Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

അപകടത്തിൽ മകന് പരുക്കേറ്റെന്ന് മാത്രം പറഞ്ഞ് ബന്ധു വീട്ടിൽ എത്തിച്ചു:- രാത്രി ഫേസ്ബുക്കിൽ കണ്ടത് ആദരാഞ്ജലി നേർന്ന പോസ്റ്റ്:- ഉറക്കെ കരയാൻ പോലുമാകാതെ, മകൻ പോയ ഇടത്തേയ്ക്ക് താനും പോകുന്നുവെന്ന് ഭർത്താവിന് അവസാന സന്ദേശം:- തൊട്ട് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ:- പ്രിയ അധ്യാപികയുടെ വേർപാടിൽ പകച്ച് വിദ്യാർത്ഥികളും, സഹപ്രവർത്തകരും

07 SEPTEMBER 2023 12:41 PM IST
മലയാളി വാര്‍ത്ത

മകന്റെ മരണ വാർത്തയെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ ഞെട്ടലിലാണ് വിദ്യാർത്ഥികളും, സഹപ്രവർത്തകരായ അധ്യാപകരും. നെടുമങ്ങാട് വെള്ളൂര്‍ക്കോണം ഗവണ്‍മെന്റ് എല്‍പി സ്കൂളിലെ അധ്യാപികയാണ് ഷീജ ബീഗം. അധ്യാപക ദിനമായിരുന്ന ചൊവ്വാഴ്ച സ്കൂളിലെ ആദരിക്കൽ ചടങ്ങുകൾക്കിടയിൽ നിന്നാണ് മകന്റെ മരണ വാർത്ത അറിഞ്ഞ സുലൈമാൻ ഭാര്യ ഷീജയെ ബന്ധു വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോയത്. അധ്യാപക ദിനത്തിലെ ആ വിയോഗം പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാവുന്നതിന് അപ്പുറമായിരുന്നു.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ വെള്ളൂർക്കോണം സ്കൂളിലെ പൊതുദർശനത്തിൽ ഷീജാബീഗത്തിന് ആദരാഞ്ജലിയർപ്പിക്കാൻ വിദ്യാർഥികളും പൂർവവിദ്യാർഥികളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് എത്തിയത്. സ്കൂളിലെ ആദരിക്കൽ ചടങ്ങിനുവേണ്ടി ഷീജാബീഗവും സഹാധ്യാപകരും ഒരാഴ്ചക്കാലത്തെ മുന്നൊരുക്കത്തിലായിരുന്നു. മകന്റെ മരണവിവരം സുലൈമാൻ മകളെയും അറിയിച്ചിരുന്നില്ല.

20 വർഷമായി ഷീജാബീഗം ഈ വിദ്യാലയത്തിലെ അധ്യാപികയാണ്. ജോലി കിട്ടി ഇവിടെയെത്തിയ ശേഷമാണ് സ്കൂളിനു സമീപത്തായി സ്ഥലംവാങ്ങി വീടുെവച്ചത്. പള്ളിക്കൂടത്തിലെ എല്ലാ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾക്കും കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ചയും ഷീജാബീഗം കുട്ടികളേയും കൊണ്ട് കരനെൽക്കൃഷി ചെയ്യുന്ന തങ്ങളുടെ കൃഷിയിടത്തിലെത്തിയിരുന്നു.

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തിൽ മകൻ സജിൻ മുഹമ്മദിനു പരിക്കു പറ്റിയെന്നു മാത്രമാണ് ഷീജാബീഗത്തെ അറിയിച്ചിരുന്നത്. ഇവരെ കഴക്കൂട്ടം ആമ്പല്ലൂരിലെ കുടുംബവീട്ടിലാക്കിയശേഷം ഭർത്താവ് സുലൈമാനും ബന്ധുക്കളും വയനാട്ടിലേക്കു യാത്രതിരിക്കുകയും ചെയ്തു. രാത്രിയിൽ കൺചിമ്മാതിരുന്ന ഷീജയുടെ മുന്നിലേക്ക് ഇടിത്തീപോലെയാണ് മകന്റെ മരണവിവരം എത്തുന്നത്. ഇളയ മകൾ സിയാനയെപ്പോലും ഉണർത്താതെ രാത്രി ഒന്നരയോടെ ഇവർ തൊട്ടടുത്തുള്ള വസ്തുവിലെ കിണറ്റിലേക്കു ചാടുകയായിരുന്നു.

 

ഷീജാബീഗത്തിന്റെ മാതാവ്‌ ആരിഫാബീവിയും സഹോദരൻ ഷാജഹാനും കുടുംബവുമാണ് കുടുംബവീട്ടിൽ താമസം. ഉറങ്ങാൻ കിടന്ന ഷീജയെ കാണാതായതു ശ്രദ്ധയിൽപ്പെട്ട ഷാജഹാനും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് കിണറിന്റെ ഇരുമ്പുമറ മാറ്റിയതായി കണ്ടത്. ഷീജ കിണറ്റിൽ ചാടിയതാണെന്നറിഞ്ഞതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തി ഷീജയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിക്കും മുമ്പ് മകൻ പോയ ഇടത്തേയ്ക്ക് താനും പോകുന്നുവെന്ന് ഷീജ ബീഗം വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മകന്റെ മരണ വിവരമറിഞ്ഞ് വയനാട്ടിലേക്കു യാത്രചെയ്യുകയായിരുന്ന സുലൈമാനെ ഉലച്ചു കൊണ്ട് നേരം പുലരും മുമ്പ് തന്നെ ഭാര്യയുടെ മരണ വിവരവുമെത്തി. സജിൻ മുഹമ്മദിന്റെ അപകടമരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ രണ്ടു മണിയോടെ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി ഗേറ്റ് കഴിഞ്ഞുള്ള റോഡിലെ രണ്ടു വളവുകൾക്കിടയിലായിരുന്നു അപകടം. സജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിൽ തട്ടി മറിഞ്ഞതാകാമെന്നാണ് നിഗമനം. ശാസ്ത്രീയപരിശോധനയ്ക്കു ശേഷമേ അപകടകാരണത്തെക്കുറിച്ചു പറയാൻ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (7 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (7 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (8 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (8 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (11 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (12 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (12 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (12 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (12 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (12 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (13 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (13 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (13 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (13 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (15 hours ago)

Malayali Vartha Recommends