് കശ്മീരിലേക്ക്.... ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും


അവന്റെയൊക്കെ അണ്ണാക്കില്‍ റഫാല്‍ മിറാഷ് വെടിക്കെട്ട്


കേരളത്തിൽ റെയിൽവേ ജോലി .. അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ വിജ്ഞാപനം വന്നു – 9900 ഒഴിവുകള്‍

മയക്കം വിട്ടുണർന്നപ്പോൾ പിടയും കുഞ്ഞനും കാടുമില്ല..... ഒരിറ്റ് വെളളം കുടിച്ചില്ല,അവൻ വില്ലനായത് ഇങ്ങനെ..! അരിക്കൊമ്പന് സംസാരിക്കാൻ ആകുമായിരുന്നെങ്കിൽ ... അരിക്കൊമ്പനെ മയക്കുവെടിവച്ച സിമന്റ്പാലത്തിന് സമീപം വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട്..അരിക്കൊമ്പൻ തിരിച്ച് വരുമോ..?

01 MAY 2023 04:31 PM IST
മലയാളി വാര്‍ത്ത

 

ചിന്നക്കനാലിൽ നിന്ന് കാടുമാറ്റി പെരിയാർ കടുവ സങ്കേതത്തിൽ എത്തിയ അരിക്കൊമ്പൻ ഉൾവനത്തിലേക്ക് കയറി. അരിക്കൊമ്പന് വേണ്ടി പല സ്ഥലങ്ങളിലായി മരുന്ന് ചേർത്ത വെള്ളവും പുല്ലും വനം വകുപ്പ് ഉദ്യോഗസ്ഥർ കരുതി വെച്ചിരുന്നു. എന്നാൽ ഇതൊന്നും അരിക്കൊമ്പൻ എടുത്തിട്ടില്ല. മരുന്നുചേർത്ത വെള്ളംവെച്ച വീപ്പകളിൽ രണ്ടെണ്ണം മറിച്ചുകളഞ്ഞിരിക്കുകയാണ്. കൂടാതെ ആറ് ആനകളുടെ സംഘം സമീപത്ത് എത്തിയെങ്കിലും അരിക്കൊമ്പൻ പിന്മാറി .. ഇവരൊന്നും തന്റെ ആരുമല്ലെന്ന തിരിച്ചറിവാണോ അരിക്കൊമ്പന് ?

നിലവിൽ വെറ്റിനറി ഡോക്ടർ ഉൾപ്പെട്ട എട്ടംഗ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അരിക്കൊമ്പൻ. ശനിയാഴ്ചയായിരുന്നു ചിന്നക്കനാലിൽനിന്ന് കാട് മാറ്റി അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ എത്തിച്ചത്. നിലവിൽ ഇറക്കിവിട്ട സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

 

 

 

 

 

1986 ൽ ജനിച്ച അരിക്കൊമ്പൻ അമ്മയുടെ തണലിൽ കഴിഞ്ഞിരുന്ന കാടിന്റെ മക്കളായ ഗോത്രവർഗ്ഗക്കാരുടെ അരുമയായ കുട്ടിക്കൊമ്പൻ ആയിരുന്നു . കുട്ടിക്കൊമ്പന്റെ അമ്മയുടെ കാലിലെ മുറിവിൽ മരുന്ന് കെട്ടിവെച്ചു കൊടുത്തിരുന്നു ഗോത്രവർഗ്ഗക്കാർ . അവരെയൊന്നും അരിക്കൊമ്പാനോ അവന്റെ അമ്മയോ മറ്റ് ആനക്കൂട്ടമോ ഉപദ്രവിക്കാറില്ല .. ഇതിനിടെ കുട്ടിക്കൊമ്പന്റെ 'അമ്മ ചെരിഞ്ഞു .. ആ വേദന താങ്ങാതെ കുറെ ദിവസം സംഭവ സ്ഥലത്ത് നിന്നു.. .പിന്നെ അമ്മയുടെ ഓർമയ്ക്കായി എല്ലാ വർഷവും അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകൾക്കിടയിലെ സ്ഥലത്ത് പോയി നിന്ന് മടങ്ങുന്ന അരിക്കൊമ്പൻ എങ്ങനെ വില്ലനായി ? അല്ല , അവനെ വില്ലനാക്കിയത് ആര് ?

ഏകദേശം 13 വയസുപ്പോൾ, മൃഗങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന വനമേഖലയിൽ പെട്ടെന്ന് നഗരവാസികൾ എത്തി ... അവർ കഥ വെട്ടി തെളിച്ചു .. ആദിവാസികളെയും മൃഗങ്ങളെയും തുരത്തി ..അവർ പ്രധാന വനത്തിൽ താമസിക്കാൻ വീടുകൾ പണിതു. കൃഷി ചെയ്തു, ഷോപ്പുകൾ ഉണ്ടാക്കി ..കാടിനെ നഗരമാക്കി .. . ഈ ആളുകൾ ഗോത്രവർഗക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തരായിരുന്നു..ഗോത്രവർഗ്ഗക്കാർ മൃഗങ്ങളെ സ്വന്തമായി കണ്ടപ്പോൾ നഗരവാസികൾ മൃഗങ്ങൾ വരാതിരിക്കാൻ ഇലക്ട്രിക്ക് ഷോക്ക് ഉള്ള മുൾവേലികൾ തീർത്ത് ..കൃഷിയിൽ വിഷം തെളിച്ചു . വിശപ്പടക്കാൻ വന്ന മൃഗങ്ങൾ ആ പുല്ലു തിന്നു ചത്തുവീണു ...

ആ പ്രദേശം വിട്ടുപോകാൻ മടിച്ച അരിക്കൊമ്പനെ പുതിയ താമസക്കാർ ആട്ടിയോടിച്ചു ,, വേദനിപ്പിക്കാൻ ശ്രമിച്ചു. ആളുകളുടെ എണ്ണം കൂടിയതോടെ വനപ്രദേശം വെട്ടിത്തെളിച്ചു, തോട്ടം ജോലികൾ ചെയ്തു. അതോടെ അരിക്കൊമ്പനുൾപ്പടെയുള്ള ആനകൾക്ക് തീറ്റയും വെള്ളവും കിട്ടാതെയായി .. ആനത്താരകൾ മനുഷ്യർ കയ്യേറി .. . കുടിവെള്ളത്തിനായി യാത്ര ചെയ്യുന്നിടത്തെല്ലാം കൃഷിഭൂമിയായി .. ആ വഴി പോകുന്ന ആനകൾ കൃഷി നശിപ്പിക്കുന്നു എന്ന പരാതിയായി .. .

ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ജീവിച്ച അരിക്കൊമ്പന്ഇ മനുഷ്യരെ ഇഷ്ടമാണ് ..അവർ കൊടുക്കുന്ന ഭക്ഷണവുമിഷ്ടമാണ് .. പണ്ട് ഗോത്രവർഗ്ഗക്കാർ കൊടുത്തിരുന്ന ഭക്ഷണത്തിന്റെ ഓർമ്മ വരുമ്പോൾ അരിക്കൊമ്പൻ മനുഷ്യവാസകേന്ദ്രങ്ങലൈലയ്ക്ക് പോകും , അവരുടെ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കും..അതോടെ അവൻ കള്ളനായി...

 

 

 

 

 

 

അരിക്കൊമ്പൻ അപകടകാരിയെന്നാണ് ഹൈക്കോടതിയിൽവനം വകുപ്പിന്റെ സത്യവാങ്മൂലം. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്

ഈ നവംബർ അവസാനവും അരിക്കൊമ്പൻ അമ്മ ചരിഞ്ഞ സ്ഥലത്ത് വന്നിരുന്നു. ഈ സ്ഥലത്ത് വന്ന് കൃത്യമായിട്ട് അവന്റെ അമ്മ നിൽക്കുന്ന സ്ഥലത്ത് വന്ന്, അര മണിക്കൂർ നേരം സൈലന്റായി നിന്ന് താഴെയിറങ്ങി പോയി എന്ന് നാട്ടുകാർ തന്ന സാക്ഷ്യപ്പെടുത്തുന്നു .. തന്റെ ഇണയ്ക്കും, കുഞ്ഞിനുമൊപ്പം കൂട്ടത്തിന്റെ രക്ഷകനായി നടക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളും ഇതിനകം മനുഷ്യർ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയെ തേടി പിടിച്ച് കൂട്ടത്തിലാക്കുന്നതിൽ വേവലാതിപ്പെടുന്ന പാവം, ശാന്തനായ അരിക്കൊമ്പൻ. റേഷൻ കടകൾ തകർത്ത് അരി തിന്നുന്ന അരിക്കൊമ്പന്റെ മറ്റൊരു മുഖവും നമ്മൾ കണ്ടു ...ഒടുവിൽ മയക്ക് വെടി കൊണ്ട് കണ്ണ് പാതി അടച്ചു അനങ്ങാൻ പോലും ആകാതെ നിസ്സഹായനായ പാവം അരിക്കൊമ്പനെയും ..പുതിയ സ്ഥലത്തു അവൻ സന്തോഷവാൻ ആകുമോ ? സ്വന്തം ഇണയെയും കുഞ്ഞിനേയും അവൻ മറക്കാൻ വഴിയില്ല... കഴിഞ്ഞ 35 വർഷമായി 'അമ്മ ചെരിഞ്ഞ സ്ഥലത്ത് മുടങ്ങാതെ എത്തുന്ന കൊമ്പൻ കൂട്ടുകാരെ മറക്കുമോ ? ഇവിടെ അവനു പുതിയ കൂട്ട ഉണ്ടാക്കാൻ പറ്റുമോ ? .

 

അവൻ നാശം വിതച്ച് തകർത്ത മനുഷ്യരുടെ ജീവിതം പ്രശ്‌നമാണ് എന്ന യാഥാർഥ്യം അംഗീകരിക്കുമ്പോൾ തന്നെ തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങുമോ എന്ന ആശങ്ക കൂടി പങ്ക് വെച്ചെന്നെ ഉള്ളൂ ..അരിക്കൊമ്പനെ മയക്കുവെടിവച്ച സിമന്റ്പാലത്തിന് സമീപം വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിട്ടുണ്ട് . അരിക്കൊമ്പനൊപ്പം ഉണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലയ്ക്ക് സമീപം എത്തിയതെന്നാണ് സംശയം. സമീപം ചക്കക്കൊമ്പനും ഉണ്ടായിരുന്നുവെന്നും പറയുന്നു.. . പത്ത് ആനകൾ പ്രദേശത്തുള്ളതായാണ് സൂചന. എങ്കിൽ പിന്നെ ഇവയെക്കൂടി അരിക്കൊമ്പനടുത്ത് എത്തിച്ചാൽ അരിക്കൊമ്പനും നാട്ടുകാരും പിന്നെ നമ്മളും happy ആവില്ലേ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക്  (15 minutes ago)

ഇരട്ടക്കൊലകേസിൽ കൃത്യം നടത്തുന്നതിനായി പ്രതി എത്തുന്ന നിർണായക ദൃശ്യങ്ങൾ പുറത്ത്...  (32 minutes ago)

കോഴിക്കോട് സ്വദേശിയായ പുതിയ പന്തക്കലകത്ത് അബ്ദുല്‍ റസാഖ് മരിച്ചു.  (35 minutes ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (52 minutes ago)

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയം...  (1 hour ago)

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണ് ചൊവ്വാഴ്ച  (1 hour ago)

മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും  (1 hour ago)

വിജയകുമാറിന്റെ വീട്ടിൽ ഉടൻ അടുത്ത കൊലകപാതകവും..? വില്ലൻ ഫൈസല്‍ ഷാജി പുറത്ത്..? കസ്റ്റഡിയിൽ അമിത്തിന്റെ നിലവിളി  (1 hour ago)

അറുമുഖന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകും  (1 hour ago)

കിണറ്റില്‍ വീണ് മൂന്ന് വയസുകാരിക്ക്  (2 hours ago)

ഇനി വിട്ടുവീഴ്ചയില്ല... നാവിക, വ്യോമാഭ്യാസവുമായി ഇന്ത്യ; പാകിസ്ഥാന്‍ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാന്‍ ശ്രമം, അറബിക്കടലില്‍ ഐഎന്‍എസ് സൂറത്തില്‍ മിസൈല്‍ പരീക്ഷണം വിജയം  (2 hours ago)

വ്യോമപാത വിലക്കിയ നടപടി വിമാന സര്‍വിസുകളെ  (2 hours ago)

വനത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തുവെച്ചാണ് സംഭവം.  (2 hours ago)

സ്വത്തു തട്ടിയെടുക്കാന്‍ തന്നെക്കാള്‍ 28 വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിക്കുകയും....  (2 hours ago)

ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് പഹല്‍ഗാമില്‍  (3 hours ago)

Malayali Vartha Recommends