പാതി രാത്രി മുതൽ പുലരും വരെ ഉൽക്കമഴ; രാത്രി 12 മണിയോടെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണത്തെ കാണാൻ സാധിക്കും; കണ്ണുകൾ കൊണ്ട് നോക്കിയാൽ കാണുന്നത്!
ആകാശം എന്നും നമുക്ക് കൗതുകമാണ്. നീണ്ട് നിവർന്നു കിടക്കുന്ന ആകാശത്തെ നോക്കി നിൽക്കാൻ എന്ത് രസമാണ് അല്ലേ? ആ ആകാശത്ത് കൗതുകമായ മറ്റൊരു കാഴ്ച കാണാനുള്ള അവസരമാണ് ഇന്ന് ഒരുങ്ങുന്നത്. അതെ ഇന്ന് നാം ആ കാംഷയോടെ കാത്തിരിക്കുന്ന ഉൽക്ക മഴ ഉണ്ടാകുന്ന ദിവസമാണ്. 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്തു മിന്നും. ഇന്നു ആകാശപ്പൂരം തന്നെയാണ്. അർദ്ധരാത്രി മുതൽ പുലർച്ച വരെയാണ് ഇത് കാണുവാൻ കഴിയുന്നത് .
ആകാശം തെളിഞ്ഞാൽ ഇന്നും നാളെയും ഉൽക്കമഴ കാണാം. പാതിരാത്രിമുതൽ പുലരുംവരെയാണ് ഉൽക്കമഴ . പേഴ്‌സ്യുഡ് ഉൽക്കവർഷം എന്ന പ്രതിഭാസമാണിത്. ആകാശത്ത് പേഴ്സ്യൂഡ് നക്ഷത്ര സമൂഹം നിലകൊള്ളുന്ന ദിശയിൽനിന്ന് വരുന്ന ഉൽക്കകളായതിനാലാണ് ഈ പേര്.
രാത്രി 12 മണിയോടെ വടക്കുകിഴക്ക് ഭാഗത്ത് ഈ നക്ഷത്രഗണത്തെ കാണാൻ സാധിക്കും . പുലരുംവരെ ആകാശത്തുണ്ടാകും. തെളിഞ്ഞ ആകാശമാണെങ്കിൽ മണിക്കൂറിൽ 70 മുതൽ 100 ഉൽക്കവരെ കാണാൻ കഴിയുമെന്നാണ് വാനനിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
ഈസമയത്ത് ചക്രവാളത്തിനും മുകളിലായിരിക്കും ചന്ദ്രനെന്നതും അനുകൂലഘടകമാണ്. ഇരുട്ടിലേക്ക് ഏതാണ്ട് 20 മിനുറ്റോളം നോക്കിയ ശേഷം വാന നിരീക്ഷണം നടത്തുമ്പോള്‍ കൂടുതല്‍ എളുപ്പം ഉല്‍ക്കകളെ കാണാനാവും. നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ നന്നായി ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകർ അറിയിച്ചിരിക്കുകയാണ്. ര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍.സെക്കന്‍ഡില്‍ 11 മുതല്‍ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്.
https://www.facebook.com/Malayalivartha