Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ ഹമാസുകളുടെ തുരങ്കത്തിൽ നെർവ് ഗ്യാസ് പ്രയോഗിക്കാൻ പദ്ധതി:- 220 ബന്ദികളെ രക്ഷപ്പെടുത്തി ആയിരത്തോളം ഹമാസുകളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് ഇസ്രായേലും, യുഎസും...

27 OCTOBER 2023 04:03 PM IST
മലയാളി വാര്‍ത്ത

ഗാസ മുനമ്പിലെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഭാഗമായി യുഎസ് ഡെൽറ്റ ഫോഴ്‌സ് കമാൻഡോകളുടെ നിരീക്ഷണത്തിൽ നെർവ് ഗ്യാസ്, ഉപയോഗിച്ച് ഇസ്രായേൽ ഹമാസ് തുരങ്കങ്ങൾ നിറയ്ക്കും. ഹമാസ് തുരങ്കങ്ങളിൽ കടന്ന് 220 ബന്ദികളെ രക്ഷപ്പെടുത്താനും ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡിലെ ആയിരക്കണക്കിന് സൈനികരെ കൊലപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് ഇസ്രായേലും യുഎസും പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര നിരോധിത വാതകങ്ങൾ, പ്രത്യേകിച്ച് നാഡീ വാതകങ്ങൾ, രാസായുധങ്ങൾ എന്നിവ ഉപയോഗിച്ച് യുദ്ധത്തിൽ നിർണ്ണായക വിജയം കൈവരികനാകുമെന്നാണ് പ്രതീക്ഷ.

പലസ്തീൻ ഗ്രൂപ്പുകളുമായി പരിചയമുള്ള മുതിർന്ന അറബ് സോഴ്‌സാണ് വിവരം പങ്കുവെച്ചതെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. നാഡീ വാതകം ഉപയോഗിച്ച് ആറ് മുതൽ 12 മണിക്കൂർ വരെ ശാരീരിക ചലനത്തെ തളർത്താൻ കഴിയും. ഹമാസ് തുരങ്കങ്ങളിലേക്ക് വലിയ അളവിൽ നാഡീ വാതകം പമ്പ് ചെയ്യുന്നതോടെ, ചർമ്മത്തിലൂടെ ശ്വസിക്കുകയോ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യും.

ഒന്ന് മുതൽ 10 മിനിറ്റിനിടയിൽ ശരീരഭാഗങ്ങൾ തളരും. കേന്ദ്ര നാഡീവ്യൂഹത്തിന്റെ ശ്വസന കേന്ദ്രത്തെയും ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളെയും അവ തളർത്തും. വാതകം ശരീരത്തിലെത്തിയാൽ ഓക്കാനം, കഠിനമായ തലവേദന, കാഴ്ച മങ്ങൽ, ചൊറിച്ചിൽ, പേശികളുടെ ഞെരുക്കം, ശ്വാസതടസ്സം, ബോധം നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടും. ഈ സമയത്ത് തുരങ്കങ്ങളിൽ കയറി ബന്ദികളെ രക്ഷിക്കുകയും ആയിരക്കണക്കിന് അൽ-ഖസ്സാം സൈനികർ കൊല്ലുകയുമാണ് ഇസ്രായേൽ പക്ഷം ലക്ഷ്യമിടുന്നത്.

വിഷയത്തിൽ പ്രതികരണം ചോദിച്ച് വൈറ്റ് ഹൗസിനെയും യുഎസ് പ്രതിരോധ വകുപ്പിനെയും ബന്ധപ്പെട്ടുവെങ്കിലും പ്രസിദ്ധീകരണ സമയം വരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് ഐ പറഞ്ഞു. ഗാസ അധിനിവേശത്തിന് മുന്നോടിയായി യുഎസ് ഇസ്രയേലുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ പ്രതിരോധ സെക്രട്ടറി യോവ് ഗാലന്റുമായി ദിവസേന ഫോൺ കോളുകൾ നടത്തി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. 

നഗര യുദ്ധത്തെ കുറിച്ച് അറിവുള്ള മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേലിലേക്ക് അയച്ചിട്ടുമുണ്ട്. കരയാക്രമണം മൂന്ന് ഘട്ടമായി നടത്താനാണ് ഇസ്രയേലിന്റെ പദ്ധതി. ഘട്ടം ഒന്നിൽ, നിലവിൽ നടക്കുന്ന ശക്തമായ വ്യോമാക്രമണം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും, പോരാളികളെ നിർവീര്യമാക്കുന്നതിനുമാണ് പ്രാഥമികകമായി ലക്ഷ്യമിടുന്നത്. 

ഘട്ടം രണ്ടിൽ, ഗാസയിൽ ശേഷിക്കുന്ന തടസങ്ങൾ ഇല്ലാതാക്കും, രണ്ടാം ഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഘട്ടം മൂന്നിൽ, ഗാസയ്ക്ക് ചുറ്റും, ഇസ്രായേൽ ബഫർ സോൺ സൃഷ്ട്ടിക്കും. ആവശ്യവസ്തുക്കൾക്കായി ഗാസ പൂർണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങൾ തകർക്കാൻ യു എസ് നിർമ്മിത ജി.ബി.യു-28 ബോംബുകൾ ഉപയോഗിച്ചേക്കാം. 

എന്നാൽ ഹമാസുകളെ നാമാവശേഹസമാക്കാൻ കൂറ്റൻ പൈപ്പുകൾ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് കടൽവെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവർ ത്യജിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഏറ്റവുമൊടുവില്‍ നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലും കരയുദ്ധത്തിന് തയാറെന്ന് ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

 ഗാസയില്‍ രണ്ടാംതവണയും കരസേനയുടെ സാന്നിധ്യം ഇതിനുള്ള മുന്നൊരുക്കമാണെന്നാണ് സൂചന. ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നെതവന്യാഹു ചര്‍ച്ച നടത്തിയിട്ടുണ്ട്. കര, വായു, സമുദ്ര മാർഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരർക്ക് പ്രത്യേക പരിശീലനം ഇറാൻ നൽകിയത് സംബന്ധിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (11 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (39 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (52 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends