ഒറ്റപ്പെടുത്തുമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സോന വിപിനെ വിവാഹം ചെയ്യണമെന്ന് വാശി പിടിച്ചു: ആദ്യ ദിവസം തന്നെ ആ യാഥാർഥ്യം സോന മനസിലാക്കി:- അമ്മ നമ്മൾ കണ്ടത് പോലെയല്ല ചേട്ടൻ, ഭയങ്കര ദേഹോപദ്രവം ആണ്; മധുവിധുവിന്റെ മാധുര്യം മാറും മുമ്പേ സോന നേരിട്ടത്... വിപിനെതിരെ സോനയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തൽ

മധുവിധുവിന്റെ മാധുര്യം മാറുംമുമ്പേ സോനാ ഭവനിലേയ്ക്ക് പ്രഭാകരനെയും, ഷൈലജയെയും തേടിയെത്തിയത് മകളുടെ മരണവാർത്തയായിരുന്നു. കല്ലാമം കല്ലറക്കുഴിയിലെ ഷിബിന്‍ ഹൗസിൽ വിപിന്റെയും സോനയുടെയും വിവാഹം കഴിഞ്ഞിട്ട് അന്ന് വെറും പതിനഞ്ച് ദിവസം മാത്രമേ ആയിരുന്നുള്ളു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് സോനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് ജൂലൈ നാലിന് രാവിലെ ഭര്‍ത്താവ് വിപിനെ (27) കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തശേഷം വൈകീട്ടോടെ വിട്ടയച്ചു. അടുത്തടുത്ത പ്രദേശത്ത് താമസിച്ചിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറാണ് വിപിന്‍. സോന കാട്ടാക്കടയിലെ ആധാരമെഴുത്ത് ഓഫീസിലെ ജീവനക്കാരിയാണ്. ഞായറാഴ്ച ഇരുവരും സോനയുടെ വീട്ടിലും ബന്ധുവീടുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. രാത്രി 10 മണിക്ക് സോന അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
അപ്പോഴൊന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന സൂചന സംസാരത്തിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രാത്രി ഒരു മണിയോടെ വിപിന്റെ അയല്‍വാസികളാണ് സോനയുടെ മരണവിവരം അറിയിച്ചത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിപിനെതിരെ ഗുരുതര ആരോപണങ്ങളാണ് സോനയുടെ പിതാവും കുടുംബവും ആരോപിച്ചിരിക്കുന്നത്.
അവൻ നമ്മുടെ കാസ്റ്റ് അല്ല. ഒറ്റപ്പെടുത്തുമെന്ന് പലതവണ മകളോട് പറഞ്ഞതായി 'അമ്മ പറഞ്ഞു. അപ്പോഴും സോനാ ഞങ്ങളോട് പറഞ്ഞത് ഈ കാലത്ത് ജാതി പറഞ്ഞ് ആരും ഒന്നും പറയില്ല, അതൊക്കെ പണ്ടുകാലത്ത് ആയിരുന്നു. . ഒറ്റപ്പെടുത്തുമെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും സോനാ അതിൽ ഉറച്ച് നിന്നു. സോനയുടെ സഹോദരനോട് ബന്ധുക്കൾ അടക്കമുള്ളവർ പറഞ്ഞത് വിപിന്റെ പോക്ക് ശരിയല്ല, കഞ്ചാവ് ഉപയോഗിക്കുന്ന ചെറുക്കന്മാരുമായിട്ട് ബന്ധം ഉണ്ടെന്ന് സൂചനങ്ങൾ നൽകി.
ബന്ധുക്കളുമായി ചേർന്ന് സോനയുമായി സംസാരിച്ചപ്പോൾ പോലും കല്യാണം കഴിയുമ്പോൾ എല്ലാത്തിനും മാറ്റം ഉണ്ടാകുമെന്നായിരുന്നു മറുപടി. സോനാ പിടിവാശി തുടർന്നതോടെ ബന്ധത്തിന് സമ്മതം മൂളി. അവർ വിവാഹ നിശ്ചയം ആഘോഷപൂർവം നടത്തി. ഒറ്റപ്പെടുത്തൽ ഉണ്ടാകുമെന്ന് ഉള്ളിന്റെ ഉള്ളിൽ കുടുംബം അപ്പോഴും ഭയപ്പെട്ടിരുന്നു.
പിന്നീട് പണത്തിന്റെ ബുദ്ധിമുട്ട് വന്നതോടെ കല്യാണം മൂന്ന് മാസം നീണ്ടു. ലോൺ എടുത്ത് വിവാഹം നടത്തി. എന്നാൽ ആദ്യ ദിവസം തന്നെ സോനാ ആ യാഥാർഥ്യം മനസിലാക്കി. വിരുന്നിന് മുമ്പുതന്നെ അമ്മയെ വിളിച്ച് സോനാ പറഞ്ഞത് 'അമ്മ നമ്മൾ കണ്ടത് പോലെയല്ല ചേട്ടൻ, ഭയങ്കര ദേഹോപദ്രവം ആണെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങളത് കാര്യമാക്കിയില്ല കല്യാണം കഴിഞ്ഞ സമയമല്ല , തമാശയായി എന്തെങ്കിലും കാണിച്ചതായിരിക്കാം എന്ന് കരുതി. പിന്നീട് അവളെ ആശ്വസിപ്പിച്ചു.
വിവാഹ നിശ്ച ദിവസം വിപിന്റെ അച്ഛന്റെ അച്ഛൻ പറഞ്ഞത്, ഞങ്ങൾ ഒന്നും ചോദിച്ചിട്ടില്ല, എങ്കിലും നിങ്ങൾ ഒന്നും കൊടുക്കാതെ ഇരിക്കരുതെന്നായിരുന്നു. എന്തൊക്കെ കൊടുക്കുമെന്ന് അപ്പോൾ തന്നെ അറിയണം എന്ന് പറഞ്ഞു. പത്ത് പവന്റെ ആഭരണവും, പത്ത് സെന്റ് സ്ഥലവും കൊടുക്കാമെന്ന് വാക്കും നൽകി. തുടർന്നായിരുന്നു വിവാഹം. എന്നാൽ ഇതിനേക്കാൾ സ്വർണം ഞങ്ങൾ പ്രതീക്ഷിച്ചുവെന്ന സംസാരവും, ജാതി പ്രശ്നവും വിപിന്റെ വീട്ടിൽ ഉണ്ടായെന്ന് സോനാ അമ്മയോട് ഫോണിൽ പറഞ്ഞു.
അപ്പോഴും സോനയെ കുടുംബം ആശ്വസിപ്പിച്ചു. വീട്ടിൽ നിന്ന് ഫോൺ വിളിക്കുമ്പോൾ പോലും ലൗഡ് സ്പീക്കറിൽ ഇട്ട് കേൾപ്പിക്കണം എന്ന് പിതാവ് പറയുന്നു. വീട്ടിലേയ്ക്ക് സോനയുമായി എത്തിയ വിപിൻ വീട്ടുകാരുമായി സംസാരിക്കാൻ പോലും അനുവദിക്കാതെ പിന്നാലെ നടന്നു. അമ്മയോട് പോലും കാര്യങ്ങൾ തുറന്ന് പറയാൻ സമയം കിട്ടിയില്ല. വിപിന്റെ 'അമ്മ പറഞ്ഞത് മകൾ ഷാളിൽ തൂങ്ങി അറുത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി എന്നാണ്. അവൻ പറഞ്ഞത് അഴിച്ച് ഇറക്കി കൊണ്ടുപോയെന്ന്. അവർ പറയുന്നത് പോലെ തൂങ്ങിയ ഒരു കച്ചിത്തുരുമ്പും അവിടെ കാണാൻ സാധിച്ചില്ല- പിതാവ് പറയുന്നു.
അതേ സമയം സോനാ മുറിയിൽ തുണി മടക്കികൊണ്ട് ഇരിക്കുകയായിരുന്നു. വീട് മാറി കിടന്നതുകൊണ്ടു നല്ല ഉറക്കം വന്നപ്പോൾ ഞാൻ കിടന്നു. ചേട്ടൻ ഉറങ്ങിക്കോ ഞാൻ അമ്മയെ വിളിച്ചിട്ട് ഉറങ്ങു എന്നായിരുന്നു സോനാ പറഞ്ഞത്. പതിനൊന്ന് മണിയോടെ കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് എന്റെ കാലിന് മുകളിൽ സോനാ തൂങ്ങി നിൽക്കുന്നത് കണ്ടത്. എന്നായിരുന്നു വിപിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha